ഭൂമിയെ ലക്ഷ്യമാക്കി ഒരു  ഛിന്നഗ്രഹം വരുന്നു; 2046 പ്രണയ ദിനത്തില്‍ ഭൂമിയിൽ പതിച്ചേക്കുമെന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം വരുന്നു; 2046 പ്രണയ ദിനത്തില്‍ ഭൂമിയിൽ പതിച്ചേക്കുമെന്ന് നാസ

ഭൂമിക്ക് ഭീഷണിയാകുന്ന ആകാശ വസ്തുക്കളുടെ പട്ടികയില്‍പെടുത്തി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ് നാസ
Updated on
1 min read

ഛിന്നഗ്രഹങ്ങളെന്നും ഭൂമിക്ക് ഭീഷണിയാണ്. 2046 ല്‍ ഒരു കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലെത്തിയേക്കുമെന്ന വിലയിരുത്തലിലാണ് നാസ. ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ ഇത് കനത്ത നാശനഷ്ടം വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 2023ഡി ഡബ്ല്യു എന്ന് പേരിട്ട ഛിന്നഗ്രഹം, നിലവില്‍ ഭൂമിയില്‍ നിന്ന് രണ്ട് കോടി കിലോമീറ്ററിലേറെ ദൂരെയാണ്.

മണിക്കൂറില്‍ 88,632 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. 50 മീറ്ററോളം വ്യാസമുണ്ട് ഇതിന്. 271 ദിവസമാണ് സൂര്യന് ചുറ്റാന്‍ ഛിന്നഗ്രഹത്തിന് ആവശ്യം. 2046 വാലന്റൈന്‍സ് ദിനത്തില്‍ ഇത് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഭൂമിക്ക് ഭീഷണിയാകുന്ന ആകാശവസ്തുക്കളുടെ പട്ടികയില്‍പെടുത്തി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ് നാസ.

ഭൂമിയെ ലക്ഷ്യമാക്കി ഒരു  ഛിന്നഗ്രഹം വരുന്നു; 2046 പ്രണയ ദിനത്തില്‍ ഭൂമിയിൽ പതിച്ചേക്കുമെന്ന് നാസ
ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാസ

സൗരയൂഥത്തില്‍ സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. പ്രധാനമായും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലെ വസ്തുക്കളാണ് ഇവ. എന്നാല്‍ സൗരയൂഥത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഇവ കാണാം. പുരാതന കാലത്ത് ഭൂമിയില്‍ ഛിന്നഗ്രഹ പ്രഹരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഭൂമിയിലെ സസ്യ ജന്തുജാലങ്ങളെ മുഴുവനായി തുടച്ചുനീക്കാന്‍ പോലും കാരണമായേക്കും.

അതിനാല്‍ ഭാവിയില്‍ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് നേരെ വരികയാണെങ്കില്‍ വഴിതിരിച്ച് വിടാനുള്ള സാങ്കേതിക വിദ്യ ശാസ്ത്രലേകം കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഡാര്‍ട്ട് മിഷനിലൂടെ കൈനറ്റിക് ഇംപാക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നാസ വ്യതിചലിപ്പിച്ചിരുന്നു.

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‌റെ 1.3 മടങ്ങ് ദൂരത്തിന് താഴെ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹങ്ങളാണ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ്. ഏകദേശം ഒരു കിലോമീറ്റര്‍ വ്യാസമെങ്കിലുമുള്ള ഛിന്നഗ്രഹങ്ങള്‍ക്കാണ്നാ ഭൂമിയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കാന്‍ സാധിക്കൂ. വിവിധ തരത്തിലുള്ള 27,000 നിയര്‍ എര്‍ത്ത് ഛിന്നഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in