ജീവനുള്ള സാധ്യതയുണ്ടോ ? ഭൂമിയോട് ഏറ്റവും അടുത്ത 'സൂപ്പർ സ്റ്റാർ ക്ലസ്റ്റർ' പകര്‍ത്തി നാസയുടെ ചന്ദ്ര എക്‌സ്-റേ

ജീവനുള്ള സാധ്യതയുണ്ടോ ? ഭൂമിയോട് ഏറ്റവും അടുത്ത 'സൂപ്പർ സ്റ്റാർ ക്ലസ്റ്റർ' പകര്‍ത്തി നാസയുടെ ചന്ദ്ര എക്‌സ്-റേ

ക്ഷീരപഥത്തിലെ അവശേഷിക്കുന്ന നക്ഷത്ര സമൂഹത്തിൽ ഒന്നാണ് വെസ്റ്റർലൻഡ് 1
Updated on
1 min read

ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രസമൂഹത്തെ പകര്‍ത്തി നാസയുടെ ചന്ദ്ര എക്‌സ്-റേ ഒബ്‌സർവേറ്ററി. ഭൂമിയോട് ഏറ്റവും അടുത്തുള്ള 'സൂപ്പർ സ്റ്റാർ ക്ലസ്റ്റർ' ആയ വെസ്റ്റർലൻഡ് 1 ആണ് നാസ നിരീക്ഷിക്കുന്നത്.

ഇവയിൽ ജീവനുണ്ടോയെന്നും നക്ഷത്രങ്ങൾ ഏങ്ങനെയാണ് ഉണ്ടാവുന്നതെന്നും മനസിലാക്കാൻ ഈ പഠനത്തിലൂടെ സാധിക്കും. ക്ഷീരപഥത്തിൽ നിലവിൽ വളരെ കുറച്ച് സൂപ്പർ നക്ഷത്ര സമൂഹമേയുള്ളു. ക്ഷീരപഥത്തിലെ അവശേഷിക്കുന്ന നക്ഷത്ര സമൂഹത്തിൽ ഒന്നാണ് വെസ്റ്റർലൻഡ് 1.

ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മിക്ക നക്ഷത്ര രൂപീകരണങ്ങളും ഇത്തരം ക്ലസ്റ്ററുകളിലാണ് സംഭവിക്കുന്നത്. ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ക്ഷീരപഥം വലിയ അളവിൽ നക്ഷത്രങ്ങളെ സൃഷ്ടിച്ചിരുന്നു, എന്നാൽ ഇത് ക്രമേണ കുറയുകയായിരുന്നു.

ജീവനുള്ള സാധ്യതയുണ്ടോ ? ഭൂമിയോട് ഏറ്റവും അടുത്ത 'സൂപ്പർ സ്റ്റാർ ക്ലസ്റ്റർ' പകര്‍ത്തി നാസയുടെ ചന്ദ്ര എക്‌സ്-റേ
പകലിന് ദൈർഘ്യം കൂടും; ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലെന്ന് പഠനം

ഏകദേശം 13,000 പ്രകാശവർഷം അകലെയുള്ള ഭൂമിയോട് ഏറ്റവും അടുത്തുള്ള സൂപ്പർ സ്റ്റാർ ക്ലസ്റ്റർ ആയ വെസ്റ്റർലൻഡ് 1 പലേർമോയിലെ ഇറ്റാലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞരാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ദി എക്‌സ്റ്റെൻഡഡ് വെസ്റ്റർലന്‍ഡ് 1, 2 ഓപ്പൺ ക്ലസ്റ്റേഴ്‌സ് സർവേ അഥവാ ഇഡബ്ല്യുഒസിഎസ് എന്നാണ് പദ്ധതിയുടെ പേര്.

നാസയുടെ ചന്ദ്ര, ഹബിൾ തുടങ്ങിയ ബഹിരാകാശ ദൂരദർശിനികൾ ഈ സൂപ്പർ സ്റ്റാർ ക്ലസ്റ്ററിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. നിലവിലുള്ളതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന നക്ഷത്രസമൂഹങ്ങളിലൊന്നാണ് വെസ്റ്റർലൻഡ് 1, അതുകൊണ്ടുതന്നെ നക്ഷത്രങ്ങളുടെ പരിണാമം മനസ്സിലാക്കാനും അവയെ വിശദമായി പഠിക്കാനും ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് സഹായകമാണ്.

ജീവനുള്ള സാധ്യതയുണ്ടോ ? ഭൂമിയോട് ഏറ്റവും അടുത്ത 'സൂപ്പർ സ്റ്റാർ ക്ലസ്റ്റർ' പകര്‍ത്തി നാസയുടെ ചന്ദ്ര എക്‌സ്-റേ
ശ്വാസകോശത്തെ ബാധിക്കുന്ന അണുക്കള്‍; ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും വെല്ലുവിളിയായി 'സ്‌പേസ് ബഗ്'

സൂര്യനെക്കാൾ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങൾ ഉൾപ്പെടെ ഏകദേശം 6,000 എക്‌സ്-റേ ഉറവിടങ്ങൾ പിടിച്ചെടുക്കുന്നതിൽ ഈ പദ്ധതി വിജയിച്ചിട്ടുണ്ട്. വെസ്റ്റർലൻഡ് 1 ന്റെ കാമ്പിൽ നാല് പ്രകാശവർഷം അകലെ 1,075 നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നുവെന്നും പഠനം കണ്ടെത്തിയിരുന്നു.

ഭൂമിക്ക് പുറത്ത് ജീവന്റെ സാധ്യതകൾ നിലനിൽക്കുന്നുണ്ടോയെന്നതും പഠനത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ ക്ലസ്റ്ററുകളിലെ നക്ഷത്രങ്ങളെ ചുറ്റുന്ന ഒരു എക്‌സോപ്ലാനറ്റ് വാസയോഗ്യമാണോയെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in