ചന്ദ്രനില്‍ വന്‍തോതില്‍ സോഡിയം; കണ്ടെത്തലുമായി ചന്ദ്രയാന്‍-2

ചന്ദ്രനില്‍ വന്‍തോതില്‍ സോഡിയം; കണ്ടെത്തലുമായി ചന്ദ്രയാന്‍-2

ചന്ദ്രയാന്‍-1 ന്റെ എക്‌സ്‌റേ-ഫ്‌ളൂറസന്‍സ് സ്‌പെക്ട്രോമീറ്റര്‍ നേരത്തെ സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു
Updated on
1 min read

ചന്ദ്രനില്‍ വലിയ അളവില്‍ സോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒയുടെ ചന്ദ്രയാന്‍-2. 2019 മുതല്‍ ചന്ദ്രനെ വലംവെയ്ക്കുന്ന ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിന്റെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് കണ്ടെത്തല്‍. ചന്ദ്രയാന്‍-1 ന്റെ എക്‌സ്‌റേ-ഫ്‌ളൂറസന്‍സ് സ്‌പെക്ട്രോമീറ്റര്‍ നേരത്തെ സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.

'അസ്‌ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സി'ന്റെ പുതിയ പതിപ്പിലാണ് ഐഎസ്ആര്‍ഒ കണ്ടെത്തലുകളുടെ വിവരങ്ങള്‍ പങ്കുവെച്ചത് . പുതിയ കണ്ടെത്തലുകള്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് സഹായകരമാകുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ബംഗളൂരുവിലെ ഇസ്രോയുടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിര്‍മിച്ചതാണ് ചന്ദ്രയാന്‍-2 വിലെ ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍.'ക്ലാസ്' എന്നും ഇത് അറിയപ്പെടുന്നു. ക്ലാസിന്റെ ഉയര്‍ന്ന സംവേദന ക്ഷമതയാണ് സോഡിയം സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താന്‍ സഹായകരമായതെന്നാണ് ഇസ്രോ അറിയിച്ചത്.

2019 ലാണ് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിലെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നിര്‍ണായകമായ പല വിവരങ്ങളും ചന്ദ്രയാന്‍-2 ഇസ്രോയ്ക്ക് കൈമാറിയിരുന്നു.

logo
The Fourth
www.thefourthnews.in