ചന്ദ്രയാൻ -3 തയ്യാർ; നിർണായക പരിശോധന വിജയകരമായി പൂർത്തിയാക്കി
ഐഎസ്ആർഒ

ചന്ദ്രയാൻ -3 തയ്യാർ; നിർണായക പരിശോധന വിജയകരമായി പൂർത്തിയാക്കി

ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെയായിരുന്നു ചന്ദ്രയാൻ -3 ന്റെ ചന്ദ്ര ലാൻഡർ ഭാഗം പരിശോധനകൾക്ക് വിധേയമായത്.
Updated on
1 min read

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ- 3 സുപ്രധാന പരിശോധനനകൾ വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ ബഹിരാകാശ സംഘടന ഐഎസ്ആർഒ അറിയിച്ചു. ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ വെച്ചാണ് നിർണായകമായ EMI / EMC ( ഇലക്ട്രോ - മാഗ്നെറ്റിക് ഇന്റർഫറൻസ് / ഇലക്ട്രോ-മാഗ്നെറ്റിക് കോംപാറ്റിബിളിറ്റി ) പരിശോധനകൾ പൂർത്തിയാക്കിയത്. ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെയായിരുന്നു ചന്ദ്രയാൻ -3 ന്റെ ചന്ദ്ര ലാൻഡർ ഭാഗം പരിശോധനകൾക്ക് വിധേയമായത്.

ഐഎസ്ആർഒ

ചന്ദ്രയാന്‍ മൂന്നിന് മൂന്ന് പ്രധാന മോഡ്യൂളുകളാണ് ഉള്ളത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ലാന്‍ഡര്‍ മോഡ്യൂള്‍, റോവര്‍ എന്നിവ. ഈ മൂന്ന് മ്യൂഡ്യൂളുകള്‍ക്കിടയില്‍ റേഡിയോ തരംഗ ആശയവിനിമയം സ്ഥാപിക്കുക പ്രധാന കടമ്പയാണ്. ലാന്‍ഡറിന്‌റെ EMI/ EC പരിശോധനയാണ് ഇപ്പോള്‍ നടത്തിയത്. ഇത് വിജയകരമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

എന്താണ് EMI/EC പരിശോധന?

ബഹിരാകാശ അന്തരീക്ഷത്തില്‍ സാറ്റലൈറ്റ് ഉപസംവിധാനങ്ങളുടെ പ്രവര്‍ത്തനവും അന്തരീക്ഷത്തില്‍ ഉണ്ടാകാനിടയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായുള്ള ഇണക്കം എന്നിവ പരിശോധിക്കുന്നതിനാണ് EMI/EC നടത്തുന്നത്. ഉപഗ്രഹ വിക്ഷേപത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പരിശോധന എന്ന് ISRO വ്യക്തമാക്കുന്നു.

ചന്ദ്രയാന്‍ രണ്ടിന്‌റെ തുടര്‍ പദ്ധതിയായാണ് ചന്ദ്രയാന്‍-3 വരുന്നത്. കൃത്യമായ വിക്ഷേപണ സമയം ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ആവസനത്തോടെ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 സെപ്റ്റംബറില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ന്‌റെ ലാന്‍ഡര്‍ വിക്രം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെയാണ് ചന്ദ്രയാന്‍-3 നായുള്ള തയ്യാറെടുപ്പുകള്‍.

മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്ര ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ ആണ് ഇന്ത്യയുടെ മറ്റൊരു പ്രധാന പദ്ധതി. 2022-ല്‍ ആസൂത്രണം ചെയ്ത ഗഗന്‍യാന്റെ വിക്ഷേപണം 2024-നു ശേഷമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in