നിർണായക ഘട്ടം പൂർത്തിയാക്കി ചന്ദ്രയാൻ 3; ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ
ചന്ദ്രനിലേുള്ള യാത്ര രണ്ടാം ദിനം തുടരുന്ന ചന്ദ്രയാന്‍ 3 പേടകം നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി. പേടകത്തിന്‌റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തലാണ് ഇന്ന് വിജയകരമായി നടത്തിയത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുറത്തു കടക്കാന്‍ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ. പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച അധിക ശക്തി നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്. ആദ്യ ഭ്രമണപഥമുയര്‍ത്തല്‍ മുന്‍നിശ്ചയിച്ച പ്രകാരം നടന്നെന്നും പേടകം ഇപ്പോള്‍ ഭൂമിക്ക് അടുത്ത ദൂരം 173 കിലോ മീറ്ററും അകലെയുള്ള ദൂരം 41,762 കിലോമീറ്ററും ആയ ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയിലാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. പേടകത്തിന്‌റെ പ്രവര്‍ത്തനം സാധാരണ നിലയിലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
വിക്ഷേപണവാഹനമായ എല്‍വിഎം3, പാര്‍ക്കിങ് ഓര്‍ബിറ്റിലിലാണ് പേടകത്തെ എത്തിച്ചത്. ഭൂമിയോട് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയാണ് ഇത്. ഇവിടെ നിന്നാണ് ഭൂമിയില്‍ നിന്ന് കൂടുതല്‍ അകലെയുള്ള രണ്ടാം ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ഇങ്ങനെ ഘട്ടം ഘട്ടമായ ഉയര്‍ത്തലിന് ശേഷം ഓഗസ്റ്റ് ഒന്നിന് പേടകം ചന്ദ്രനിലേക്ക് കുതിക്കും. ഇനി ഇത്തരം നാല് ഭ്രമണപഥ ഉയര്‍ത്തല്‍ ഭൂമിയുടെ ഗുരത്വാകര്‍ഷണ മണ്ഡലത്തില്‍ നടത്തണം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടുത്തുന്നത് ഓഗസ്റ്റ് 17 നാണ്. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.
അടുത്ത 41 ദിവസം പേടകത്തിന് ഏറെ നിര്‍ണായകമാണ്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കില്‍ (ഇസ്ട്രാക്) നിന്ന് ബഹിരാകാശ പേടകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് വിക്ഷേപണത്തിന് ശേഷം ചന്ദ്രയാന്‍-3 പ്രോജക്ട് ഡയറക്ടര്‍ പി വീരമുത്തുവേല്‍ പറഞ്ഞു.'വളരെ നിര്‍ണായക ഘട്ടത്തിലേക്കാണ് ഇനി കടക്കാന്‍ പോവുന്നത്. ആദ്യം ഭൂമിയുമായി ബന്ധപ്പെട്ട ഘട്ടമാണ് പിന്നീട് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് ഘടിപ്പിച്ച് ലാന്‍ഡര്‍ പുറം തള്ളുന്നതാണ് അടുത്ത ഘട്ടം. ശേഷം ഡീ ബൂസ്റ്റ്, അവസാനമായി സോഫ്റ്റ് ലാന്‍ഡിങ്' വീര മുത്തുവേല്‍ പറഞ്ഞു.