'ഇങ്ങനെയാണ് റോവർ ചന്ദ്രന്റെ മണ്ണില്‍ ചുവടുവച്ചത്'; വീഡിയോ പങ്കുവച്ച് ഐഎസ്ആര്‍ഒ
ചന്ദ്രയാൻ ദൗത്യത്തിലെ സുപ്രധാന ഘട്ടമായ പ്രഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വിട്ട ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ വാതിൽ തുറന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്ന വീഡിയോയാണ് ഐഎസ് ആർ ഒ സമൂഹ മാധ്യമമായ എക്സിലൂടെ പങ്ക് വച്ചത്.
ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തുവന്ന പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സഞ്ചാരം തുടങ്ങിയതായി കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു
'ഇങ്ങനെയാണ് ചന്ദ്രയാൻ 3 ന്റെ റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങിയത്' എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ ദൃശ്യങ്ങള്‍ പങ്കുവച്ചത്. വിജയകരമായ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തുവന്ന പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സഞ്ചാരം തുടങ്ങിയതായി കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പിന്നാലെ ലാന്‍ഡര്‍ ഇമേജര്‍ ക്യാമറായാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പേടകം പകര്‍ത്തിയ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പങ്കുവച്ചിരുന്നു.
ബുധനാഴ്ച്ച വൈകീട്ട് 6.04 നാണ് ചാന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ദൃശ്യം ശ്വാസമടക്കിപ്പിടിച്ച് രാജ്യം കണ്ടത്. ചന്ദ്രപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ലാൻഡറിൽ നിന്നും പുറത്തിറങ്ങിയ റോവർ ചാന്ദ്രന്റെ മണ്ണിൽ ഇന്ത്യയുെട മുദ്ര പതിപ്പിച്ചു. അശോക സ്തംഭം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ ലോഗോ എന്നീ ചിഹ്നങ്ങളാണ് ചന്ദ്രന്റെ മണ്ണിൽ പതിഞ്ഞത്. കാറ്റും വായുവുമില്ലാത്ത ചന്ദ്രോപരിതലത്തിൽ എന്നും ഈ മുദ്രകൾ മായാതെ നിൽക്കും