ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന്; ലാൻഡർ നാളെ സ്വതന്ത്രമാകും

ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന്; ലാൻഡർ നാളെ സ്വതന്ത്രമാകും

രാവിലെ 8:30ഓടെയാണ് ഭ്രമണപഥം താഴ്ത്തൽ
Updated on
1 min read

അവസാന ഘട്ടത്തോടടുത്ത് ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3. പേടകത്തിന്റെ നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 8:30ഓടെയാണ് ഭ്രമണപഥം താഴ്ത്തുക.

ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന്; ലാൻഡർ നാളെ സ്വതന്ത്രമാകും
ചന്ദ്രനോട് ഒന്നുകൂടി അടുത്ത് ചന്ദ്രയാൻ 3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

ഓഗസ്റ്റ് 14ന് നടന്ന മൂന്നാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയതോടെ ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 150 കിലോ മീറ്ററും കൂടിയ അകലം 177 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്.

ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന്; ലാൻഡർ നാളെ സ്വതന്ത്രമാകും
ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം

തുടർന്ന് നാളെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെടുന്നതോടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിർണായകമായ സോഫ്റ്റ് ലാൻഡിങ്, പ്രതിസന്ധികൾ ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഐഎസ്ആർഒ.

logo
The Fourth
www.thefourthnews.in