2030 ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ ചൈന
2030 ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ചൈന. ചൈനയുടെ ചാന്ദ്ര പര്യവേഷണ പരിപാടിയുടെ ചീഫ് ഡിസൈനറായ വു വീറൻ ചൈനീസ് ബ്രോഡ്കാസ്റ്റർ ആയ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കുന്നതിന് ആവശ്യമായ ഹാർഡ്‌വെയറിന്റെ പണിപ്പുരയിലാണ് ചൈന എന്നും അദ്ദേഹം പറഞ്ഞു.
2024ൽ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) Queqiao-2 കമ്മ്യൂണിക്കേഷൻസ് റിലേ സാറ്റലൈറ്റ് വിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ട്. Chang'e-7 ഒരു ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് അടിത്തറയിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച സാങ്കേതിക വിദ്യകളോട് കൂടിയ റോക്കറ്റ് ആണ് ഇതിനായി ചൈന വികസിപ്പിക്കുന്നത്. ലൂണാർ ലാൻഡറിന്റെ പ്രവർത്തനങ്ങളും നടക്കുന്നു. ഏറ്റവും അപ്ഗ്രേഡഡ് ആയ ക്രൂ സ്പേസ് ക്രാഫ്റ്റ് ചന്ദ്രനിലെത്തിക്കാനാണ് ചൈന തയ്യാറെടുക്കുന്നത്. ഇതിനായി തയ്യാറാക്കുന്ന പുതിയ റോക്കറ്റ് 2027 ൽ പരീക്ഷണ പറക്കൽ നടത്തും. സ്പേസ് ക്രാഫ്റ്റ് ഇതിനകം ക്രൂവില്ലാത്ത ദൗത്യത്തിൽ പരീക്ഷണ പറക്കൽ നടത്തി.
മനുഷ്യനെ എത്തിക്കുന്നതിന് മുന്നോടിയായി Chang'e-6 , Chang'e-7, Chang'e-8 പദ്ധതികളിലൂടെ ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരവാസത്തിന്റെ സാധ്യതകൾ ചൈന പരിശോധിക്കും. Chang'e-6 ദൗത്യം 2024-ൽ ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സാമ്പിളുകൾ ശേഖരിക്കും. Chang'e-7 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തി ജലം കണ്ടെത്താനുളള ശ്രമം നടത്തും.
2028 ൽ വിക്ഷേപിക്കാനൊരുങ്ങുന്ന Chang'e-8 ദൗത്യവും Chang'e-7 ന്റെ തുടർച്ചയാണ്. 2024ൽ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) Queqiao-2 കമ്മ്യൂണിക്കേഷൻസ് റിലേ സാറ്റലൈറ്റ് വിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ട്.Chang'e-8 ഒരു ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ നിർമാണത്തിന് അടിത്തറയിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രനിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റ ഭാഗമായി 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് പരീക്ഷണം നടത്താൻ ചൈന ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. Chang'e-8 ചന്ദ്രോപരിതലത്തിൽ പരിശോധന നടത്തുമെന്നും ചന്ദ്രന്റെ ഉപരിതലത്തിൽ 3D പ്രിന്റിങ് നടത്തുവാൻ ശ്രമിക്കുമെന്ന് വു വീറൻ പറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശയവിനിമയം, നാവിഗേഷൻ, റിമോട്ട് സെൻസിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ചന്ദ്രനെ കേന്ദ്രീകരിച്ചുള്ള ബഹിരാകാശ ഇന്റർനെറ്റ് നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ (സിഎഎസ്‌സി) ചെയർമാൻ വു യാൻഷെങ്, ഭാവിയിലെ ചൈനീസ് ക്രൂവ്ഡ് ചാന്ദ്ര ലാൻഡിങ് എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ആനിമേറ്റഡ് സീക്വൻസ് ഈ വർഷമാദ്യം അവതരിപ്പിച്ചിരുന്നു.