ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ

ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പിൻവീൽ ഗാലക്സിയിൽ കണ്ടെത്തിയ രണ്ടാമത്തെ സൂപ്പർനോവയാണിത്
Updated on
1 min read

എട്ട് വർഷത്തിന് ശേഷം പിൻവീൽ ഗാലക്‌സിയിൽ വീണ്ടും സൂപ്പർനോവ. എസ്എൻ 2023ixf എന്നാണ് സൂപ്പർനോവയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂമിയോട് ഏറ്റവും അടുത്തുള്ളതും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പിൻവീൽ ഗാലക്സിയിൽ കണ്ടെത്തിയ രണ്ടാമത്തെ സൂപ്പർനോവയുമാണിത്. 2015ൽ കണ്ടെത്തിയ M101 OT2015-1 ആയിരുന്നു പിൻവീൽ ഗാലക്‌സിയിലെ ആദ്യ സൂപ്പർനോവ.

ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ സൗദി വനിതയായി റയ്യാന ബര്‍നാവി

ആയുസവസാനിക്കുമ്പോൾ ചില ഭീമൻ നക്ഷത്രങ്ങൾ അത്യധികം പ്രകാശമാനത്തോടെ പൊട്ടിത്തെറിക്കുന്നു. ഇത്തരത്തിലുള്ള നക്ഷത്രസ്ഫോടനത്തെയാണ് സൂപ്പർനോവയെന്ന് വിശേഷിപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 21 ദശലക്ഷം പ്രകാശവർഷം അകലെ, പിൻവീൽ ഗാലക്‌സിയിൽ സ്ഥിതി ചെയ്യുന്നതും സൂര്യനേക്കാൾ പലമടങ്ങ് വലുതും പിണ്ഡമുള്ളതുമായ ഒരു നക്ഷത്രത്തിന്റെ സ്ഫോടനമാണ് പുതിയ സൂപ്പർനോവ.

ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ
ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 12 ന്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മെയ് 19ന് പ്രശസ്ത ജാപ്പനീസ് അമച്വർ ശാസ്ത്രജ്ഞനായ കൊയിച്ചി ഇറ്റഗാകിയാണ് ഇത് ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ആഗോളതലത്തിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നിരവധി അമച്വർ ശാസ്ത്രജ്ഞരാണ് ടെലസ്കോപ്പുകളും ക്യാമറയും ഉപയോഗിച്ച് സൂപ്പർനോവയുടെ ചിത്രങ്ങൾ പകർത്തിയത്.

ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ
പുതുചരിത്രം രചിക്കാൻ സൗദി; രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ഇന്ന് പുറപ്പെടും

ഇതിനെ ഒരു ടൈപ്പ്- II സൂപ്പർനോവയായാണ് തരംതിരിച്ചിരിക്കുന്നത്. കാമ്പിലെ ഇന്ധനം തീർന്ന് ഫ്യൂസാവുകയും സ്വന്തം ഗുരുത്വാകർഷണത്തിന്റെ ഭാരത്താൽ തകരുകയും ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ടൈപ്പ്- II ​ഗണത്തിൽ ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൂപ്പർനോവയുടെ തെളിച്ചം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ ഇത് കൂടുതൽ പ്രകാശമാനമാകുമെന്നാണ് പ്രതീക്ഷ.

ഭൂമിയോട് ഏറ്റവും അടുത്ത്; പിൻവീൽ ഗാലക്സിയിൽ വീണ്ടും സൂപ്പർനോവ
ചാന്ദ്ര ദൗത്യം: ബഹിരാകാശ പേടകം നിര്‍മിക്കാന്‍ ബ്ലൂ ഒറിജിന് കരാര്‍ നല്‍കി നാസ

ഓരോ വർഷവും ആയിരക്കണക്കിന് സൂപ്പർനോവകളെയാണ് സ്കൈ സർവേകളും ദൂരദർശിനികളും സ്ഥിരമായി കണ്ടെത്തുന്നത്. പ്രതിദിനം പത്തോ അതിലധികമോ എണ്ണം കണ്ടെത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മനുഷ്യ ചരിത്രത്തിലെ ആദ്യ സൂപ്പർനോവ കണ്ടെത്തിയത് 185 CE ലാണ്. ഇത് എട്ട് മാസം ആകാശത്ത് ദൃശ്യമായിരുന്നു.

logo
The Fourth
www.thefourthnews.in