ഭൂമിയുടെ മുകളിലേക്കെത്തുന്ന കാര്‍ബണ്‍; ദൃശ്യാവിഷ്കാരവുമായി നാസ, കാണാന്‍ വ്യാഴത്തെ പോലെ

ഭൂമിയുടെ മുകളിലേക്കെത്തുന്ന കാര്‍ബണ്‍; ദൃശ്യാവിഷ്കാരവുമായി നാസ, കാണാന്‍ വ്യാഴത്തെ പോലെ

ന്യൂതന കമ്പ്യൂട്ടര്‍ മോഡലിങ്ങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് നാസയുടെ ഗ്ലോബല്‍ ആന്‍ഡ് അസിമിനേഷന്‍ ഓഫീസ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്
Updated on
1 min read

കാലാവസ്ഥാ വ്യതിയാനവും ഗ്രീന്‍ ഹൗസ് ഇഫക്ടും ഭൂമിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നാസയുടെ പുതിയ ചിത്രം.ഭൂമിയുടെ പുറമേയുള്ള കുമിഞ്ഞു കൂടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലയത്തിന്റെ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തു വിട്ടത്. ചിത്രത്തിൽ ഭൂമി വ്യാഴത്തെപ്പോലെയാണ് കാണപ്പെടുന്നത്.

ഭൂമിയുടെ മുകളിലേക്കെത്തുന്ന കാര്‍ബണ്‍; ദൃശ്യാവിഷ്കാരവുമായി നാസ, കാണാന്‍ വ്യാഴത്തെ പോലെ
സ്പേസ്എക്സ് റോക്കറ്റ് സജ്ജമാകാൻ വൈകും; മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആർട്ടെമിസ്- 3 ദൗത്യം നീണ്ടേക്കും

ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ ദൃശ്യാവിഷ്‌കാരം പ്രസക്തമാകുന്നത്.

ന്യൂതന കമ്പ്യൂട്ടര്‍ മോഡലിങ്ങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് നാസയുടെ ഗ്ലോബല്‍ ആന്‍ഡ് അസിമിനേഷന്‍ ഓഫീസ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്.ഭൂമിയിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ ഉറവിടങ്ങളേയും കൂടാതെ co2 വിലെ സിങ്ക് മൂലകത്തേയും കാണിക്കുന്ന ദൃശ്യത്തില്‍ വാതകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും പ്രകടമാണ് .

ഭൂമിയുടെ മുകളിലേക്കെത്തുന്ന കാര്‍ബണ്‍; ദൃശ്യാവിഷ്കാരവുമായി നാസ, കാണാന്‍ വ്യാഴത്തെ പോലെ
പച്ചകലർന്ന വെളിച്ചം; വ്യാഴത്തിലെ മിന്നലിന്റെ ചിത്രം പകർത്തി നാസയുടെ ജൂണോ

2021ൽ അന്തരീക്ഷത്തിലേക്ക് വന്ന co2 ന്‌റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോ തുടങ്ങുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍, ജൈവ വസ്തുക്കളുടെ ജ്വലനം കരയിലെ ആവാസ വ്യവസ്ഥകള്‍, സമുദ്രം എന്നിവയില്‍ നിന്നാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലായി സംഭവിക്കുന്നത്. ഓരോ സ്രോതസിനും പ്രത്യേകം നിറം നല്‍കിയാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തെ അടയാളപ്പെടുത്തിയത്. ഫോസില്‍ ഇന്ധനങ്ങളെ ഓറഞ്ചിലും കത്തുന്ന ബയോമാസിനെ ചുവപ്പിലും പരിസ്ഥിതിയെ പച്ചയിലും സമുദ്രത്തെ നീല നിറത്തിലുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

യൂറോപ്പ് , മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക , തെക്കേ അമേരിക്ക,വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഒന്നിലധികം സ്രോതസുകളെ അടയാളപ്പെടുത്തിയിരുന്നത്.കാലവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന അഗ്നി ബാധ കാർബൺ ഡൈ ഓക്സൈഡ് ഉത്പാദനം വർധിപ്പിക്കുന്നു.ഇത് എങ്ങനെയാണെന്ന് ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നാണ് നാസയുടെ സയന്റിഫിക്ക് വിഷ്വലൈസേഷന്‍ ഓഫീസ് പ്രസ്തവനയിലൂടെ അറിയിച്ചത്.

കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതാണ് കാർബൺ ഡൈ ഓക്സൈഡ് ഉത്പാദനം കൂട്ടുന്നതെന്ന് ശാസ്ത്ര ലോകം വിലയിരുത്തുന്നു. ഇതിനു പുറമേ ഊര്‍ജ്ജ ഉത്പാദനം,ഗതാഗതം, വ്യവസായം പാര്‍പ്പിടങ്ങള്‍ എന്നിവയും കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനത്തിന്റെ സ്രോതസുകളാണ്.

logo
The Fourth
www.thefourthnews.in