'99942 അപ്പോഫിസ്' ഭൂമിയോടെങ്ങനെ പെരുമാറും; 
ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ  റാംസെസ് ദൗത്യവുമായി യൂറോപ്യൻ സ്‌പേസ് ഏജൻസി

'99942 അപ്പോഫിസ്' ഭൂമിയോടെങ്ങനെ പെരുമാറും; ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ റാംസെസ് ദൗത്യവുമായി യൂറോപ്യൻ സ്‌പേസ് ഏജൻസി

ഛിന്നഗ്രഹത്തെക്കുറിച്ചും ബഹിരാകാശ പാറകള്‍ സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കാന്‍ റാംസെസില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ശാസ്ത്രജ്ഞരെ സഹായിക്കും
Updated on
2 min read

ഈഫല്‍ ടവറിനേക്കാള്‍ വലുപ്പം, '99942 അപ്പോഫിസ്' എന്ന ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. ഭാവിയില്‍ ഭൂമിയില്‍ കൂടുതല്‍ ഛിന്നഗ്രഹങ്ങള്‍ പതിച്ചേയ്ക്കുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും അടുത്ത സമയത്ത് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നു പോകുന്ന 99942 അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തെ സൂക്ഷ്മമായി പഠിക്കാനുള്ള ശ്രമത്തിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇസ)യാണ് ദൗത്യത്തിന് മുന്നിട്ടിറങ്ങുന്നത്‌. റാപ്പിഡ് അപ്പോഫിസ് മിഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റിയുടെ (റാംസെസ്) പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ ധനസഹായം പ്രഖ്യാപിച്ചു. ഛിന്നഗ്രഹത്തിന്റെ വലുപ്പം, ആകൃതി, പിണ്ഡം, കറങ്ങുന്ന രീതി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

ഭൂമിയുടെ ഗുരുതാകര്‍ഷണ ബലം ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കും

അപ്പോഫിസിന്റെ ഘടന, ആന്തരിക ഘടന, ഭ്രമണപഥത്തെക്കുറിച്ചും എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും ഈ ദൗത്യം സഹായിക്കും. കൂടാതെ 2029 ഏപ്രില്‍ 13ന് ഭൂമിയുടെ 32,000 കിലോമീറ്റര്‍ പരിധിയിലൂടെ കടന്നുപോകുമ്പോള്‍ ഛിന്നഗ്രഹം എങ്ങനെ പ്രതികരിക്കുമെന്നും ഇത് പര്യവേക്ഷണം ചെയ്യും. ഛിന്നഗ്രഹം ഭൂമിയോടടുത്തുകൂടി ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ അതുല്യമാണെന്നും എന്നാല്‍ ആയിരം വര്‍ഷത്തേക്ക് ഒരു ഛിന്നഗ്രഹവും അടുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഈസയുടെ ബഹിരാകാശ സുരക്ഷാ പ്രോഗ്രാം ഓഫീസ് മേധാവി ഡോ. ഹോള്‍ഗര്‍ ക്രാഗ് പറഞ്ഞു.

'99942 അപ്പോഫിസ്' ഭൂമിയോടെങ്ങനെ പെരുമാറും; 
ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ  റാംസെസ് ദൗത്യവുമായി യൂറോപ്യൻ സ്‌പേസ് ഏജൻസി
ഭൂമിയെ അവസാനിപ്പിക്കുമോ ഛിന്നഗ്രഹം?

ആകാശം വ്യക്തമാണെങ്കില്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ടിവി സംപ്രേക്ഷണം, നാവിഗേഷന്‍, കാലാവസ്ഥാ പ്രവചനം എന്നിവയ്ക്കായി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളേക്കാള്‍ ഭൂമിയുടെ അടുത്തായി അപ്പോഫിസ് കടന്നുപോകും. അത്രയും അകലത്തില്‍, ഛിന്നഗ്രഹം ഭൂമിയുമായി ഇടപഴകും,'' അദ്ദേഹം പറയുന്നു. അതേസമയം ഭൂമിയുടെ ഗുരുതാകര്‍ഷണ ബലം ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ മണ്ണിടിച്ചിലിനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു. റാംസെസിന് അനുമതി ലഭിച്ചാല്‍ 2028-ന്റെ തുടക്കത്തില്‍ ബഹിരാകാശ പേടകം വിക്ഷേപിക്കാനാണ് പദ്ധതിയെന്നും ക്രാഗ് പറഞ്ഞു.

ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും തികച്ചും സുരക്ഷിതമായ ഭ്രമണപഥത്തിലാണെങ്കിലും ഭൂമിയുടെ അടുത്തേക്ക് വന്നില്ലെന്നും അപ്പോഫിസ് അതില്‍ നിന്നും വ്യത്യസ്തമാണെന്നും ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മോണിക്ക ഗ്രേഡി പറഞ്ഞു. ''അവ ഭൂമിയുടെ അടുത്തേക്ക് വരുന്നു, അവയിലൊന്ന് ഒരു ദിവസം ഭൂമിയില്‍ ഇടിച്ച് വലിയ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 6.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെല്ലാം തുടച്ചുനീക്കപ്പെട്ടപ്പോഴാണ് ഇത് അവസാനമായി സംഭവിച്ചതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' മോണിക്ക പറഞ്ഞു. ഇതൊരു വലിയ ഛിന്നഗ്രഹമാണെങ്കില്‍ അത് മനുഷ്യരാശിയെ നശിപ്പിക്കുന്ന ഒരു ദുരന്തമായി മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'99942 അപ്പോഫിസ്' ഭൂമിയോടെങ്ങനെ പെരുമാറും; 
ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ  റാംസെസ് ദൗത്യവുമായി യൂറോപ്യൻ സ്‌പേസ് ഏജൻസി
ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ; 'വംശനാശത്തിന് വരെ കാരണമാകാം, വഴിതിരിച്ചുവിടാനുള്ള നീക്കത്തിൽ പങ്കാളിയാകും'

ഛിന്നഗ്രഹത്തെക്കുറിച്ചും അത്തരം ബഹിരാകാശ പാറകള്‍ സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കാന്‍ റാംസെസില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ബഹിരാകാശ ഏജന്‍സികള്‍ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഛിന്നഗ്രഹങ്ങളെ നേരിടാനുള്ള വഴികള്‍ കണ്ടെത്തുകയാണ്. അത്തരം പദ്ധതികളില്‍ ഒന്നായ നാസയുടെ ഡാര്‍ട്ട് ദൗത്യം ഒരു ബഹിരാകാശ പാറയെ വ്യതിചലിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ വേണ്ടി ഒരു ബഹിരാകാശ പേടകത്തെ ഡിമോര്‍ഫോസ് എന്ന ഛിന്നഗ്രഹത്തില്‍ ഇടിപ്പിച്ചു. ഈ വര്‍ഷം വിക്ഷേപിക്കാനിരിക്കുന്ന ഇസയുടെ ഹെറ പ്ലാനറ്ററി ഡിഫന്‍സ് മിഷന്‍ ഈ തകര്‍ച്ചയുടെ അനന്തരഫലങ്ങള്‍ പഠിക്കുന്നതായിരുക്കും.

ഛിന്നഗ്രഹ ഫ്രെയിമിംഗ് ക്യാമറ, ഛിന്നഗ്രഹത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ ബാധിക്കുന്നതിനാല്‍ അതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സീസ്‌മോമീറ്റര്‍ തുടങ്ങിയവ റാംസെസിലെ ഹാര്‍ഡ് വെയറില്‍ ഉള്‍പ്പെടുന്നു. അതേസമയം, അപ്പോഫിസിനെ സൂക്ഷ്മമായി പരിശോധിക്കാന്‍ തയ്യാറെടുക്കുന്ന ഒരേയൊരു ദൗത്യമല്ല റാംസെസ്. കഴിഞ്ഞ വര്‍ഷം നാസയുടെ വിജയകരമായ ഒസിരിസ്-റെക്‌സ് ദൗത്യത്തിന് ശേഷം ബെന്നൂ എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് 460 കോടി വര്‍ഷം പഴക്കമുള്ള ബഹിരാകാശ പാറക്കഷണങ്ങള്‍ വീണ്ടെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in