വിക്ഷേപണം മുടക്കി മോശം കാലാവസ്ഥ; ജ്യൂസ് പേടകം യാത്ര തുടങ്ങുക നാളെ

വിക്ഷേപണം മുടക്കി മോശം കാലാവസ്ഥ; ജ്യൂസ് പേടകം യാത്ര തുടങ്ങുക നാളെ

ഏഴര വർഷം സഞ്ചരിച്ചാണ് പേടകം, പഠനത്തിനായി വ്യാഴത്തിന് സമീപമെത്തുക
Updated on
1 min read

വ്യാഴത്തെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രഥമ ദൗത്യമായ ജ്യൂസിന്‌റെ വിക്ഷേപണം മാറ്റി. ഫ്രഞ്ച് ഗായാനയിലെ കൊറൗവിലുള്ള യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടിന്‌റെ ഇഎല്‍എ-3 വിക്ഷേപണ തറയില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.45 നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥ മൂലം വിക്ഷേപണം നാളേക്ക് മാറ്റുകയായിരുന്നു. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അതിനാൽ വിക്ഷേപണം വെള്ളിയാഴ്ച വൈകീട്ട് 5.45 ലേക്ക് (ഇന്ത്യൻ സമയം) മാറ്റിയെന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.

ജൂപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍ ( Jupiter Icy Moons Explorer -Juice) എന്നാണ് പദ്ധതിയുടെ പേര്. വ്യാഴത്തെ കുറിച്ചും അതിന്‌റെ മൂന്ന് ഭീമന്‍ ഉപഗ്രഹങ്ങളായ കല്ലിസ്റ്റോ, യൂറോപ്പ, ഗ്യാനിമീഡ് എന്നിവയെ കുറിച്ചും പഠനം നടത്തുകയാണ് ലക്ഷ്യം. ഉപരിതലത്തിലെ ഐസ് പാളിക്ക് താഴെ ഈ ഉപഗ്രങ്ങളില്‍ വലിയ കടലുകളുണ്ട്. ഇവിടെ ജീവന്‌റെ സാന്നിധ്യമുണ്ടോ എന്ന് ജ്യൂസ് പഠനം നടത്തും. ഭൂമിക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടോ, വാസയോഗ്യമായ മറ്റ് ആകാശ ഗോളങ്ങളുണ്ടോ തുടങ്ങിയ മനുഷ്യന്‌റെ അന്വേഷംങ്ങള്‍ക്കുള്ള ഒടുവിലത്തെ പര്യവേഷണ ദൗത്യമാണ് ജ്യൂസ്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിച്ച, ഏരിയന്‍-5 ആണ് വിക്ഷേപണ വാഹനം.

വിക്ഷേപണം മുടക്കി മോശം കാലാവസ്ഥ; ജ്യൂസ് പേടകം യാത്ര തുടങ്ങുക നാളെ
വ്യാഴത്തിന് ചുറ്റും വാസയോഗ്യമായ സ്ഥലമുണ്ടോ? പഠനം നടത്താനായി 'ജ്യൂസ്' പേടകം

വിക്ഷേപണം കഴിഞ്ഞ് 30 മിനിറ്റിനകം ഏരിയന്‍- 5ല്‍ നിന്ന് ജ്യൂസ് പേടകം വേര്‍പെടും. എട്ട് വര്‍ഷത്തോളമെടുക്കും വ്യാഴത്തിന് സമീപമെത്താന്‍. അതായത്, 2031 ല്‍ മാത്രമേ ജ്യൂസ് പ്രവര്‍ത്തന സജ്ജമാകൂ. വ്യാഴത്തിലേക്കുള്ള സഞ്ചാരത്തിനിടെ നാല് തവണയാണ് ഭൂമിയുടെയും ചന്ദ്രന്‌റെയും ഭൂഗുരുത്വ സഹായത്തോടെ സഞ്ചാരം ക്രമപ്പെടുത്തുക. ഇന്ധന ലാഭത്തിനായാണ് ബഹിരാകാശ പദ്ധതിയില്‍ ഇത്തരത്തില്‍ ഭൂഗുരുത്വ സഹായത്തോടെ വേഗം ക്രമപ്പെടുത്തുന്നത്. ചന്ദ്രനെയല്ലാതെ സൗരയൂഥത്തിലെ ഒരു ഉപഗ്രഹത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ആദ്യ പേടകമാകും ജ്യൂസ്. മൂണ്‍സ് ആന്‍ഡ് ജൂപിറ്റര്‍ ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍,അടക്കം, വിവിധ പഠനങ്ങള്‍ക്ക് സഹായിക്കുന്ന 10 പേലോഡുകളുമായാണ് ജ്യൂസിന്‌റെ പറക്കല്‍.

logo
The Fourth
www.thefourthnews.in