ചൊവ്വയില്‍ ജലസാന്നിധ്യം; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

ചൊവ്വയില്‍ ജലസാന്നിധ്യം; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരമാല പോലെയുളള ഘടന രൂപപ്പെട്ടത് ജലാംശത്തിന്റെ ചലനങ്ങള്‍ കൊണ്ടായിരിക്കാമെന്നാണ് കണ്ടെത്തല്‍
Updated on
1 min read

ചൊവ്വയുടെ ഉപരിതലത്തില്‍ പുരാതന തടാകമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് നാസയുടെ ക്യൂരിയോസിറ്റി റോവര്‍. ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരമാല പോലെയുളള ഘടന രൂപപ്പെട്ടത് ജലാംശത്തിന്റെ ചലനങ്ങള്‍ കൊണ്ടായിരിക്കാമെന്നാണ് കണ്ടെത്തല്‍. നേരത്തെ നിരവധി സ്ഥലങ്ങള്‍ പരിശോധിച്ചുവെങ്കിലും അവിടെയൊന്നും ജലത്തിന്റെ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്താണ് തടാകത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണിതെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനായ അശ്വിന്‍ വാസവാദ പറഞ്ഞു.

ചൊവ്വയില്‍ ജലസാന്നിധ്യം; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ
ശരവേ​ഗത്തിൽ ചൊവ്വയിലെത്താം; ന്യൂക്ലിയർ റോക്കറ്റുകൾ പരീക്ഷിക്കാനൊരുങ്ങി നാസ

സള്‍ഫേറ്റ് ബെയറിംഗ് യൂണിറ്റ് എന്ന ചൊവ്വയുടെ പ്രദേശം മുന്‍പ് തന്നെ ധാതു നിക്ഷേപം അടങ്ങിയ പ്രദേശമാണെന്ന് മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (ചൊവ്വയിലെ ജലാംശം കണ്ടെത്തുന്നതിനായുളള ബഹിരാകാശ വാഹനം) കണ്ടെത്തിയിരുന്നു. ജലാംശമുളള ഒരു ഗ്രഹത്തില്‍ നിന്ന് ചൊവ്വ എങ്ങനെ ഇന്ന് കാണുന്ന തരത്തില്‍ തണുപ്പുളള ഗ്രഹമായി എന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്ത സ്ഥലമാണ് സള്‍ഫേറ്റ് ബെയറിംഗ് യൂണിറ്റ്.

ചൊവ്വയില്‍ ജലസാന്നിധ്യം; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ
വാണിജ്യ വിമാന നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിമരുന്നിടാൻ നാസ; ലക്ഷ്യം നെറ്റ് സീറോ കാർബണ്‍ പുറംതള്ളൽ

ഈ പ്രദേശത്ത് കൂടുതല്‍ ആഴത്തില്‍ പര്യവേഷണം നടത്താന്‍ ഗവേഷകര്‍ നേരത്തെ ശ്രമിച്ചിരുന്നു. ഉപരിതലത്തിലെ പാറകളിലുളള മാറ്റങ്ങള്‍ ആഴം കുറഞ്ഞ ഒരു തടാകത്തിന്റെ ചലനങ്ങളോട് സമാനമാണ്. ചില പാറകളില്‍ നിന്ന് സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചെങ്കിലും വളരെ ബുദ്ധിമുട്ടാണെന്ന് അവര്‍ പറയുന്നു. ദശാബ്ദങ്ങളായി ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പര്യവേഷണം നടത്തുന്നു. അതില്‍ത്തന്നെ പര്‍വ്വത പര്യവേഷണത്തിന് ഇവര്‍ പ്രത്യേക പ്രാധാന്യം നല്‍കിവരുന്നുണ്ട്.

logo
The Fourth
www.thefourthnews.in