അതിവേഗത്തിലൊഴുകുന്ന ആഴമേറിയ നദിയുടെ അവശിഷ്ടം; ചൊവ്വാ പര്യവേഷണത്തിൽ പുതിയ നാഴികക്കല്ല്
നാസ

അതിവേഗത്തിലൊഴുകുന്ന ആഴമേറിയ നദിയുടെ അവശിഷ്ടം; ചൊവ്വാ പര്യവേഷണത്തിൽ പുതിയ നാഴികക്കല്ല്

പാമ്പിനെപ്പോലെ ചുറ്റിത്തരിഞ്ഞ് ഒഴുകുന്ന മിസിസിപ്പി നദിപോലെയോ അവശിഷ്ടങ്ങളുടെ ചെറിയ ദ്വീപുകള്‍ രൂപപ്പെടുത്തി ഒഴുകുന്ന അമേരിക്കയിലെ പ്ലേറ്റ് നദി പോലെയോ ഒന്നാകാം ഈ നദിയെന്നാണ് അനുമാനം.
Updated on
2 min read

ചൊവ്വാ ഗ്രഹത്തില്‍ ഒരു കാലത്ത് അതിവേഗത്തില്‍ ഒഴുകിയിരുന്ന നദികളും നിരവധി തടാകങ്ങളും ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ചൊവ്വയിലെ ജസീറോ ഗര്‍ത്തത്തില്‍ പര്യവേഷണം നടത്തുന്ന പെര്‍സെര്‍വറന്‍സ് റോവര്‍ പുറത്തുവിട്ട വിവരങ്ങളാണ് പുതിയ നിഗമനത്തിനാധാരം. പണ്ട് ജലസമ്പന്നമായ ഗ്രഹമായിരുന്നു ചൊവ്വയെന്ന അനുമാനത്തിന് ബലം പകരുന്നതാണ് ഈ കണ്ടെത്തലുകള്‍.

നാസ

വളരെ വേഗത്തിലൊഴുകുന്ന ആഴമേറിയ നദിയാണ് ഇതെന്നാണ് തെളിവുകള്‍ നല്‍കുന്ന സൂചന. ഇതിവേഗത്തില്‍ ഒഴുകിയിരുന്ന നദി എന്നത് തന്നെയാണ് മുന്‍പുള്ള കണ്ടുപിടിത്തത്തില്‍ നിന്ന് ഇപ്പോഴത്തേതിനെ വ്യത്യസ്തമാക്കുന്നത്. ജസീറോ ഗര്‍ത്തത്തിലേക്ക് പതിക്കുന്ന ജലപാതയുടെ ശൃംഖലയുടെ ഭാഗമാണ് ഈ നദിയെന്നാണ് അനുമാനം.

നാസ

ചൊവ്വയുടെ ജലസംബന്ധിയായ പൗരാണിക ചുറ്റുപാടിനെ കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുന്നത്, ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യത്തെ പറ്റി ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്നതാണ്. ചൊവ്വയിലെ പാറയില്‍ ഒളിഞ്ഞിരിക്കുന്ന പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും.

അതിവേഗത്തിലൊഴുകുന്ന ആഴമേറിയ നദിയുടെ അവശിഷ്ടം; ചൊവ്വാ പര്യവേഷണത്തിൽ പുതിയ നാഴികക്കല്ല്
'ചൊവ്വ'യിൽ ജീവിക്കാൻ അവർ നാല് പേർ

ഒരുകാത്ത് വലിയ സമുദ്രങ്ങളും നദികളും എല്ലാം ഉണ്ടായിരുന്ന ജലസമ്പന്നമായ ഗ്രഹമായിരുന്നു ചൊവ്വയെന്നാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വയില്‍ സൂക്ഷ്മ ജീവന്‌റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായാണ് പെര്‍സര്‍വറന്‍സ് റോവര്‍ വിക്ഷേപിച്ചത്. 820 അടി ഉയരമില്ല ഫാനിന്‌റെ ആകൃതിയിലുള്ള അവസാദശിലയുടെ മുകള്‍ ഭാഗത്താണ് റോവര്‍ ഇപ്പോള്‍ പ്രര്യവേഷണം നടത്തുന്നത്.

അതിവേഗത്തിലൊഴുകുന്ന ആഴമേറിയ നദിയുടെ അവശിഷ്ടം; ചൊവ്വാ പര്യവേഷണത്തിൽ പുതിയ നാഴികക്കല്ല്
എക്സോപ്ലാനറ്റിന് ചുറ്റും നീരാവിയുടെ സാന്നിധ്യം; അന്തരീക്ഷ സാധ്യത തള്ളാതെ ശാസ്ത്രജ്ഞർ

പെര്‍സര്‍വറന്‍സ് പകര്‍ത്തിയ നൂറുകണക്കിന് ചെറു ചിത്രങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ പുതിയ ചിത്രത്തില്‍, ജലമൊഴുകി രൂപപ്പെട്ട മിനുസമേറിയ കല്ലുകളും അവശിഷ്ടങ്ങളും കണ്ടെത്തിയത്. വളരെ ശക്തമായ ഒഴുക്കുള്ളതും നിരവധി അവശിഷ്ടങ്ങള്‍ വഹിക്കുന്നതുമായ നദിയാണ് ഇതില്‍ നിന്ന് തെളിയുന്നത്. ഭൂമിയിലേതിന് സമാനമായ പ്രതിഭാസങ്ങള്‍ പുറത്തൊരു ഗ്രഹത്തില്‍ നിരീക്ഷിക്കാനാകുന്നത് സന്തോഷകരമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

പാമ്പിനെപ്പോലെ ചുറ്റിത്തരിഞ്ഞ് ഒഴുകുന്ന മിസിസിപ്പി നദിപോലെയോ അവശിഷ്ടങ്ങളുടെ ചെറിയ ദ്വീപുകള്‍ രൂപപ്പെടുത്തി ഒഴുകുന്ന അമേരിക്കയിലെ പ്ലേറ്റ് നദി പോലെയോ ഒന്നാകാം ഈ നദിയെന്നാണ് അനുമാനം. എന്തായാലും ചൊവ്വാ പര്യവേഷണത്തില്‍ പുതിയ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തല്‍.

logo
The Fourth
www.thefourthnews.in