ഗഗൻയാൻ: പേടകം കടലിൽനിന്ന് വീണ്ടെടുക്കുന്ന പരീക്ഷണം രണ്ടാംഘട്ടത്തിൽ

ഗഗൻയാൻ: പേടകം കടലിൽനിന്ന് വീണ്ടെടുക്കുന്ന പരീക്ഷണം രണ്ടാംഘട്ടത്തിൽ

നാവികസേനയുമായി ചേർന്ന് വിശാഖപട്ടണത്തെ ഡോക്ക്‌യാര്‍ഡിലായിരുന്നു തുറമുഖ പരീക്ഷണം
Updated on
2 min read

ഇന്ത്യക്കാരെ ഇന്ത്യൻ മണ്ണിൽനിന്ന് ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന പ്രഥമ ദൗത്യമായ ഗഗന്‍യാൻ യാഥാർഥ്യമാക്കാനുള്ള പരീക്ഷണങ്ങൾ സജീവമാക്കി ഐഎസ്ആർഒ. കടലിൽനിന്ന് ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളുടെ പരീക്ഷണങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള തുറമുഖ പരീക്ഷണങ്ങൾ വിശാഖപട്ടണത്ത് നടത്തി.

അടുത്ത വർഷത്തോടെ മൂന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഇന്ത്യയുടെ പദ്ധതി. ബഹിരാകാശത്ത് മൂന്നു ദിവസം തങ്ങിയശേഷം യാത്രികരുമായി തിരിച്ചെത്തുന്ന പേടകത്തെ കടലിലാണ് വീഴ്ത്തുക. ബഹിരാകാശപേടകങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കുന്ന സാങ്കേതികവിദ്യ നിലവിൽ ഐഎസ്ആർഒയ്ക്കില്ല. അതിനാലാണ് ഗഗയൻയാൻ ക്രൂ മൊഡ്യൂൾ കടലിൽവീഴ്ത്തുന്നത്. പേടകം സുരക്ഷിതമായി വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഗഗൻയാൻ: പേടകം കടലിൽനിന്ന് വീണ്ടെടുക്കുന്ന പരീക്ഷണം രണ്ടാംഘട്ടത്തിൽ
ഗഗൻയാൻ: സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ പരീക്ഷണം വിജയം

വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്‌യാര്‍ഡില്‍ 20-നാണ് തുറമുഖ പരീക്ഷണം നടത്തിയത്. പരീക്ഷണ പേടകം വീണ്ടെടുക്കുന്നതിനായി നാവികസേനയുമായി ചേർന്നായിരുന്നു ഐഎസ്ആര്‍ഒയുടെ നീക്കം. പരീക്ഷണവാഹനത്തിന്റെ ആദ്യ വികസന ദൗത്യത്തിൽ വീണ്ടെടുക്കൽ പ്രവർത്തനത്തിനായി തിരഞ്ഞെടുത്ത കപ്പൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

വിശാഖപട്ടണത്തെ കിഴക്കൻ നാവിക കമാന്‍ഡില്‍ മാസ് ആന്‍ഡ് ഷേപ്പ് സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ മോക്കപ്പ് (സിഎംആര്‍എം) ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സാഹചര്യങ്ങളിൽ പേടകം വീണ്ടെടുക്കുന്ന നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഈ മോക്കപ്പ്, പരീക്ഷണ പ്രക്രിയയിലെ ഒരു നിര്‍ണായക ഘടകമാണ്.

ഗഗൻയാൻ: പേടകം കടലിൽനിന്ന് വീണ്ടെടുക്കുന്ന പരീക്ഷണം രണ്ടാംഘട്ടത്തിൽ
ചന്ദ്രന് കൂടുതല്‍ അടുത്തേക്ക് ചന്ദ്രയാന്‍ 3; നാലാം ഭ്രമണപഥമുയര്‍ത്തല്‍ വിജയം

റിക്കവറി ബൂയി അറ്റാച്ച്മെന്റ്, ടോവിങ്, ഹാന്‍ഡ്‌ലിങ്, ക്രൂ മൊഡ്യൂള്‍ കപ്പലിലേക്ക് ഉയര്‍ത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള വീണ്ടെടുക്കലിന്റെ വിവിധ ഘട്ടങ്ങള്‍ പരീക്ഷിച്ചു. ക്രൂ മൊഡ്യൂള്‍ വീണ്ടെടുക്കുന്നതിൽ ഉൾപ്പെട്ട സംഘങ്ങളുടെ തയ്യാറെടുപ്പ് പ്രകടമാക്കുന്ന റിക്കവറി സീക്വന്‍സ് അനുസരിച്ചായിരുന്നു ഈ നടപടിക്രമങ്ങള്‍ പരീക്ഷിച്ചത്.

തടസങ്ങളില്ലാതെയും സുരക്ഷിതമായും ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുന്നത് ഉറപ്പാക്കുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ (എസ്ഒപി) മികച്ച രീതിയില്‍ ക്രമീകരിച്ചു. കൊച്ചിയിലെ വാട്ടര്‍ സര്‍വൈവല്‍ ട്രെയിനിങ് ഫെസിലിറ്റി (ഡബ്ല്യു എസ് ടി എഫ്)യിൽ നടത്തിയ ഒന്നാംഘട്ട പരീക്ഷണങ്ങളില്‍നിന്നുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് എസ്ഒപി മെച്ചപ്പെടുത്തിയത്.

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി നിരവധി സുരക്ഷാ കടമ്പകളാണ് ഐഎസ്ആർഒയ്ക്ക് താണ്ടാനുള്ളത്. ഇവയെല്ലാം തൃപ്തികരമാകുന്ന മുറയ്ക്ക് മാത്രമേ അടുത്തവർഷത്തേക്ക് ആസൂത്രണം ചെയ്ത മനുഷ്യരെ അയയ്ക്കുന്ന ദൗത്യത്തിന് ഐഎസ്ആർഒ മുതിരുകയൂള്ളൂ. അതിനുമുന്നോടിയായി സഞ്ചാരികളില്ലാത്ത പേടകം ഈ വർഷം അവസാനത്തോടെ വിക്ഷേപിച്ചശേഷം കടലിൽ വീഴ്ത്തി സുരക്ഷിതമായി തിരിച്ചെടുക്കുന്നത് പരീക്ഷിക്കും.

വ്യോമസേനയിൽനിന്ന് തിരഞ്ഞെടുത്ത മൂന്ന് സഞ്ചാരികളാണ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. ഇവരുടെ ആദ്യഘട്ട പരിശീലനം റഷ്യയിൽ നേരത്തെ പൂർത്തിയായിരുന്നു. തുടർ പരിശീലനങ്ങൾ ബെംഗളൂരുവിലെ കേന്ദ്രത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഗഗൻയാൻ: പേടകം കടലിൽനിന്ന് വീണ്ടെടുക്കുന്ന പരീക്ഷണം രണ്ടാംഘട്ടത്തിൽ
ബഹിരാകാശ പര്യവേഷണത്തിന് ആണവ എൻജിൻ; ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി കൈകോർത്ത് ഐഎസ്ആർഒ

ഗഗൻയാന്റെ സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം (എസ്എംപിഎസ്) പരീക്ഷണം കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒയുടെ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ ഇന്നലെയായിരുന്നു രണ്ടാംഘട്ട ഹോട്ട് ടെസ്റ്റ്.

അവരോഹണഘട്ടത്തിൽ ഓർബിറ്റൽ മൊഡ്യൂൾ, ഓർബിറ്റ് ഇൻജക്ഷൻ, സർക്കുലറൈസേഷൻ, ഓൺ-ഓർബിറ്റ് കൺട്രോൾ, ഡീ-ബൂസ്റ്റ് പ്രക്രിയ, സർവിസ് മൊഡ്യൂൾ വേർപെടുത്തുന്ന പ്രക്രിയ എന്നിവയ്ക്കാവശ്യമായ നിയന്ത്രിത ഇരട്ട ഇന്ധന സംവിധാനമാണ് ഗഗൻയാന്റെ സർവിസ് മൊഡ്യൂൾ.

logo
The Fourth
www.thefourthnews.in