ഗഗന്‍യാന്‍ ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21ന്

ഗഗന്‍യാന്‍ ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21ന്

പരീക്ഷണ വിക്ഷേപണത്തിൽ ഏകദേശം 17 കിലോമീറ്റർ ഉയരത്തിൽ വച്ചാകും ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കുക
Updated on
1 min read

ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗൻയാന്റെ ആദ്യ വിക്ഷേപണ പരീക്ഷണം ഒക്ടോബർ 21ന്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥാണ് തീയതി പ്രഖ്യാപിച്ചത്. 'ക്രൂ എസ്‌കേപ്പ് സിസ്റ്റ'ത്തിന്റെ നാല് പരീക്ഷണങ്ങളിൽ ആദ്യത്തേതായ ഫ്ലൈറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ- 1 (ടിവി-ഡി1) ആണ് 21ന് നടക്കുക. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 വിക്ഷേപണത്തിന് സജ്ജമായതായി നേരത്തെ ഐഎസ്ആർഒ അറിയിച്ചിരുന്നു.

ഗഗയാൻ വിക്ഷേപണത്തിനുശേഷം ഏതെങ്കിലും സഹചര്യത്തില്‍ ദൗത്യം അബോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍, ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തിൽനിന്ന് സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തിൽ മാറ്റാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന അടിയന്തര സംവിധാനമാണ് ക്രൂ എസ്‌കേപ് സിസ്റ്റം.

പരീക്ഷണ വിക്ഷേപണത്തിൽ ഏകദേശം 17 കിലോമീറ്റർ ഉയരത്തിൽ വച്ചാകും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവർത്തനം പരീക്ഷിക്കു. ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെടുത്തുന്നതും പാരച്യൂട്ടുകളുടെ വിന്യാസവും ഉൾപ്പെടെ അബോർട്ട് ചെയ്യുന്ന സമയത്ത് സ്വീകരിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കും.

ഗഗന്‍യാന്‍ ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21ന്
നിർണായക പരിശോധനകൾ പൂർത്തിയാക്കി ഗഗൻയാൻ

പിന്നീട് ശ്രീഹരിക്കോട്ട തീരത്തുനിന്ന് 10 കിലോമീറ്റർ അകലെ ക്രൂ മൊഡ്യൂളിന്റെ സുരക്ഷിതമായ ലാൻഡിങ്ങും നടക്കും. ടിവി-ഡി1 ദൗത്യത്തിൽ പാരച്യൂട്ട്, റിക്കവറി എയ്ഡുകൾ , ആക്ച്വേഷൻ സിസ്റ്റങ്ങൾ, പൈറോടെക്നിക്കുകൾ എന്നീ സംവിധാനങ്ങൾ സജ്ജീകരിക്കും.

ഗഗന്‍യാന്‍ ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21ന്
ഗഗൻയാന്‍: രണ്ട് വമ്പൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

വിവിധ സിസ്റ്റങ്ങളുടെ പ്രകടനം വിലയിരുത്തി ഫ്ലൈറ്റ് ഡേറ്റ ശേഖരിക്കുന്നതിനായുള്ള സജ്ജീകരണങ്ങളും ക്രൂ മോഡ്യൂളിൽ ഉണ്ടാകും. ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ക്രൂ മൊഡ്യൂൾ ഇന്ത്യൻ നാവികസേനയുടെ കപ്പലിന്റെയും ഡൈവിംഗ് ടീമിന്റെയും സഹായത്തോടെയാകും വീണ്ടെടുക്കുക.

logo
The Fourth
www.thefourthnews.in