ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍  പരീക്ഷണം വിജയം; ഇനി ഇന്ത്യ എലൈറ്റ് ക്ലബ് അംഗം

ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ പരീക്ഷണം വിജയം; ഇനി ഇന്ത്യ എലൈറ്റ് ക്ലബ് അംഗം

എതിരാളികളില്‍ നിന്നും വരുന്ന ബാലിസ്റ്റിക് മിസൈലിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ബി എം ഡി സംവിധാനം ഡി ആര്‍ ഡി ഒ വിജയകരമായി കുറച്ചു നാളുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്
Updated on
1 min read

ഡിഫന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡി ആര്‍ഡി ഒ) ഇന്ത്യന്‍ നാവികസേനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബി എം ഡി ഇന്റര്‍സെപ്റ്റിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ബംഗാള്‍ ഉള്‍ക്കടലിലായിരുന്നു പരീക്ഷണം. ഒഡീഷ തീരത്ത് നടത്തിയ കടല്‍ കേന്ദ്രീകരിച്ചുള്ള എന്‍ഡോ അന്തരീക്ഷ ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ കന്നി പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍  പരീക്ഷണം വിജയം; ഇനി ഇന്ത്യ എലൈറ്റ് ക്ലബ് അംഗം
ജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് മുന്നോടിയായി ദീർഘദൂര മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

ശത്രുവിന്റെ ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയെ നിര്‍വീര്യമാക്കുകയും അതു വഴി നാവിക സേനയുടെ ബി എം ഡി ശേഷിയുള്ള എലൈറ്റ് ക്ലബ് ഓഫ് നേഷന്‍സിലേക്ക് ഇന്ത്യയെ ഉയര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ബി എം ഡി ഇന്റര്‍സെപ്റ്ററിന്റെ പരീക്ഷണം നടന്നത്.

ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍  പരീക്ഷണം വിജയം; ഇനി ഇന്ത്യ എലൈറ്റ് ക്ലബ് അംഗം
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് ദക്ഷിണ കൊറിയ

എതിരാളികളില്‍ നിന്നും വരുന്ന ബാലിസ്റ്റിക് മിസൈലിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ബി എം ഡി സംവിധാനം ഡി ആര്‍ ഡി ഒ വിജയകരമായി കുറച്ചു നാളുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരയിലാണ് ഈ സംവിധാനം മുന്‍പ് ഡി ആര്‍ ഡി ഒ പ്രയോജനപ്പെടുത്തിയത്. ഇത്തവണ കടലില്‍ ബി എം ഡി ഇന്റര്‍സെപ്റ്റിന്റെ സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു ഇന്ത്യന്‍ നാവിക സേനയും ഡി ആര്‍ ഡി ഒയും .

ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍  പരീക്ഷണം വിജയം; ഇനി ഇന്ത്യ എലൈറ്റ് ക്ലബ് അംഗം
വിജയ പറക്കലില്‍ 'അഗ്നി-5'; ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ഇന്ത്യ

പുതിയ ദൗത്യത്തിന്റ വിജയത്തില്‍ ഇന്ത്യന്‍ നാവികസേനക്കും ഡി ആര്‍ ഡി ഒ ക്കും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി. കന്നി പരീക്ഷണത്തിന്റെ ഈ വിജയത്തില്‍ മിസൈലിന്റെ പണിപ്പുരയിലുണ്ടായിരുന്ന മുഴുവന്‍ അംഗങ്ങളേയും അഭിനന്ദിക്കുകയായിരുന്നു ഡി ആര്‍ ഡി ഒ ചെയര്‍മാനായ ഡോ സമീര്‍ വി കാമത്ത്. അതിസങ്കീര്‍ണമായ ശ്യംഖല കേന്ദ്രീകൃത ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം കൈവരിച്ച സ്വയം പരാപ്തതയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

logo
The Fourth
www.thefourthnews.in