ആദിത്യ  എൽ 1 പകുതിയിലധികം ദൂരം താണ്ടിയതായി ഐഎസ്ആർഒ; പിന്നിട്ടത്  9.2 ലക്ഷം കിലോമീറ്റർ

ആദിത്യ എൽ 1 പകുതിയിലധികം ദൂരം താണ്ടിയതായി ഐഎസ്ആർഒ; പിന്നിട്ടത് 9.2 ലക്ഷം കിലോമീറ്റർ

ഭൂമിയുടെ സ്വാധീനമണ്ഡലത്തിൽനിന്ന് ഇസ്രോ പുറത്തുകടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ എൽ 1
Updated on
1 min read

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ-എൽ1 ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പകുതിയിലധികം ദൂരം പിന്നിട്ടതായി ഐ എസ്‌ ആർ ഒ. 9.2 ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട പേടകം ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് വണ്ണിലേക്കുള്ള സഞ്ചാരം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഇസ്രോ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

ഭൂമിയുടെ സ്വാധീനമണ്ഡലത്തിൽനിന്ന് ഇസ്രോ പുറത്തുകടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ എൽ 1. ചൊവ്വയെക്കുറിച്ച്‌ പഠിക്കാൻ അയച്ച മംഗൾയാൻ പേടകമാണ് ഇതിനു മുൻപ് ഭൂമിയുടെ സ്വാധീന വലയം ഭേദിച്ചത്.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ആദിത്യ-എൽ1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച് - 1. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്.

ലഗ്രാഞ്ച് - 1ൽനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പോയിന്റിന് ലഗ്രാഞ്ച് - 1 പേര് നൽകിയിരിക്കുന്നത്.

ആദിത്യ  എൽ 1 പകുതിയിലധികം ദൂരം താണ്ടിയതായി ഐഎസ്ആർഒ; പിന്നിട്ടത്  9.2 ലക്ഷം കിലോമീറ്റർ
ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദിത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര

ആദിത്യ എൽ-1 ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി സെപ്റ്റംബർ 18ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ സുപ്ര തെർമൽ ആൻഡ് എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്‌റ്റെപ്സ്) എന്ന ഉപകരണമാണ് ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അയോൺ, ഇലക്ട്രോണുകളെ അളക്കാൻ ആരംഭിച്ചത്.

ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സ്‌റ്റെപ്സിലെ സെൻസറുകളാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ അന്ന് പുറത്തുവിട്ടിരുന്നു.

ആദിത്യ  എൽ 1 പകുതിയിലധികം ദൂരം താണ്ടിയതായി ഐഎസ്ആർഒ; പിന്നിട്ടത്  9.2 ലക്ഷം കിലോമീറ്റർ
ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി ആദിത്യ എൽ1; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യം നിലവിൽ നാല് തവണ വിജയകരമായി ഭ്രമണപഥമുയർത്തിയിരുന്നു. സെപ്റ്റംബർ മൂന്ന്, അഞ്ച്, പത്ത്, പതിനഞ്ച് തീയതികളിലായാണ് നാലുതവണ ഭ്രമണപഥമുയർത്തിയത്. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽ 1ന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in