ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം

ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം

പി എസ് എൽ വി-സി57 റോക്കറ്റ് ഉപയോഗിച്ച് ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ
Updated on
2 min read

ചാന്ദ്രദൗത്യത്തിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജം. ബഹിരാകാശ പേടകം ഐ എസ് ആർ ഒയുടെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. പി എസ് എൽ വി-സി57 ആണ് വിക്ഷേപണ വാഹനം.

ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം
ചന്ദ്രനോട് ഒന്നുകൂടി അടുത്ത് ചന്ദ്രയാൻ 3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

“സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ബെംഗളൂരുവിലെ യുആർ റാവു സാറ്റ്‌ലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) സജ്ജമായ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്‌ഡിഎസ്‌സി-എസ്എച്ച്എആറിൽ (സ്‌പേസ്‌ പോർട്ട്) എത്തി", ഐ എസ് ആർ ഒ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം
ഗഗൻയാൻ: തയാറെടുപ്പ് അന്തിമഘട്ടത്തിൽ; ഡ്രൂഗ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ

സൂര്യനെക്കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത ദൗത്യമാണ് ആദിത്യ എൽ1. ഭൂമിക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലാണ് (ലഗ്രാഞ്ച് പോയിന്റ് 1 അഥവാ എൽ1) പേടകത്തെ സ്ഥാപിക്കുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഇവിടെനിന്ന് പേടകത്തിന് സൂര്യനെ തടസ്സം കൂടാതെ നിരീക്ഷിക്കാൻ സാധിക്കും. സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും.

ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം
ഞായറും തിങ്കളും ആകാശത്ത് 'പൂത്തിരി' കത്തും; നേരിട്ടുകാണാം ഉല്‍ക്കമഴ വിസ്മയം

കൊറോണൽ മാസ് ഇജക്ഷനുകളുടെ ചലനശക്തി, ഉത്ഭവം, ഉറവിടം, ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എൽ1) എന്നിങ്ങനെ സൂര്യന്റെ നിരവധി ഘടകങ്ങളാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം പഠിക്കുക. ഭൂമിയിൽനിന്ന് സൂര്യന്റെ ഒരേ ദിശയിലായിരിക്കും പേടകം സ്ഥിതി ചെയ്യുക. അതിനാൽ ഭൂമി കറങ്ങുമ്പോൾ ഗ്രൗണ്ട് സ്റ്റേഷൻ എപ്പോഴും ആദിത്യ-എൽ 1ന്റെ കാഴ്ചയിൽ ഉണ്ടാകില്ല. ബഹിരാകാശ പേടകവുമായി ഡേറ്റയും കമാൻഡുകളും കൈമാറാൻ ഇഎസ്എ പോലുള്ള ആഗോള സ്റ്റേഷൻ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്.

ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം
ആരാദ്യം തൊടും? ചന്ദ്രയാൻ 3 vs ലൂണ 25: ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റഷ്യന്‍ പേടകത്തിന്റെ വിക്ഷേപണം വിജയം

ഇലക്ട്രോമാ​ഗ്നറ്റിക്, കണിക, മാ​ഗ്നറ്റിക് ഫീൽഡ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളികൾ (കൊറോണ) എന്നിവ ആദിത്യ എൽ1 നിരീക്ഷിക്കും. ഇതിനായി ഏഴ് പേലോഡുകളാണ് പേടകം വഹിക്കുന്നത്.

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി ഇ എൽ സി), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ് യു ഐ ടി), സോളാർ ലോ എനർജി എക്സ്-റേ സ്പെക്റ്റോമീറ്റർ (എസ് ഒ എൽ ഇ എക്സ് എസ്), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്-റേ സ്പെക്ട്രോമീറ്റർ (എച്ച് ഇ എൽ1 ഒ എസ്) എന്നീ നാല് റിമോട്ടിങ് സെൻസിങ് ഉപകരണങ്ങൾ സൂര്യനെ നേരിട്ട് നിരീക്ഷിച്ച് പഠനം നടത്തും.

ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ആസ്പെക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ), അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ റസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റേഴ്സ് എന്നീ ഉപകരണങ്ങൾ സൗരക്കാറ്റിനെക്കുറിച്ചും ലഗ്രാഞ്ച് പോയിന്റ് എൽ 1ലെ കണികകളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും.

ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം
ചന്ദ്രയാൻ-3 ന് റഷ്യയുടെ ചെക്ക്; ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ദൗത്യമാകാന്‍ ലൂണ -25

കൊറോണൽ ഹീറ്റിങ്, കൊറോണൽ മാസ് ഇജക്ഷൻ, പ്രീ-ഫ്ലെയർ ആൻഡ് ഫ്ലെയർ ആക്ടിവിറ്റികൾ, അവയുടെ സവിശേഷതകൾ, ബഹിരാകാശ കാലാവസ്ഥ, കണികകളുടെയും വലയങ്ങളുടെയും വ്യാപനം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ആദിത്യ എൽ1 ഏറ്റവും നിർണായക വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in