അഭിമാനം ഐഎസ്ആർഒ; രണ്ടാം വാണിജ്യ വിക്ഷേപണം വിജയം

അഭിമാനം ഐഎസ്ആർഒ; രണ്ടാം വാണിജ്യ വിക്ഷേപണം വിജയം

ബ്രിട്ടീഷ് വാര്‍ത്താവിനിമയ സ്ഥാപനമായ വണ്‍വെബ്ബിന്‌റെ 36 ഉപഗ്രഹങ്ങളാണ് വിക്ഷേപണ വാഹനമായ എല്‍വിഎം3-എം3 ഭ്രമണപഥത്തിച്ചത്
Updated on
1 min read

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ രണ്ടാം വാണിജ്യ വിക്ഷേപണം വിജയകരം. ബ്രിട്ടീഷ് വാര്‍ത്താവിനിമയ സ്ഥാപനമായ വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് ദൗത്യത്തില്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് എല്‍വിഎം3-എം3 കുതിച്ചുയര്‍ന്നത്. ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു.

വാണിജ്യ വിക്ഷേപണ രംഗത്തേക്ക് കടന്ന ഐഎസ്ആഒയുടെ രണ്ടാമത്തെ വലിയ വിക്ഷേപണമാണ് വിജയകരമായി പൂര്‍ത്തിയായത്. 5,805 കിലോഗ്രാമായിരുന്നു ആകെ പ്ലേലോഡിന്‌റെ ഭാരം. വണ്‍വെബ്ബിന്‌റെ 36 ഉപഗ്രഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 36 ഉപഗ്രഹങ്ങള്‍ കൂടി എത്തുന്നതോടെ വണ്‍വെബ്ബിന്‌റെ ആകെ ഉപഗ്രഹ വിന്യാസം 618 ആയി. ഇതോടെ അഗോളാടിസ്ഥാനത്തില്‍ ഉപഗ്രഹ ഇന്‌റര്‍നെറ്റ് സംവിധാനമൊരുക്കാന്‍ വണ്‍വെബ്ബിനാകും. ഐഎസ്ആഒയ്ക്ക് പുറമെ സ്‌പേസ് എക്‌സ്, ഏരിയന്‍സ് സ്‌പേസ് തുടങ്ങിയവയുടെ സേവനവും ഉപയോഗിച്ചാണ് ഇത്രയും ഉപഗ്രഹങ്ങള്‍ വണ്‍വെബ് വിക്ഷേപിച്ചത്.

36 ഉപഗ്രഹങ്ങള്‍ കൂടി എത്തുന്നതോടെ വണ്‍വെബ്ബിന്‌റെ ആകെ ഉപഗ്രഹ വിന്യാസം 618 ആയി.

ഇന്ത്യയുടെ ഭാരതി എയര്‍ടെല്ലിന് പങ്കാളിത്തമുള്ള ബ്രിട്ടീഷ് സംരംഭമാണ് വണ്‍ വെബ്. ഭൂമിയോട് ചേര്‍ന്നിട്ടുള്ള ഭ്രമണപഥത്തില്‍ (Low earth orbit) ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് വണ്‍വെബ്ബിന്‌റെ പദ്ധതി. ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളായ വണ്‍ വെബ് ജെന്‍ -1 ആണ് ഇതിനായി വിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള 648 ഉപഗ്രഹങ്ങള്‍, ഉപഗ്രഹ സംവിധാനത്തിന്‌റെ ഭാഗമായി ഭ്രമണപഥത്തിലെത്തിക്കും. വണ്‍വെബ് ഉപഗ്രഹങ്ങളുടെ 18ാമത്തെയും വണ്‍ വെബിനായി ഐഎസ്ആര്‍ഒയുടെ രണ്ടാമത്തേയും ഉപഗ്രഹ വിക്ഷേപണമാണിത്. ഐഎസ്ആര്‍ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി 72 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള കരാറിലാണ് വണ്‍വെബ് ഏര്‍പ്പെട്ടത്. യുക്രെയ്ന്‍ അധിവേശത്തിന്‌റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഏജന്‍സിയുമായി ബന്ധം വിച്ഛേദിച്ചതാണ് , ഐഎസ്ആര്‍ഒയുമായി വണ്‍വെബ് കരാറിലെത്താന്‍ കാരണമായത്.

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി നിര്‍മിച്ച ജിഎസ്എല്‍വി മാര്‍ക്-3യാണ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്-3 (LVM3) എന്ന് പിന്നീട് പുനര്‍നാമകരണം ചെയ്തത്. ചന്ദ്രയാന്‍ 2 അടക്കം എല്‍വിഎം3യുടെ ഇതുവരെയുള്ള ആറ് ദൗത്യവും വിജയകരമായിരുന്നു.

logo
The Fourth
www.thefourthnews.in