ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ലാൻഡർ
ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ലാൻഡർഐഎസ്ആർഒ

'സ്മൈൽ പ്ലീസ്'; ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ലാൻഡറിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്
Updated on
1 min read

ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേഷണം നടത്തുന്ന ചന്ദ്രയാന്‍ 3 ലാന്‍ഡറിന്‌റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്‌റെ ചിത്രമാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടത്.

റോവറിലുള്ള നാവിഗേഷന്‍ ക്യാമറയാണ് ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയത്. ലബോറട്ടറി ഓഫ് ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് ആണ് നാവിഗേഷന്‍ ക്യാമറ നിര്‍മിച്ചത്. പ്രഗ്യാന്‍ കണ്ട് വിക്രം എന്ന തലക്കെട്ടോടെ ഐഎസ്ആര്‍, ഒദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ചിത്രം പ്രസിദ്ധീകരിച്ചു. ചന്ദ്രോപരിതലത്തില്‍ തൊട്ട് പരിശോധന തുടരുന്ന ചാസ്‌തേ, ഇല്‍സ എന്നീ ലാന്‍ഡര്‍ പേലോഡുകളെയും ചിത്രത്തില്‍ വ്യക്തമായി കാണാം. ഇന്ന് പുലര്‍ച്ചെ 7.35 നാണ് ഈ ചിത്രം റോവര്‍ പകര്‍ത്തിയത്.

ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ലാൻഡർ
ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

ആറ് ചക്രങ്ങളുള്ള, സോളാറില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ഓഗസ്റ്റ് 23 മുതല്‍ ചന്ദ്രോപരിതലത്തില്‍ കറങ്ങി വിവിധ പരിശോധനകള്‍ നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയുമാണ്. ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനം സംബന്ധിച്ച നിര്‍ണായ ഡേറ്റ കൈമാറിയ റോവര്‍, സള്‍ഫര്‍ സാന്നിധ്യവും സ്ഥിരീകരിച്ചു. ഹൈഡ്രജനായുള്ള പരിശോധനകള്‍ തുടരുകയാണ്. ഇതിനിടെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് ശേഷമുള്ള ലാന്‍ഡറിന്റെ ആദ്യ ചിത്രം റോവര്‍ പുറത്തുവിട്ടത്.

logo
The Fourth
www.thefourthnews.in