'നിന്നെ ഞാന്‍ നിരീക്ഷിക്കുന്നു'; ചന്ദ്രയാന്‍ 3 ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 2

'നിന്നെ ഞാന്‍ നിരീക്ഷിക്കുന്നു'; ചന്ദ്രയാന്‍ 3 ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 2

2019 ല്‍ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്‌റെ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്
Updated on
1 min read

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ലാന്‍ഡറിന്റെ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്. 2019 ല്‍ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്‌റെ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

'നിന്നെ ഞാന്‍ നിരീക്ഷിക്കുന്നു'; ചന്ദ്രയാന്‍ 3 ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 2
'എല്ലാം പ്രതീക്ഷിച്ച നിലയിൽ' ചന്ദ്രോപരിതലത്തിൽ സഞ്ചാരം തുടങ്ങി റോവർ, പേലോഡുകൾ പ്രവർത്തന സജ്ജം

ഐഎസ്ആര്‍ഒ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഭാഗികമായി പരാജയപ്പെട്ടിരുന്നു. 2019 സെപ്റ്റംബര്‍ 7 നു പുലര്‍ച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തില്‍ വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 -ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് നിന്നാണ് അന്ന് തിരിച്ചടി നേരിട്ടത്. ഇതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിരങ്ങുകയും ചെയ്തു. എന്നാല്‍ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍.

അതേസമയം, ചന്ദ്രയാന്‍ മൂന്ന് ദൗത്യം പ്രതീക്ഷിച്ച പോലെതന്നെ വിജയകമായി പുരോഗമിക്കുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. വിജയകരമായ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തുവന്ന പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സഞ്ചാരം തുടങ്ങിയതായി കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറായാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പേടകം പകര്‍ത്തിയ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പങ്കുവച്ചു.

logo
The Fourth
www.thefourthnews.in