ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ

ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ

ചന്ദ്രയാൻ 3 ചാന്ദ്ര ദൗത്യങ്ങളിൽ മൂന്നാമത്തേതും ആദിത്യ-എൽ 1 സൂര്യ ദൗത്യങ്ങളിൽ ആദ്യത്തേതുമാണ്
Updated on
1 min read

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ചന്ദ്രയാൻ 3, ആദിത്യ-എൽ1 ദൗത്യങ്ങൾ ജൂലൈയിൽ. ചന്ദ്രയാൻ 3ന്റെ വിക്ഷേപണമായിരിക്കും ആദ്യം നടക്കുക. തുടർന്ന് ആദിത്യ-എൽ1യും ജൂലൈയിൽ തന്നെയുണ്ടാകുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചന്ദ്രയാൻ 3 ചാന്ദ്ര ദൗത്യങ്ങളിൽ മൂന്നാമത്തേതും ആദിത്യ-എൽ1 സൗരദൗത്യങ്ങളിൽ ആദ്യത്തേതുമാണ്.

ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ
മുന്നൊരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ -3

എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കുകയാണെന്നും ഷെഡ്യൂളിൽ ഉറച്ചുനിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഐഎസ്ആർഒ ഉദ്യോ​ഗസ്ഥർ പറയുന്നു. ഇന്ത്യൻ നിർമിത ലാൻഡർ മൊഡ്യൂളും പ്രൊപ്പൽഷൻ മൊഡ്യൂളും റോവറും അടങ്ങുന്നതാണ് ചന്ദ്രയാൻ-3. ഗ്രഹാന്തര ദൗത്യങ്ങൾക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഒരു നിർദ്ദിഷ്‌ട സ്ഥലത്ത് സോഫ്റ്റ് ലാൻഡ് ചെയ്യാനും റോവറിനെ വിന്യസിക്കാനും കഴിവുള്ളതാണ് ഇന്ത്യൻ നിർമിത ലാൻഡർ.

ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ
ചന്ദ്രയാൻ -3 തയ്യാർ; നിർണായക പരിശോധന വിജയകരമായി പൂർത്തിയാക്കി

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ആദിത്യ-എൽ1. വിഇഎൽസി എന്ന ഒരു പേലോഡ് വഹിക്കുന്ന 400 കിലോഗ്രാം ക്ലാസ് ഉപഗ്രഹവുമായി ആദിത്യ-1 എന്ന പേരിൽ ഈ ദൗത്യം മുൻപ് നടത്താൻ തീരുമാനിച്ചിരുന്നു. സൂര്യന്റെ 800 കിലോമീറ്റർ അകലത്തിലുള്ള ഭൗമ ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായിരുന്നു പദ്ധതി.

ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ
ചന്ദ്രയാൻ 3 മുതൽ ഗഗൻയാൻ വരെ; ഐഎസ്ആർഒയ്ക്ക് ഇത് സ്വപ്നദൗത്യങ്ങളുടെ വർഷം

എന്നാൽ സൂര്യ-ഭൂ വ്യൂഹത്തിന്റെ ഒന്നാം ലഗ്രാൻജിയൻ പോയിന്റിന് (L1) ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന് യാതൊരു തടസങ്ങളും കൂടാതെ സൂര്യനെ തുടർച്ചയായി കാണാനുള്ള ശേഷിയുള്ളതിനാൽ, ആദിത്യ1 ദൗത്യത്തിന് ആദിത്യ-എൽ1 എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഭൂമിയിൽനിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയിന്റിന് ചുറ്റുമുള്ള ഒരു പരിക്രമണപഥമാണ് ദൗത്യത്തിന്റെ ലക്ഷ്യസ്ഥാനം.

ചന്ദ്രയാൻ 3, ആദിത്യ-എൽ 1 ദൗത്യങ്ങൾ ജൂലൈയിൽ; നിര്‍ണായക ചുവടുവയ്പിന് ഐഎസ്ആര്‍ഒ
ചന്ദ്രയാൻ-3ഉം ആദിത്യ-എല്‍1 ഉം ഈ വർഷം മധ്യത്തോടെ വിക്ഷേപിക്കും

ചാന്ദ്ര ബഹിരാകാശ ദൗത്യങ്ങളുടെ ആദ്യ പതിപ്പായ ചന്ദ്രയാൻ-1ന്റെ വിക്ഷേപണം 2008ലാണ് നടന്നത്. വിജയകരമായ ഈ ദൗത്യത്തിന് ശേഷം രണ്ടാം പതിപ്പായ ചന്ദ്രയാൻ-2, 2019ലാണ് നടന്നത്. എന്നാൽ സോഫ്റ്റ്‌വെയർ തകരാർ മൂലം 2019 സെപ്റ്റംബർ 6ന് ചന്ദ്രനിൽ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in