ഇനി സൂര്യനിലേക്കുള്ള പ്രയാണം; ആദിത്യ എല്‍-1 കുതിച്ചുയർന്നു

ഇനി സൂര്യനിലേക്കുള്ള പ്രയാണം; ആദിത്യ എല്‍-1 കുതിച്ചുയർന്നു

സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യ ഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറത്തെ പാളിയായ കൊറോനാ എന്നിവയെ കുറിച്ചാണ് ആദിത്യ എൽ-1 പഠിക്കുക
Updated on
1 min read

ചന്ദ്രയാന് പിന്നാലെ സൂര്യ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പ്രഥമ സൗരപര്യവേഷണ ദൗത്യം ആദിത്യ എൽ - 1 പേടകവുമായി പിഎസ്എൽവി-സി57 കുതിച്ചുയര്‍ന്നു. രാവിലെ 11: 50 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഗവേഷണ കേന്ദ്രമെന്ന ഗണത്തിൽ പെടുന്ന പേടകമാണ് ഇന്ത്യയുടെ ആദിത്യ എൽ1. സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യ ഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറത്തെ പാളിയായ കൊറോനാ എന്നിവയെ കുറിച്ചാണ് ആദിത്യ എൽ-1 പഠിക്കുക.

വിക്ഷേപിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടുന്നതോടെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഭൂമിയിൽ നിന്ന് ഏകദേശം 15.1 കോടി കിലോമീറ്റർ അകലെയണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ആദ്യത്തെ ലഗ്രാൻഷെ (എൽ 1) പോയിന്റിലെ ഹാലോ പരിക്രണപഥത്തിലാണ് ആദിത്യ എൽ1 പേടകത്തെ സ്ഥാപിക്കുക.

125 ദിവസങ്ങളെടുത്താണ് ആദിത്യ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ നിശ്ചയിച്ചിരിക്കുന്ന ഒന്നാം ലഗ്രാഞ്ചിലേക്ക് എത്തുക. വിവിധ പഠനങ്ങള്‍ക്കായി 7 പേലോഡുകളാണ് പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണം സൂര്യനെ കുറിച്ചതും മൂന്നെണ്ണം ലഗ്രാഞ്ച് -1 എന്ന പോയിന്റിന്റെ സവിശേഷതകളെ കുറിച്ചും പഠിക്കും. 15 ലക്ഷം കിലോമീറ്റർ പേടകം സഞ്ചരിക്കുന്ന പാതയിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും സജീകരണമുണ്ട്.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരത്തിലാണ് ഇത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഏതാണ്ട് നാല് ഇരട്ടിയോളം വരും ഇത്. ഗ്രഹണങ്ങളുടെ തടസമില്ലാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഇന്ത്യയ്ക്ക് മുൻപ് അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സൂര്യ പര്യവേഷണ ദൗത്യം നടത്തിയിട്ടുള്ളത്. ഈപട്ടികയിലേക്കാണ് ഇനി ഇന്ത്യയുടെ സ്ഥാനം.

logo
The Fourth
www.thefourthnews.in