ശ്രീഹരിക്കോട്ടയിലെ ആ കൗണ്ട്ഡൗണ്‍ ശബ്ദം ഇനിയില്ല; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എൻ വളര്‍മതി അന്തരിച്ചു

ശ്രീഹരിക്കോട്ടയിലെ ആ കൗണ്ട്ഡൗണ്‍ ശബ്ദം ഇനിയില്ല; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എൻ വളര്‍മതി അന്തരിച്ചു

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 യിലായിരുന്നു വളര്‍മതി അവസാനമായി കൗണ്‍ഡൗണ്‍ പറഞ്ഞത്
Updated on
1 min read

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എൻ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചാണ് അന്ത്യം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 യിലായിരുന്നു വളര്‍മതി അവസാനമായി കൗണ്‍ഡൗണ്‍ പറഞ്ഞത്. തമിഴ്‌നാട് അരിയനല്ലൂര്‍ സ്വദേശിയായ വളര്‍മതി ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജരായിരുന്നു.

ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. പി വി വെങ്കിടകൃഷ്ണന്‍ എക്‌സിലൂടെയാണ് വളര്‍മതിയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. '' ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകള്‍ക്ക് ഇനി വളര്‍മതി മാഡത്തിന്റെ ശബ്ദമുണ്ടാകില്ല, ചന്ദ്രയാന്‍-3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍. അപ്രതീക്ഷിതമായ വിയോഗം, വല്ലാതെ വിഷമം തോന്നുന്നു. പ്രണാമം'' അദ്ദേഹം കുറിച്ചു.

ശ്രീഹരിക്കോട്ടയിലെ ആ കൗണ്ട്ഡൗണ്‍ ശബ്ദം ഇനിയില്ല; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എൻ വളര്‍മതി അന്തരിച്ചു
ദൗത്യം പൂർത്തിയാക്കി റോവർ; 'ഉറങ്ങി'യെന്ന് അറിയിച്ച് ഐഎസ്ആർഒ

1984 ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന വളര്‍മതി നിരവധി ദൗത്യങ്ങളില്‍ ഭാഗമായിരുന്നു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1 ന്റെ പ്രൊജക്ട് ഡയറക്ടറുമായിരുന്നു അവര്‍. 2012 ഏപ്രിലില്‍ റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചു. കൂടാതെ 2015 ല്‍ മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരവും വളര്‍മതിക്ക് ലഭിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ റിസര്‍ച്ച് കോംപ്ലക്‌സില്‍ നിന്ന് 2016ല്‍ ശ്രീഹരിക്കോട്ടയിലെത്തിയ വളര്‍മതി പിഎസ്എല്‍വി സി39 മുതലുള്ള 29 ദൗത്യങ്ങളില്‍ പങ്കാളിയായി.

logo
The Fourth
www.thefourthnews.in