ഇനി ലക്ഷ്യം സോഫ്റ്റ് ലാൻഡിങ്;
ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

ഇനി ലക്ഷ്യം സോഫ്റ്റ് ലാൻഡിങ്; ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

നാളെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടുത്തും
Updated on
2 min read

ചന്ദ്രന് തൊട്ടടുത്തെത്തി ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 153 കിലോ മീറ്ററും കൂടിയ അകലം 163 കിലോ മീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. നാളെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും.

ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥം നാല് ഘട്ടമായി താഴ്ത്താനായിരുന്നു ഐ എസ് ആർ ഒ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് രാവിലെ എട്ടരയ്ക്കുശേഷമായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തൽ. ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് നാലാം ഘട്ടത്തിൽ പേടകത്തെ എത്തിക്കുകയെന്നാണ് ഐ എസ് ആർ ഒ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പേടകത്തെ 153 കിലോ മീറ്ററും 163 കിലോ മീറ്ററും വരുന്ന ഭ്രമണപഥത്തിലേക്ക് എത്തിച്ച് താഴ്തത്തൽ പ്രക്രിയ ഉദ്ദേശിച്ചതരത്തിൽ പൂർത്തിയാക്കിയെന്നാണ് ഐ എസ് ആർ ഒ ഇന്ന് അറിയിച്ചിരിക്കുന്നത്.

ഇനി ലക്ഷ്യം സോഫ്റ്റ് ലാൻഡിങ്;
ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം
ചന്ദ്രനോട് ഒന്നുകൂടി അടുത്ത് ചന്ദ്രയാൻ 3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

നാളെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും. തുടർന്ന് ലാൻഡർ മൊഡ്യൂളിനെ ഡീ-ബൂസ്റ്റ് പ്രക്രിയയിലൂടെ ചന്ദ്രനോട് കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഇത് കൂടിയ അകലം 100 കിലോ മീറ്ററും കുറഞ്ഞ അകലം 30 കിലോ മീറ്റവും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥമായിരിക്കുമെന്നാണ് ഐ എസ് ആർ ഒ നേരത്തെ അറിയിച്ചത്. ഈ ഭ്രമണപഥത്തിൽനിന്നാണ് സോഫ്റ്റ്ലാൻഡിങ് നടത്തുക.

പേടകം 30 കിലോ മീറ്റർ ഉയരത്തിലെത്തുമ്പോഴാണ് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കുക. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. പേടകം ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ വേഗം കുറച്ച് നിയന്ത്രിക്കും. രണ്ടാം ദൗത്യത്തിൽ നിയന്ത്രണം നഷ്ടമായി പേകടം തകർന്നുവീണതിൽനിന്ന് പാഠമുൾക്കൊണ്ട് ഏത് പ്രതികൂല സാഹചര്യത്തിലും സോഫ്റ്റ് ലാൻഡിങ് നടത്താൻ കഴിയുന്ന തരത്തിലാണ് മൂന്നാം ദൗത്യം ഐ എസ് ആർ ഒ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇനി ലക്ഷ്യം സോഫ്റ്റ് ലാൻഡിങ്;
ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം
ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് ഘട്ടമായി ഭ്രമണപഥം ഉയർത്തിയശേഷം ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ആകർഷണത്തിൽനിന്ന് പുറത്തെത്തിച്ചു. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകത്തെ അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് മാറ്റി. ലൂണാർ ഓർബിറ്റ് ഇൻസേർഷനിലൂടെയാണ് ഇത് സാധ്യമാക്കിയത്. തുടർന്നാണ് നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രന് ഏറ്റവും അടുത്ത് എത്തിച്ചിരിക്കുന്നത്.

ഇനി ലക്ഷ്യം സോഫ്റ്റ് ലാൻഡിങ്;
ചന്ദ്രയാൻ-3 നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം
ഗഗൻയാൻ: തയാറെടുപ്പ് അന്തിമഘട്ടത്തിൽ; ഡ്രൂഗ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ

ഇതുവരെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ ജ്വലിപ്പിച്ചാണ് ഭൂമിയുടെ ആകർഷണത്തിലുള്ള ഭ്രമണപഥങ്ങൾ ഉയർത്തിയും ചന്ദ്രനും ചുറ്റുമുള്ള ഭ്രമണപഥം താഴ്തത്തിയതും. ഇനി ലാൻഡർ മൊഡ്യൂളിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഡീ ബൂസ്റ്റിങ്, സോഫ്റ്റ് ലാൻഡിങ് പ്രക്രിയകൾ സാധ്യമാക്കുക.

logo
The Fourth
www.thefourthnews.in