എന്‍വിഎസ് 01 ഭ്രമണപഥത്തിൽ; നാവിക്കിന് അധിക കരുത്ത്

എന്‍വിഎസ് 01 ഭ്രമണപഥത്തിൽ; നാവിക്കിന് അധിക കരുത്ത്

ഇന്ത്യന്‍ ക്രയോജനിക് എൻജിന്‍ ഉപയോഗിച്ചുള്ള ജിഎസ്എല്‍വിയുടെ ആറാമത്തെ വിക്ഷേപണം
Updated on
1 min read

തദ്ദേശീയ നിർമിത ദിശനിര്‍ണയ സംവിധാനമായ നാവികിന്റെ ഭാഗമായ രണ്ടാം തലമുറ ഉപഗ്രഹം എന്‍വിഎസ് -01 വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി-എഫ്12 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് രാവിലെ 10.42നായിരുന്നു വിക്ഷേപണം.

19 മിനുട്ട് നീണ്ട സഞ്ചാരത്തിനൊടുവിൽ ഉപഗ്രഹത്തെ ജിയോസിംക്രണൈസ് ട്രാൻസ്ഫർ ഭ്രമണപഥത്തിലേക്ക് റോക്കറ്റ് എത്തിച്ചു. നിശ്ചയിച്ച ജിയോസിംക്രണൈസ് ഭ്രമണപഥത്തിലേക്ക് എന്‍വിഎസ് -01നെ ഘട്ടംഘട്ടമായി മാറ്റും.

എന്‍വിഎസ് 01 ഭ്രമണപഥത്തിൽ; നാവിക്കിന് അധിക കരുത്ത്
അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടുമൊരു ദിശനിര്‍ണയ ഉപഗ്രഹം; എന്‍വിഎസ്1 നാളെ വിക്ഷേപിക്കും

നാവിക് ശൃംഖലയ്ക്കുവേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഇന്ന് ഭ്രമണപഥത്തിലെത്തിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹവുമാണ് എന്‍വിഎസ് -01.

2018ലാണ് ഐഎസ്ആർഒ ഇതിനുമുൻപ് ഗതിനിർണയ ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എല്‍വിയുടെ പതിനഞ്ചാം ദൗത്യമായിരുന്നു ഇന്നത്തേത്. ഇന്ത്യന്‍ നിർമിത ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ആറാമത്തെ ജിഎസ്എല്‍വി വിക്ഷേപണവും.

നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി തുടരുന്നതിന് ഏഴ് ഉപഗ്രഹങ്ങളുടെ സമൂഹം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ വി എസ്-01യുടെ വിക്ഷേപണം. 2016 ഏപ്രില്‍ 28ന് ഭ്രമണപഥത്തിലെത്തിച്ച ഐആര്‍ എന്‍ എസ് എസ്-1ജിയ്ക്ക് പകരമായാണ് എന്‍ വി എസ്-01 അയച്ചത്.

രാജ്യത്തിന്റെ പൊസിഷനിങ്, നാവിഗേഷന്‍, ടൈമിങ് ആവശ്യതകള്‍ നിറവേറ്റുന്നതിനായാണ് നാവിക് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കണ്‍സ്‌റ്റെലേഷന്‍) എന്ന പേരില്‍ മേഖലാ ദിശനിര്‍ണയ ഉപഗ്രഹ സംവിധാനം ഇന്ത്യ പ്രാവര്‍ത്തികമാക്കിയത്. ആദ്യ ഘട്ടത്തിൽ റീജിയണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ്‌ സിസ്റ്റം (ഐ ആര്‍ എന്‍ എസ് എസ്) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

എന്‍വിഎസ് 01 ഭ്രമണപഥത്തിൽ; നാവിക്കിന് അധിക കരുത്ത്
ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 12 ന്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സേവനങ്ങള്‍, സുരക്ഷാ സേനകള്‍ പോലുള്ള തന്ത്രപ്രധാന ഉപയോക്താക്കള്‍ക്കുവേണ്ടി മാത്രമായുള്ള നിയന്ത്രിത സേവനങ്ങള്‍ എന്നിങ്ങനെ രണ്ടു തരം സേവനങ്ങളാണ് നാവിക് ലഭ്യമാക്കുന്നത്.

ജിയോ സിങ്ക്രണൈസ് (മൂന്നെണ്ണം), ജിയോ സ്‌റ്റേഷണറി (നാലെണ്ണം) ഭ്രമണപഥങ്ങളിലായാണ് ഈ ഏഴ് ഉപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 1,500 കിലോമീറ്റര്‍ വരെയുള്ള പ്രദേശവും ഉള്‍പ്പെടുന്നതാണ് നാവിക്കിന്റെ പരിധി.

20 മീറ്ററിലും മികച്ച ഉപയോക്തൃസ്ഥാന കൃത്യതയും നാനോ സെക്കന്‍ഡിലും മികച്ച സമയകൃത്യതയും ഉറപ്പാക്കുന്ന തരത്തിലാണ് നാവിക് സിഗ്‌നലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേരത്തേ അമേരിക്കയുടെ ദിശനിർണയ സംവിധാനമായ ജിപിഎസിനെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഇവതിനുപകരമായി സ്വന്തം സംവിധാനമെന്ന നിലയിലാണ് ഐഎസ്ആർഒ നാവിക് രൂപകൽപ്പന ചെയ്തത്.

logo
The Fourth
www.thefourthnews.in