പിഎസ്എൽവി–സി55 വിക്ഷേപണം വിജയം, രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

പിഎസ്എൽവി–സി55 വിക്ഷേപണം വിജയം, രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച്‌പാഡിൽനിന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം
Updated on
1 min read

രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിലെത്തിച്ച് ഐഎസ്ആർഒ. സിംഗപ്പുരിൽനിന്നുള്ള ടെലോസ്–2, ലൂമെലൈറ്റ്–4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എൽവി–സി55 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച്‌പാഡിൽനിന്ന് ഉച്ചയ്ക്ക് 2.19നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ അൻപത്തേഴാമത് വിക്ഷേപണമാണിത്.

പിഎസ്എൽവി–സി55 വിക്ഷേപണം വിജയം, രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
പിഎസ്എല്‍വി- സി 55 വിക്ഷേപണം ഇന്ന്; രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും

സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ടെലോസ് 2, ലൂമിലൈറ്റ് 4 ഉപഗ്രഹങ്ങൾക്കു പുറമെ പോയം-2 (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമായി.

740 കിലോഗ്രാം ഭാരമുള്ള ടെലോസ്-2, ഇമേജറി ഉപഗ്രഹമാണ്. ഇ- നാവിഗേഷനും കടൽ ഗതാഗത സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് സിംഗപ്പൂർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൂമിലൈറ്റ് 4 ഉപഗ്രഹം. രണ്ട് ഉപഗ്രഹങ്ങളെയും 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചത്.  എല്ലാ കാലാവസ്ഥയിലു കവറേജ് നൽകാൻ  ടെലോസ്-2വിന് സാധിക്കും. ബഹിരാകാശത്ത് ഒരു പരീക്ഷണശാല ഒരുക്കുകയെ ലക്ഷ്യത്തോടെയാണ് പോയം-2 വിക്ഷേപിച്ചത്.

പിഎസ്എൽവി–സി55 വിക്ഷേപണം വിജയം, രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
ഇന്ത്യന്‍ ബഹിരാകാശ പ്രവർത്തനങ്ങളില്‍ സ്വകാര്യ മേഖലയും; 2023ലെ ബഹിരാകാശ നയം പുറത്തുവിട്ട് കേന്ദ്ര സ‍‍‍ർക്കാർ

വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ പിഎസ്എൽവിക്കും എൻഎസ്‌ഐഎല്ലിനും ഐഎസ്ആർഒ ചെയർപേഴ്‌സൺ എസ്. സോമനാഥ് അഭിനന്ദനങ്ങൾ അറിയിച്ചു. റോക്കറ്റ് സംയോജിപ്പിക്കുന്ന രീതിയിലെ നൂതന പരീക്ഷണം ഇത്തവണത്തെ വിക്ഷേപണത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണ തറയിൽ വച്ചാണ് സാധാരണ റോക്കറ്റ് സംയോജിപ്പിക്കാറുള്ളത്. ഇതിനു പകരം പിഎസ്എൽവി ഇന്‌റഗ്രേഷൻ ഫെസിലിസ്റ്റി എന്ന കേന്ദ്രത്തിലാണ് പ്രധാന അസംബ്ലിങ് നടത്തിയത്.

ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും അസംബ്ലിങ്ങിന് ശേഷം ലോഞ്ച് പാഡിൽ എത്തിച്ച് സംയോജിപ്പിക്കും. ഇത് വിക്ഷേപണത്തിന്‌റെ തയ്യാറെടുപ്പിനുള്ള കാലതാമസം കുറയ്ക്കുന്നതാണ്. ആദ്യമായാണ് ഈ രീതി ഐഎസ്ആർഒ പിന്തുടരുന്നത്. വിക്ഷേപണം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in