ഗഗൻയാൻ യാഥാർഥ്യത്തിലേക്ക്;
ആളില്ലാ പേടകമയച്ചുള്ള ആദ്യ പരീക്ഷണത്തിന് സജ്ജമായി ഐ എസ് ആർ ഒ

ഗഗൻയാൻ യാഥാർഥ്യത്തിലേക്ക്; ആളില്ലാ പേടകമയച്ചുള്ള ആദ്യ പരീക്ഷണത്തിന് സജ്ജമായി ഐ എസ് ആർ ഒ

ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1) വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആർ ഒ അറിയിച്ചു
Updated on
2 min read

ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് ഐഎസ്ആർഒ കടക്കുന്നു. ആളില്ലാ പേടകമയച്ചുള്ള പരീക്ഷണങ്ങൾക്കാണ് തുടക്കമിടുന്നത്. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1) വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആർ ഒ അറിയിച്ചു.

ബഹിരാകാശ യത്രികാർക്ക് സഞ്ചരിക്കാനുള്ള ക്രൂ മോഡ്യുൾ (സി എം), അടിയന്തര സാഹചര്യങ്ങളിൽ യാത്രികരെ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം (സി ഇ എസ്) അടങ്ങിയതാണ് ടിവി ഡി-1. സംയോജനവും പരിശോധനയും പൂര്‍ത്തിയാക്കി ടിവി-ഡി1 വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആർ ഒ അറിയിച്ചു. പരീക്ഷണവാഹനം വിക്ഷേപണത്തറയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പേടകങ്ങളുടെ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു.

ഗഗൻയാൻ യാഥാർഥ്യത്തിലേക്ക്;
ആളില്ലാ പേടകമയച്ചുള്ള ആദ്യ പരീക്ഷണത്തിന് സജ്ജമായി ഐ എസ് ആർ ഒ
ഗഗൻയാൻ എഞ്ചിൻ പരീക്ഷണം വിജയകരം; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു പടികൂടി മുന്നേറി ഇസ്രോ

ഭൗമാന്തരീക്ഷത്തിന് സമാനമായ ഉയര്‍ന്ന മര്‍ദമുള്ള സാഹചര്യമുള്ളതാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശയാത്രികരെ വഹിക്കുന്ന ക്രൂ മൊഡ്യൂള്‍. യാത്രികരെ വഹിച്ചുള്ള യാത്രയ്ക്കായി ഈ മൊഡ്യൂൾ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് യാത്രികരെ സുരക്ഷിതമായി കൊണ്ടുവരുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും വിവിധ പരീക്ഷണങ്ങൾ നടത്തുന്നത്.

ക്രൂ മൊഡ്യൂളിന്റെ മര്‍ദമില്ലാത്ത പതിപ്പാണ് ഇപ്പോൾ പരീക്ഷിക്കുന്ന ടിവി-ഡി1. യഥാർഥ ക്രൂ മോഡ്യുളിന്റെ അതേ വലുപ്പവും പിണ്ഡവുമുള്ളതാണ് ഇത്. ക്രൂ മോഡ്യുളിലെപ്പോലെ വേഗത കുറയ്ക്കുന്നതിനും തിരികെ വീണ്ടെടുക്കുന്നതിനുമായുള്ള പാരച്യൂട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിലുണ്ട്.

ഗതിനിയന്ത്രണം, സീക്വന്‍സിങ്, ടെലിമെട്രി, ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ എന്നിവയ്ക്കായുള്ള ഡ്യുവല്‍ റിഡന്‍ഡന്റ് മോഡ് കോണ്‍ഫിഗറേഷനിലാണ് ക്രൂ മൊഡ്യൂളിലെ ഏവിയോണിക്‌സ് സംവിധാനങ്ങൾ. വിവിധ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് ക്രൂമൊഡ്യൂൾ സദാസമയവും ഫ്‌ളൈറ്റ് ഡേറ്റ ശേഖരിക്കും.

ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ക്രൂ മൊഡ്യൂളിനെ ബംഗാള്‍ ഉള്‍ക്കടലിലാണ് സുരക്ഷിതമായി വീഴ്ത്തുക. ഇവിടെ നിന്ന് നാവികസനയുടെ കപ്പലും ഡൈവിങ് ടീമിനെയും ഉപയോഗിച്ചാണ് വീണ്ടെടുക്കുക. ഇതിനുള്ള പരിശീലനം ഇതുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ഐ എസ് എർ ഒയും നാവികസേനയും ചേർന്ന് നേരത്തെ നൽകിയിരുന്നു.

ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ടിവി ഡി-1. മറ്റു മൂന്നെണ്ണവും ഒന്നിന് പുറെ ഒന്നായി നടത്താനാണ് ഐ എസ് ആർ ഒയുടെ തീരുമാനം. രണ്ടാം പരീക്ഷണമായ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഒറ്റ ഘട്ടമുള്ള ലിക്വിഡ് റോക്കറ്റാണ് ടിവി ഡി-1നായി ഐ എസ് ആർ ഒ സജ്ജമാക്കിയിരിക്കുന്നത്. ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന ഖര മോട്ടാറുകൾ ഉൾക്കൊള്ളുന്ന ക്രൂ മൊഡ്യൂളിനും ക്രൂ എസ്കേപ്പ് സിസ്റ്റത്തിനും പുറമെ ക്രൂ മൊഡ്യുൾ ഫെയ്റിങ്ങും ഇന്റര്‍ഫേസ് അഡാപ്റ്ററുകളും ഉള്‍പ്പെടുന്നതാണ് ആദ്യ ദൗത്യം.

ഗഗൻയാൻ യാഥാർഥ്യത്തിലേക്ക്;
ആളില്ലാ പേടകമയച്ചുള്ള ആദ്യ പരീക്ഷണത്തിന് സജ്ജമായി ഐ എസ് ആർ ഒ
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഗഗന്‍യാന്‍ സജ്ജമാകുന്നു; യാത്രികരുടെ സുരക്ഷയ്ക്ക് ക്രൂ എസ്‌കേപ്പ് സിസ്റ്റം

ആരോഹണഘട്ടത്തിൽ 1.2 എന്ന മാക് വേഗത കൈവരിക്കുന്ന ഘട്ടത്തിലാണ് അബോർട്ട് ദൗത്യം പരീക്ഷിക്കുക. ഏകദേശം 17 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ക്രൂ എസ്കേപ്പ് സിസ്റ്റവും ക്രൂ മൊഡ്യൂളും പരീക്ഷണവാഹനത്തിൽനിന്ന് വേര്‍പെടുത്തുക.

തുടര്‍ന്ന്, ക്രൂ എസ്കേപ്പ് സിസ്റ്റത്തിൽനിന്ന് ക്രൂ മൊഡ്യൂൾ സ്വമേധയാ വേർപെടുന്ന പ്രക്രിയ ആരംഭിക്കും. വേർപെടുന്ന ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ട തീരത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ കടലില്‍ സുരക്ഷിതമായി പതിക്കും.

ക്രൂ മൊഡ്യൂൾ സംയോജനത്തിനുശേഷം ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിൽ അക്കോസ്റ്റിക് ടെസ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഇലക്ട്രിക്കൽ പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷം ഓഗസ്റ്റ് 13നാണ് വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിച്ചത്. ക്രൂ മൊഡ്യൂൾ റോക്കറ്റിൽ ഘടിപ്പിക്കുന്നതിന് മുൻപ് വൈബ്രേഷന്‍ പരിശോധനകൾക്കും ക്രൂ എസ്‌കേപ്പ് സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകൾക്കും വിധേയമാകും. ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍വിഎം 3) യാണ് ഗഗയാൻ ദൗത്യം വിക്ഷേപിക്കുക.

ടിവി-ഡി1 ഉൾപ്പെടെയുള്ള നാല് അബോര്‍ട്ട് പരീക്ഷണങ്ങളും വിജയകരമായാൽ മനുഷ്യരെ സ്വന്തം മണ്ണിൽനിന്ന് ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യ 2024ൽ ഇടംപിടിക്കും.

logo
The Fourth
www.thefourthnews.in