കാലാവസ്ഥ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസുമായി ജിഎസ്എല്‍വി-എഫ് 14 ഇന്ന് കുതിക്കും; വിക്ഷേപണം വൈകിട്ട് 5.35ന്

കാലാവസ്ഥ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസുമായി ജിഎസ്എല്‍വി-എഫ് 14 ഇന്ന് കുതിക്കും; വിക്ഷേപണം വൈകിട്ട് 5.35ന്

480 കോടി രൂപ ചെലവിലാണ് ഇന്‍സാറ്റ്-3ഡിഎസ് നിര്‍മിച്ചിരിക്കുന്നത്. ചെലവ് പൂര്‍ണമായും വഹിച്ചത് ഭൗമശാസ്ത്ര മന്ത്രാലയമാണ്
Updated on
1 min read

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം ഇന്ന്. വൈകീട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി എഫ്14 റോക്കറ്റ് ഉപഗ്രഹവുമായി കുതിക്കും. ജി എസ് എല്‍ വിയുടെ പതിനാറാം ദൗത്യമാണിത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് റോക്കറ്റ് എത്തിക്കുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റും.

കാലാവസ്ഥാ നിരീക്ഷണ സേവനങ്ങളുടെ കാര്യത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാറ്റ്-3ഡി, ഇന്‍സാറ്റ്-3ഡിആര്‍ ഉപഗ്രഹങ്ങളുടെ നിരയിലേക്കാണ് ഇന്‍സാറ്റ്-3ഡിഎസ് എത്തുന്നത്. ഇന്ത്യയുടെ കാലാവസ്ഥ പ്രവചന ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇന്‍സാറ്റ്-3ഡിഎസ്.

കാലാവസ്ഥ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസുമായി ജിഎസ്എല്‍വി-എഫ് 14 ഇന്ന് കുതിക്കും; വിക്ഷേപണം വൈകിട്ട് 5.35ന്
ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം തിരിച്ചിറിക്കി നശിപ്പിച്ച് ഐഎസ്ആര്‍ഒ

ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതു ലക്ഷ്യമിട്ട് കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നത് സജീവമാക്കും. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകള്‍ക്കുള്ള സൗണ്ടറും ഉള്‍പ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് (എന്‍ സി എം ആര്‍ ഡബ്ല്യു എഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ ഐ ഒ ടി), ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഐ എന്‍ സി ഒ ഐ എസ്) ഉള്‍പ്പെടെ വിവിധ ഏജന്‍സികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതല്‍ ആശ്രയിക്കുക.

കാലാവസ്ഥ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസുമായി ജിഎസ്എല്‍വി-എഫ് 14 ഇന്ന് കുതിക്കും; വിക്ഷേപണം വൈകിട്ട് 5.35ന്
സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒയുടെ തമോഗർത്ത ദൗത്യം എക്‌സ്‌പോസാറ്റ്; പോളിക്സ് സജീവ നിരീക്ഷണം ആരംഭിച്ചു

480 കോടി രൂപ ചെലവിലാണ് ഇന്‍സാറ്റ്-3ഡിഎസ് നിര്‍മിച്ചിരിക്കുന്നത്. ചെലവ് പൂര്‍ണമായും വഹിച്ചത് ഭൗമശാസ്ത്ര മന്ത്രാലയമാണ്. ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ രാജ്യത്തെ നിരവധി വ്യവസായങ്ങള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

51.7 മീറ്റര്‍ നീളവും 420 ടണ്‍ ഭാരവും പിണ്ഡവുമുള്ളതാണ് ഇന്‍സാറ്റ്-3ഡിഎസിനെ വഹിക്കുന്ന ജിഎസ്എല്‍വി-എഫ് 14. മൂന്ന് ഘട്ടമായാണ് റോക്കറ്റ് പ്രവര്‍ത്തിക്കുക. 139 ടണ്‍ ഇന്ധനമുള്ള ഒരു ഖര ഇന്ധന മോട്ടോറും 40 ടണ്‍ ദ്രാവക ഇന്ധനം വീതം വഹിക്കുന്ന നാല് സ്ട്രാപ്പോണ്‍ മോട്ടോറുകളും ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടം. 40 ടണ്‍ ഇന്ധനം വഹിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാംഘട്ടമാണ് ക്രയോജനിക് ഘട്ടം. 15 ടണ്‍ ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനും ചേര്‍ന്നതാണ് ഈ ഘട്ടത്തിലെ ഇന്ധനം.

logo
The Fourth
www.thefourthnews.in