ഐഎസ്ആർഒയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല; ഗാഢനിദ്രയിലാണ്ട് വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും

ഐഎസ്ആർഒയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല; ഗാഢനിദ്രയിലാണ്ട് വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും

വിക്രം ലാൻഡറും പ്രഗ്യാന്‍ റോവറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല
Updated on
1 min read

ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ തുടർച്ച സംബന്ധിച്ച ഐഎസ്ആർഒയുടെ പ്രതീക്ഷകൾ മങ്ങുന്നു. 'സ്ലീപ് മോഡി'ലുളള ലാൻഡറിൽനിന്നും റോവറിൽനിന്നും ഐഎസ്ആർഒയ്ക്ക് ഇതുവരെ സിഗ്നലുകൾ ലഭിച്ചില്ല.

ഒരു ചാന്ദ്രപ്പകൽ (14 ഭൗമദിനം) പ്രവർത്തിക്കുന്ന തരത്തിലാണ് ചന്ദ്രയാൻ-3 ദൗത്യം രൂപകൽപ്പന ചെയ്തിരുന്നത്. ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ലാൻഡറിനെയും അതിൽനിന്ന് പുറത്തുവന്ന റോവറിനെയും ദൗത്യം പൂർത്തിയാക്കിയതിനുപിന്നാലെ ഈ മാസമാദ്യമാണ് ഐഎസ്ആർഒ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. ലാൻഡറും റോവറുമുള്ള സ്ഥലത്തുനിന്ന് സൂര്യൻ മറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്.

സൗരോര്‍ജത്തില്‍ പ്രവർത്തിക്കുന്നവ രണ്ട് പേലോഡുകളെയും സൂര്യപ്രകാശം എത്തുന്നതോടെ സെപ്തംബർ 22 ന് വീണ്ടും ഉണർത്താൻ സാധിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതുവരെ സിഗ്നലുകൾ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

ഐഎസ്ആർഒയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല; ഗാഢനിദ്രയിലാണ്ട് വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും
'ആദ്യ വിളി' കേട്ടില്ല; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആ‍ർഒ

ചന്ദ്രനിലെ രാത്രികാല സാഹചര്യങ്ങളെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല വിക്രം ലാൻഡറിലേയും പ്രഗ്യാൻ റോവറിലേയും ഇലക്ട്രോണിക് ഉപകരണങ്ങൾ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ദൗത്യം രാത്രികാലങ്ങളിൽ, വൈദ്യുതിയില്ലാത്തതിനാൽ പൂർണ ഇരുട്ടിലാണ്. ലാൻഡറും റോവറുമുള്ള സ്ഥലത്ത് മൈനസ് 200 ഡിഗ്രിക്ക് താഴെയാണ് രാത്രികാല താപനില. ഇത്തരം സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്തായിരുന്നു ഇരു പേലോഡുകളെയും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്.

ചന്ദ്രോപരിതലത്തിലെ അതിശൈത്യം ലാൻഡറും റോവറും അതിജീവിക്കാൻ സഹിക്കാൻ 50 ശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും പ്രതീക്ഷ സൂക്ഷിക്കുകയായിരുന്നു ഐഎസ്ആർഒ.

"ഓരോ മണിക്കൂർ കഴിയുന്തോറും ഉണർവിന്റെ സാധ്യതകൾ മങ്ങുകയാണ്", മുൻ ഐഎസ്ആർഒ മേധാവി എഎസ് കിരൺ കുമാർ ബിബിസിയോട് പറഞ്ഞു. ചന്ദ്രനിലെ തീവ്രമായ അവസ്ഥയിൽ പല ഘടകങ്ങളും അതിജീവിക്കാൻ ലാൻഡറിനും റോവറിനും സാധിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎസ്ആർഒയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല; ഗാഢനിദ്രയിലാണ്ട് വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും
ഗഗൻയാൻ എഞ്ചിൻ പരീക്ഷണം വിജയകരം; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു പടികൂടി മുന്നേറി ഇസ്രോ

ഉണർത്താനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിലും, ചന്ദ്രയാൻ 3 ദൗത്യം ഇന്ത്യൻ ചരിത്രത്തിൽ വലിയ വിജയമാണ് നേടിയെടുത്തത്. ചന്ദ്രനിന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

ചന്ദ്രോപരിതലത്തിൽ ഏകദേശം 100 മീറ്റർ ദൂരം സഞ്ചരിച്ച് ചന്ദ്രനിൽ നിരവധി മൂലകങ്ങളുടെ സാന്നിധ്യം പ്രഗ്യാൻ റോവർ കണ്ടെത്തിയിരുന്നു. കൂടാതെ, ആദ്യമായി ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in