ഛിന്നഗ്രഹ വലയത്തിലെ വാൽനക്ഷത്രത്തിൽ ജലാംശം കണ്ടെത്തി ജെയിംസ് വെബ്

ഛിന്നഗ്രഹ വലയത്തിലെ വാൽനക്ഷത്രത്തിൽ ജലാംശം കണ്ടെത്തി ജെയിംസ് വെബ്

238പി/ റീഡിലാണ് (238P/read) എന്ന വാൽനക്ഷത്രത്തിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ജലാംശം കണ്ടെത്തിയത്.
Updated on
1 min read

സൗരയൂഥത്തിലെ വാൽനക്ഷത്തിൽ ജലാംശം കണ്ടെത്തി. 238പി/ റീഡിലാണ് (238P/read) എന്ന വാൽനക്ഷത്രത്തിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ജലാംശം കണ്ടെത്തിയത്. ആസ്ട്രോയിഡ് ബെൽറ്റിൽ (ഛിന്നഗ്രഹ വലയത്തിൽ) ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്.

ജെയിംസ് വെബ് ദൂരദര്‍ശിനിയിലെ നിയര്‍ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫാണ് ധൂമകേതുവില്‍ ജലബാഷ്പം കണ്ടെത്തിയത്. മറ്റ് ധൂമകേതുവില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡിന്‌റെ അസാന്നിധ്യമാണ്. എന്നാല്‍ ധൂമകേതു രൂപപ്പെട്ടപ്പോള്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാമീപ്യം ഉണ്ടായിരിക്കാമെന്നും പിന്നീട് കടുത്ത ചൂടുമൂലം അവ നഷ്ടപ്പെട്ടതാകാമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ധൂമകേതുവിന്‌റെ ന്യൂക്ലിയസിന് ചുറ്റുമായി പൊതിഞ്ഞിരിക്കുന്ന നെബുലാവശിഷ്ടങ്ങളാണ് കോമ

നിശ്ചിത ഇടവേളകളില്‍ വാല്‍ (കോമ) ദൃശ്യമാകുന്ന 238 പി/റീഡ് വാല്‍നക്ഷത്രത്തെ 2005 ലാണ് കണ്ടെത്തുന്നത്. ഛിന്നഗ്രഹവലയത്തില്‍ വാല്‍നക്ഷത്രങ്ങള്‍ കാണപ്പെടുമെന്ന് സ്ഥിരീകരിക്കപ്പെടുന്നത് ഈ കണ്ടെത്തലിന് പിന്നാലെയാണ്. സൗരയൂഥത്തിന്‌റെ അവസാന ഭാഗത്ത്, നെപ്റ്റ്യൂണിന്‌റെ ഭ്രമണപഥത്തിന് പുറത്തുള്ള കൈപ്പര്‍ വലയത്തില്‍ മാത്രമാണ് ധൂമകേതു ഉണ്ടാവുകയെന്നായിരുന്നു അതുവരെയുള്ള നിഗമനം.

സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ മേഖലയാണ് ഛിന്നഗ്രഹ വലയം (Asteroid Belt). ഇവിടെ ധാരാളം ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നു. സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ ഉള്ളതിനാൽ ഈ മേഖലയെ പ്രധാന ഛിന്നഗ്രഹ വലയം എന്നും വിളിക്കാറുണ്ട്.

ഛിന്നഗ്രഹ വലയത്തിലെ വാൽനക്ഷത്രത്തിൽ ജലാംശം കണ്ടെത്തി ജെയിംസ് വെബ്
വഴിത്തിരിവായ ഛിന്നഗ്രഹ പ്രതിരോധം

ഛിന്നഗ്രഹ വലയത്തില്‍ ജലാംശം ഉണ്ടാകാനുള്ള സാധ്യത നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു. ഈ നിഗമനങ്ങള്‍ക്ക് സ്ഥിരീകരണം ലഭിക്കുയാണ് പുതിയ കണ്ടെത്തലിലൂടെ. ഭൂമിയില്‍ എങ്ങനെ ജലമുണ്ടായി എന്നതും ജീവന്‍ നിലനില്‍ക്കുന്നു എന്നതും സൗരയൂഥത്തെ സംബന്ധിച്ച് വലിയ ഇപ്പോഴും ഒരു ദുരൂഹതയാണ്. അതിലേക്കും മറ്റ് ഗ്രഹ സംവിധാനത്തില്‍ ഭൂമിക്ക് സമാനമായ ഗ്രഹത്തിന് സാധ്യതയുണ്ടോ എന്ന അന്വേഷണത്തിനുമെല്ലാം വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍.

logo
The Fourth
www.thefourthnews.in