കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ; അപെക്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ; അപെക്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

വിൽപ്പനയ്ക്ക് മുൻപ് അനുമാനിച്ചതിനേക്കാൾ 11 മടങ്ങ് അധിക തുകയ്ക്കാണ് ഫോസിൽ വിറ്റുപോയത്
Updated on
1 min read

ലോകത്ത് ഇതുവരെ കണ്ടെത്തിയത്തിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ ലേലത്തിൽ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് 'അപെക്സ്' എന്ന് വിളിപ്പേരുള്ള ദിനോസർ അവശിഷ്ടങ്ങൾ 44.6 മില്യൺ ഡോളറിന് (ഏകദേശം 367 കോടി രൂപ) വിറ്റു പോയത്. ഇതോടെ ലോകത്ത് ലേലത്തിൽ വില്‍പന നടത്തിയ ഏറ്റവും മൂല്യവത്തായ ഫോസിലായി അപെക്സ് മാറി.

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ; അപെക്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ; ചാന്ദ്ര പര്യവേക്ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍

വിൽപ്പനയ്ക്ക് മുൻപ് അനുമാനിച്ചതിനേക്കാൾ 11 മടങ്ങ് അധിക തുകയ്ക്കാണ് ഫോസിൽ വിറ്റുപോയത്. 2022-ൽ വാണിജ്യ പാലിയൻ്റോളജിസ്റ്റ് ആയിരുന്ന ജേസൺ കൂപ്പർ ആണ് അദ്ദേഹത്തിന്റെ ഉടമസ്ഥയിലുള്ള ഭൂമിയിൽ നിന്ന് ഈ ഫോസിൽ കണ്ടെടുത്തത്. കൊളറാഡോയിലെ മൊഫാറ്റ് കൗണ്ടിയിൽ, ദിനോസർ പട്ടണത്തിനടുത്താണ് ഈ ഭൂമി.

അപെക്‌സിന് 3.4 മീറ്റർ (11 അടി) ഉയരവും മൂക്ക് മുതൽ വാൽ വരെ 8.2 മീറ്റർ (27 അടി) നീളവും ആണുള്ളത്. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന സ്റ്റെഗോസോറസ് മാതൃകയായ സോഫിനേക്കാൾ 30 ശതമാനം വലുതാണ് ഇത്. അധികം കേടുപാടുകൾ വരാത്ത മറ്റൊരു സ്റ്റെഗോസോറസ് മാതൃകയാണ് സോഫി.

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ; അപെക്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
കാലാവസ്ഥമാറ്റം: ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞു, ദിവസങ്ങൾക്ക് ദൈർഘ്യമേറുന്നതായും പഠനം

"അപെക്സ് ജനിച്ചത് അമേരിക്കയിലാണ്, അമേരിക്കയിൽ തുടരാൻ പോകുന്നു!" എന്നാണ് ഫോസിൽ സ്വന്തമാക്കിയ അജ്ഞാതൻ വിൽപ്പനയ്ക്ക് ശേഷം പറഞ്ഞത്. ഫോസിൽ ഒരു യുഎസ് സ്ഥാപനത്തിന് കൂടുതൽ പര്യവേക്ഷണങ്ങൾ നടത്താനായി നൽകാനാണ് അജ്ഞാതൻ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അപെക്സ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണമായ അസ്ഥികൂടങ്ങളിൽ ഒന്നാണ്. 319 ൽ 254 ഫോസിൽ അസ്ഥി മൂലകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫോസിൽ കരുത്തുറ്റതും മുതിർന്നതുമായ ദിനോസറിന്റെ അടയാളങ്ങളാണ് കാണിച്ചത്. വാർധക്യം വരെ ജീവിച്ചിരുന്നതായി സൂചിപ്പിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻ്റെ തെളിവുകൾ ഇതിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ; അപെക്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
'99942 അപ്പോഫിസ്' ഭൂമിയോടെങ്ങനെ പെരുമാറും; ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ റാംസെസ് ദൗത്യവുമായി യൂറോപ്യൻ സ്‌പേസ് ഏജൻസി

ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളുടെ ലക്ഷണങ്ങളൊന്നും ഫോസിൽ കാണിക്കുന്നില്ല. കട്ടിയുള്ള ചാരക്കല്ലുകൾ കൊണ്ടാണ് ഫോസിൽ സംരക്ഷിച്ചിരുന്നത്. അസ്ഥികൾ വളച്ചൊടിക്കുന്നതിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട്. ഉൽക്കാശിലകൾ, ധാതുക്കൾ, ഗൊഗോട്ടുകൾ, ആദ്യമായി പാലിയോലിത്തിക്ക് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സോത്ത്ബൈസയുടെ നാച്ചുറൽ ഹിസ്റ്ററി ലേലത്തിലെ പ്രധാന ആകർഷണമായിരുന്നു അപെക്സ്. ലേലം മൊത്തത്തിൽ 45.8 മില്യൺ ഡോളർ നേടി. ഒരു നാച്ചുറൽ ഹിസ്റ്ററി ലേലത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്.

logo
The Fourth
www.thefourthnews.in