രണ്ട് ആൺ എലികളിൽ നിന്ന് 
എലിക്കുഞ്ഞുങ്ങൾ; പരീക്ഷണം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

രണ്ട് ആൺ എലികളിൽ നിന്ന് എലിക്കുഞ്ഞുങ്ങൾ; പരീക്ഷണം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.കാറ്റ്‌സുഹിക്കോ ഹയാഷിയാണ് ഗവേഷണം നടത്തിയത്.
Updated on
1 min read

രണ്ട് ആൺ എലികളിൽ നിന്നും അണ്ഡം ഉത്പാദിപ്പിച്ച് എലിക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞൻ.വന്ധ്യതാപ്രശ്നങ്ങൾക്കുളള പരിഹാരം കൂടിയായാണ് ശാസ്ത്രലോകം ഇതിനെ നോക്കിക്കാണുന്നത്. അതുപോലെ തന്നെ സ്വവർഗ ദമ്പതികൾക്ക് ഭാവിയിൽ കുട്ടികൾ ഉണ്ടാകാനുളളള സാധ്യതയും ഇതിലൂടെ തെളിയുന്നു. ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഹ്യൂമൻ ജീനോം എഡിറ്റിംഗിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.കാറ്റ്‌സുഹിക്കോ ഹയാഷിയാണ് തന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. എന്നാൽ ഇത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ആൺ എലിയുടെ ചർമ്മകോശത്തിൽ നിന്ന് ഒരു സ്റ്റെം സെൽ സൃഷ്ടിക്കുകയും തുടർന്ന് Y ക്രോമസോം ഇല്ലാതാക്കുകയും X ക്രോമസോമിൻ്റെ തനിപ്പകർപ്പ് ഉണ്ടാക്കുകയും, അത് ഒരു അണ്ഡം ആയി മാറാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഹയാഷിയുടെ ഗവേഷണം. 600 തവണ ഇംപ്ലാൻ്റ് ചെയ്യാൻ ശ്രമിച്ചതിൽ നിന്ന് ഏഴ് കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചത്.മാത്രമല്ല ജനിച്ച ഈ കുഞ്ഞുങ്ങൾ ആരോഗ്യകരമായ ജീവിതം നയിക്കുകയും സ്വന്തമായി സന്താനങ്ങളുണ്ടാകുകയും ചെയ്തു. ഇതാദ്യമായല്ല ഇത്തരം ശ്രമങ്ങൾ നടക്കുന്നത്. 2018-ൽ, ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞർ രണ്ട് പിതാക്കന്മാരിൽ നിന്ന് എലികളെ വിജയകരമായി ഉത്പാദിപ്പിച്ചുവെങ്കിലും കുറച്ച് സമയത്തിന് ശേഷം അവ ചത്തുപോയിരുന്നു.വേണ്ടത്ര ആരോ​ഗ്യമില്ലാത്ത കുഞ്ഞുങ്ങളായിരുന്നു അത്.

ഒരു പിതാവിൻ്റെ ഡിഎൻഎ ഉപയോഗിച്ച് ഗവേഷകർ മുമ്പ് സീബ്രാഫിഷിനെ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ സസ്തനികളിൽ പുരുഷന്മാർക്ക് മാത്രമുള്ള പ്രത്യുൽപാദനം അഥവാ ആൻഡ്രോജെനിസിസ് സാധ്യമായതായി ഇതുവരെ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭ്രൂണ വികസനത്തിന് ജീനോമിക് ഇംപ്രിൻ്റിംഗ് പ്രധാനമാണ്. ജീനോമിക് ഇംപ്രിൻ്റിംഗ് അല്ലെങ്കിൽ ജീനോമിലെ നിർദ്ദേശങ്ങൾ എങ്ങനെ നടപ്പാക്കപ്പെടുന്നു എന്ന് നിയന്ത്രിക്കുന്നത് ഡിഎൻഎയുടെ മോളിക്യുലർ ടാഗിംഗ് ആണെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ സ്റ്റെം സെൽ ഗവേഷകനായ സീനിയർ സ്റ്റഡി ഗ്രന്ഥകാരൻ വെയ് ലി പറഞ്ഞു. എന്നാൽ സ്റ്റെം സെൽ ജേണലിൽ ഒക്ടോബർ 11ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ തടസ്സം മറികടക്കാൻ കഴിയുമെന്ന് വെളിപ്പെടുത്തുന്നു.

അതേസമയം, ഫെർട്ടിലിറ്റി ചികിത്സകൾ വികസിപ്പിക്കുന്നതിൽ താൻ പ്രവർത്തിച്ചുവരികയാണെന്ന് ഈ മേഖലയിലെ വിദഗ്ധൻ കൂടിയായ പ്രൊഫ. ഹയാഷി ഉച്ചകോടിയിൽ പറഞ്ഞു. രണ്ട് പിതാക്കന്മാരുടെ ഡിഎൻഎയിൽ നിന്ന് ഉണ്ടാക്കിയ ഭ്രൂണത്തെ ഗർഭ പിണ്ഡത്തിൻ്റെ വികാസത്തിലുടനീളം സംയോജിപ്പിക്കുക എന്നത് ചെറിയ കാര്യമായിരുന്നില്ല. രണ്ട് അമ്മമാരോടൊപ്പം എലികളെ ഉണ്ടാക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു ഫെർട്ടിലിറ്റി ട്രീറ്റ്‌മെൻ്റായി ചിന്തിക്കുന്നതിന് മുമ്പ് ചില പ്രശ്‌നങ്ങളെ മറികടക്കേണ്ടതുണ്ട്. പത്ത് വ‍ർഷത്തിനുളളിൽ അത്തരമൊരു സാങ്കേതികവിദ്യ മനുഷ്യർക്ക് സ്വീകരിക്കാൻ കഴിയുമെന്നും താൻ കരുതുന്നുവെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in