'ചൊവ്വ'യിൽ ജീവിക്കാൻ അവർ നാല് പേർ

'ചൊവ്വ'യിൽ ജീവിക്കാൻ അവർ നാല് പേർ

ചൊവ്വ ദൗത്യത്തിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ ഒരുക്കം
Updated on
2 min read

ചൊവ്വാ ഗ്രഹത്തിൽ താമസിക്കാൻ ഒരുങ്ങുകയാണ് നാല് മനുഷ്യർ! നാസയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് ഇത്. നേരിട്ട് ചൊവ്വയിൽ പോവുകയല്ല, മറിച്ച് ഭൂമിയിൽ ചൊവ്വയിലേതിന് സമാനമായ ആവാസ വ്യവസ്ഥയൊരുക്കിയാണ് ഈ പരീക്ഷണം.

സമീപ ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. ചൊവ്വയിലെ സാഹചര്യത്തിന് സമാനമായ അന്തരീക്ഷം ഒരുക്കി, അത് എങ്ങനെ അതിജീവിക്കുമെന്ന് പഠിക്കുകയാണ് പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചൊവ്വയിലേതിന് സമാനമായ ആവാസ വ്യവസ്ഥ നിർമിച്ചെടുത്ത് അവിടെ നാലുപേർക്ക് താമസം ഒരുക്കിയാണ് പരീക്ഷണം.

3 ഡി പ്രിന്റഡ് ആവാസവ്യവസ്ഥയിൽ സ്വകാര്യ ക്രൂ ക്വാർട്ടേഴ്സ്, ഒരു അടുക്കള, മെഡിക്കൽ സൗകര്യം, വിനോദ കേന്ദ്രം, ഫിറ്റ്നസ് കേന്ദ്രം, ചെടികളും വിളകളും വളർത്താനുള്ള സ്ഥലം എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വർക്ക് ഏരിയ, രണ്ട് ശുചിമുറികള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു. സിമുലേറ്റഡ് ബഹിരാകാശ നടത്തം, റോബോട്ടിക് പ്രവർത്തനങ്ങൾ, ആവാസവ്യവസ്ഥ പരിപാലനം, വ്യക്തിഗത ശുചിത്വം, വ്യായാമം, വിളകളുടെ വളർച്ച എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്രൂ അംഗങ്ങൾ നടത്തുമെന്ന് നാസ പ്രസ്താവനയിൽ പറഞ്ഞു. നാല് പേരെയാണ് പദ്ധതിയുടെ ഭാഗമായി ചൊവ്വയുടെ ആവാസവ്യവസ്ഥയിൽ താമസിപ്പിക്കുക. ചൊവ്വ ദൗത്യത്തിനായി ഭാഗമയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണം. ജൂൺ മുതൽ ഇവിടെ താമസം തുടങ്ങും.

നാസ നിർമ്മിച്ച ചൊവ്വയിലേതിന് സമാനമായ ആവാസവ്യവസ്ഥ
നാസ നിർമ്മിച്ച ചൊവ്വയിലേതിന് സമാനമായ ആവാസവ്യവസ്ഥ
'ചൊവ്വ'യിൽ ജീവിക്കാൻ അവർ നാല് പേർ
ചന്ദ്രോപരിതലത്തിലെ ഗ്ലാസ് ഗോളങ്ങളില്‍ ജലാംശമുണ്ടെന്ന് കണ്ടെത്തല്‍

ചൊവ്വയിൽ മനുഷ്യനെ എത്തിക്കുന്നതിന്റെ ഭാഗമായി മൂന്ന് സമാനമായ പരീക്ഷണങ്ങളാണ് നാസ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാമത്തേത് ഈ വർഷവും രണ്ടാമത്തേത് 2025 ലും മൂന്നാമത്തെ ദൗത്യം 2026 ലും നടക്കുമെന്ന് നാസ അറിയിച്ചു. ചൊവ്വാഗ്രഹത്തിലെ പരിമിതമായ സാഹചര്യം ബഹിരാകാശ യാത്രികരുടെ ജീവിത ശൈലിയെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. അതിനാല്‍, ചൊവ്വയിലേതിന് സമാനമായ അന്തരീക്ഷവും ജോലിഭാരവും ഒരുക്കിക്കൊണ്ട് സമാനമായ ജീവിതശൈലി അനുകരിക്കുകയാണ്.

ഭൂമിയിൽ നിർമിച്ച ഈ ആവാസവ്യവസ്ഥയുടെ അന്തരീക്ഷമൊക്കെയും ചൊവ്വയുടേതിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്.

ചൊവ്വയിലേതിന് സമാനമായ വിഭവ പരിമിതികളും ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയും പാരിസ്ഥിതിക സമ്മർദങ്ങളും ക്രൂവിന് അഭിമുഖീകരിക്കേണ്ടി വരും. റോബോട്ടിക് ജോലികള്‍ ചെയ്താകും ക്യൂ ഈ ആവസ വ്യവസ്ഥയില്‍ സമയം ചെലവഴിക്കുക. ഡ്രോണുകളും റോവറുകളും അവര്‍ പ്രവര്‍ത്തിപ്പിക്കും. ചൊവ്വയിലെത്തുന്ന യാത്രികർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in