അന്തരീക്ഷ മലിനീകരണം ഇനി ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാം; ഉപകരണം വിക്ഷേപിച്ച് നാസ

അന്തരീക്ഷ മലിനീകരണം ഇനി ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാം; ഉപകരണം വിക്ഷേപിച്ച് നാസ

സ്‌പേസ് എക്‌സിന്‌റെ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനമാണ് ടെംപോ (Troposheric Emission Monitoring of Pollusion- TEMPO) എന്ന ഉപകരണം വിക്ഷേപിച്ചത്.
Updated on
1 min read

ഭൂമിയിലെ അന്തരീക്ഷ മലിനീകരണത്തിന്‌റെ തോത് ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി നാസ. ഇതിനുള്ള ഉപകരണം നാസ വിക്ഷേപിച്ചു. സ്‌പേസ് എക്‌സിന്‌റെ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനമാണ് ടെംപോ (Troposheric Emission Monitoring of Pollusion- TEMPO) എന്ന ഉപകരണം വിക്ഷേപിച്ചത്.

അന്തരീക്ഷ മലിനീകരണം ഇനി ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാം; ഉപകരണം വിക്ഷേപിച്ച് നാസ
മഞ്ഞണിഞ്ഞ് നീലനിറത്തില്‍ വലയങ്ങളാല്‍ ചുറ്റപ്പെട്ട് യുറാനസ്; ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നാസ

കൂടുതല്‍ ഫലപ്രദവും കൃത്യവുമായ രീതിയില്‍ അന്തരീക്ഷ മലിനീകരണ തോത് കണക്കാക്കുന്ന സംവിധാനമാണ് ടെംപോ. അന്തരീക്ഷ മലിനീകരണം കണക്കാക്കാനും അതിന്‌റെ ഉറവിടം കൃത്യമായി കണ്ടെത്താനും ഈ ഉപകരണം സഹായിക്കും. വടക്കേ അമേരിക്കയുടെ മുകളിലുള്ള അന്തരീക്ഷമാണ് ടെംപോ നിരീക്ഷിക്കുക. പകല്‍ സമയം മണിക്കൂറടിസ്ഥാനത്തി ല്‍ ഇവ വിവരങ്ങള്‍ ശേഖരിക്കും.

അന്തരീക്ഷ മലിനീകരണം ഇനി ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാം; ഉപകരണം വിക്ഷേപിച്ച് നാസ
ചൊവ്വയുടെ ഉപരിതലത്തില്‍ റെക്കോഡ് പഴങ്കഥയാക്കി നാസയുടെ ഹെലികോപ്റ്റര്‍; ഇന്‍ജെന്യൂറ്റി മറികടക്കുന്നത് വൻ വെല്ലുവിളികൾ

മലിനീകരണം പഠിക്കാന്‍ മാത്രമല്ല, ഭൂമിയില്‍ മനുഷ്യന്‌റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കാന്‍ കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. തിരക്കേറിയ സമയത്തെ ട്രാഫിക് മുതല്‍ കാട്ടുതീയില്‍ നിന്നും അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്നും വരെ ഉണ്ടാകുന്ന മലിനീകരണങ്ങള്‍ വരെ നിരീക്ഷിക്കാനും വടക്കേ അമേരിക്കയിലെ വായു നിലവാരം മെച്ചപ്പെടുത്താനും അതുവഴി ഭൂമിയെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തരീക്ഷ മലിനീകരണം ഇനി ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാം; ഉപകരണം വിക്ഷേപിച്ച് നാസ
ചന്ദ്രനെ ചുറ്റാൻ ഇവർ നാല് പേർ; ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ

ബഹിരാകാശത്തെ ഒരു കുഞ്ഞന്‍ രാസലബോറട്ടറിയെന്ന് ടെംപോയെ വിളിക്കാം. ഒരു വാഷിങ്‌മെഷീന്‌റെ അത്രയുമാണ് ഇതിന്‌റെ വലിപ്പം. ഭൂസ്ഥിര ഭ്രമണപഥത്തിലെ ഇന്റൽസാറ്റ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹത്തിലാണ് ഇത് സ്ഥിതി ചെയ്യുക. നിലവില്‍ മലിനീകരണവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന ഉപഗ്രഹങ്ങള്‍ ഭൂമിക്ക് സമീപമുള്ള ലോ-എര്‍ത്ത് ഓര്‍ബിറ്റിലിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഉപഗ്രഹങ്ങള്‍ക്ക് ഒരു സ്ഥലത്തെ വിവരം ദിവസത്തില്‍ ഒരു സമയം മാത്രമേ നല്‍കാനാകൂ എന്ന പരിമിതിയുണ്ട്. ഇത് മറികടക്കുന്നു ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ടെംപോ.

അന്തരീക്ഷ മലിനീകരണം ഇനി ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കാം; ഉപകരണം വിക്ഷേപിച്ച് നാസ
ചന്ദ്രോപരിതലത്തിലെ ഗ്ലാസ് ഗോളങ്ങളില്‍ ജലാംശമുണ്ടെന്ന് കണ്ടെത്തല്‍

അമേരിക്കയിലെ ജനസംഖ്യയുടെ 40 ശതമാനവും മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിലാണ് കഴിയുന്നത്. മോശം അന്തരീക്ഷത്തിന്‌റെ പ്രഭാവം മൂലം പ്രതിവര്‍ഷം 60,000ത്തോളം അകാലമരണം ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനാല്‍ തന്ന ടെംപോ പദ്ധതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മെയ് മാസം അവസാനമോ ജൂണ്‍ മാസം ആദ്യമോ ടെംപോ പ്രവര്‍ത്തന സജ്ജമാകും. ഒക്ടോബര്‍ മുതല്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ആകും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. ഇതോടെ സ്വന്തം പ്രദേശത്തെ മലിനീകരണ തോത് അറിയാനും നടപടികള്‍ സ്വീകരിക്കാനും ജനങ്ങള്‍ക്കും പ്രദേശ ഭരണകൂടത്തിനും സാധിക്കും.

logo
The Fourth
www.thefourthnews.in