അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?; പഠന റിപ്പോർട്ട് നാസ ഇന്ന് പുറത്തുവിടും

അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?; പഠന റിപ്പോർട്ട് നാസ ഇന്ന് പുറത്തുവിടും

ശാസ്ത്രജ്ഞർ, വ്യോമയാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള 16 അംഗ സംഘമാണ് നിരീക്ഷണ ദൗത്യത്തിന് നേതൃത്വം നൽകുന്നത്
Updated on
1 min read

അന്യഗ്രഹ ജീവികളെ സംബന്ധിച്ചുള്ള പഠന വിവരം നാസ ഇന്ന് പുറത്തു വിടും. ഇനിയും തിരിച്ചറിയാൻ സാധിക്കാത്ത പറക്കുന്ന വസ്തുക്കൾ, അന്യഗ്രഹ ജീവികൾ, യുഎഫ്ഒകൾ (അൺ ഐഡന്റിഫൈഡ് ഫ്ളയിങ് ഒബ്ജക്ട്) എന്നിവയെ കുറിച്ചുള്ള റിപ്പോർട്ടാണ് നാസയുടെ വാഷിംഗ്ടൺ ആസ്ഥാനത്ത് നിന്ന് ഇന്ന് പുറത്തുവിടുക. അജ്ഞാത പ്രതിഭാസങ്ങൾ, യുഎഫ്‌ഒകൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ഒരു വർഷമായി നാസ പഠനം നടത്തി വരുകയാണ്. ഏകദേശം 100,000 ഡോളറാണ് നാസയുടെ പഠന ചെലവ്.

അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?; പഠന റിപ്പോർട്ട് നാസ ഇന്ന് പുറത്തുവിടും
മനുഷ്യനല്ല, അന്യഗ്രഹജീവിയെന്ന് വാദം; പെറുവിൽ 1000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തി

ശാസ്ത്രജ്ഞർ, വ്യോമയാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ എന്നിവരുൾപ്പെടുന്ന 16 അംഗ സംഘമാണ് നിരീക്ഷണ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ, സയൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ നിക്കോള ഫോക്‌സ്, ഗവേഷണത്തിനുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ ഡാൻ ഇവാൻസ്, സൈമൺസ് ഫൗണ്ടേഷന്റെ പ്രസിഡന്റും നാസയുടെ യുഎപി സ്വതന്ത്ര പഠന സംഘത്തിന്റെ ചെയർമാനുമായ ഡേവിഡ് സ്‌പെർഗൽ എന്നിവരാണ് സമിതിയിൽ ഉൾപ്പെടുന്നത്.

അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?; പഠന റിപ്പോർട്ട് നാസ ഇന്ന് പുറത്തുവിടും
അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ? ഉറപ്പാക്കാന്‍ ഇനിയും തെളിവുകളും പഠനങ്ങളും ആവശ്യമെന്ന് നാസ

സംഘത്തിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ മേയ് മാസം പുറത്തു വിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെങ്കിൽ ഇനിയും പഠനങ്ങൾ നടത്തണമെന്നായിരുന്നു സംഘത്തിന്റെ തീരുമാനം. ജൂൺ മാസം അന്യഗ്രഹ ജീവികളെ കുറിച്ച് ചരിത്രത്തിലാദ്യമായി നാസ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ടെലിവിഷന്‍ വഴിയായിരുന്നു സംപ്രേക്ഷണം ചെയ്തത്. 16 ശാസ്ത്രജ്ഞരടങ്ങുന്ന സംഘത്തിൽ ബഹിരാകാശത്ത് ഒരു വര്‍ഷം ചെലവഴിച്ച സ്‌കോട്ട് കെല്ലി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു.

2004 മുതല്‍ സൈനിക വിമാനങ്ങൾ റിപ്പോർട്ട് ചെയ്ത അന്യഗ്രഹജീവികളുടെ സാന്നിധ്യം സംശയിക്കുന്ന 144 സംഭവങ്ങളെ കുറിച്ചും പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹ ജീവികള്‍ ആയിരിക്കാമെന്ന വിലയിരുത്തലുകളെയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.

അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?; പഠന റിപ്പോർട്ട് നാസ ഇന്ന് പുറത്തുവിടും
അമേരിക്കയിൽ അന്യഗ്രഹ പേടകം; അവകാശവാദവുമായി മുൻ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥൻ

അതേസമയം, അന്യഗ്രഹജീവികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ട് മെക്സിക്കോയിലെ യുഎഫ്ഒ വിദഗ്ധൻ രംഗത്തെത്തിയിരുന്നു. പെറുവിൽനിന്ന് ആയിരത്തോളം വർഷം പഴക്കമുള്ള രണ്ട് കുഞ്ഞ് അസ്ഥികൂടം കണ്ടെത്തിയായും ഇവ മനുഷ്യരുടേതല്ലെന്നുമാണ് മാധ്യമപ്രവർത്തകൻ കൂടിയായ ജെയ്‌മി മോസന്റെ വാദം. ഭൂമിയിലെ ജീവികളുടേതല്ലാത്ത ഇവ അന്യഗ്രഹ ജീവികളുടേതാണെന്ന സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in