മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നും ശുദ്ധജലം ഉണ്ടാക്കാം; ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമായേക്കാവുന്ന നേട്ടവുമായി നാസ

മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നും ശുദ്ധജലം ഉണ്ടാക്കാം; ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമായേക്കാവുന്ന നേട്ടവുമായി നാസ

രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ് മൂത്രം, വിയർപ്പ് എന്നിവയിൽ നിന്നും 98 ശതമാനം ജലം ശുദ്ധീകരിക്കാനായത്
Updated on
1 min read

ബഹിരാകാശ ഗവേഷണ രംഗത്ത് നാഴികല്ലായേക്കാവുന്ന നേട്ടവുമായി നാസ. വിയർപ്പ്, മൂത്രം എന്നിവയിൽ നിന്നും നഷ്ടമാകുന്ന ജലം ഏതാണ്ട് പൂർണമായും പുനരുപയോഗിക്കാമെന്ന് വിജകരമായി പരീക്ഷിച്ചിരിക്കുകയാണ് നാസ.

ദീർഘനാൾ നീണ്ടു നിൽക്കുന്ന ബഹിരാകാശ ദൗത്യത്തിലെ പ്രധാന വെല്ലുവിളിയാണ് സഞ്ചാരികൾക്കാവശ്യമായ ഭക്ഷണം കരുതുക എന്നത്. ഇതാണ് ഭക്ഷണം, വെള്ളം, വായു എന്നിവ പുനരുപയോഗത്തിനുള്ള സംവിധാനം വികസിക്കാനുള്ള നാസയുടെ പദ്ധതിക്ക് പിന്നിൽ. ഇതിന്റെ കൂടുതൽ നൂതനമായ സംവിധാനമാണിപ്പോൾ നാസ വിജയകരമായി പരീക്ഷിച്ചത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഭൂമിയിൽ നിന്ന് കൊണ്ടുപോകുന്ന ജലം പുനരുപയോഗിക്കാൻ സംവിധാനമുണ്ട്. എൻവയോൺമെന്റൽ കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ഇസിഎൽഎസ്എസ്) എന്നാണ് ഇതിന്റെ പേര്. 98 ശതമാനം ജലം ഇതുവഴി പുനരുപയോഗിക്കാമെന്ന് നാസ നേരത്തെ തെളിയിച്ചിരുന്നു. ഇപ്പോൾ ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നും ക്യാബിനിലെ അന്തരീക്ഷ ഈർപ്പത്തിൽ നിന്നും 98 ശതമാനം ജലം തിരിച്ചെടുക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് നാസ.

മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നും ശുദ്ധജലം ഉണ്ടാക്കാം; ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമായേക്കാവുന്ന നേട്ടവുമായി നാസ
ചന്ദ്രനിലേക്ക് ആറുതവണ യാത്ര ചെയ്യുന്നതിലേറെ ദൂരം പറന്നു; ഇത് 'ആകാശയാത്രയുടെ സുൽത്താൻ' ടോം സ്റ്റൂക്കർ

ജലം വീണ്ടെടുക്കുന്നതിനുള്ള ഉപകരണമടക്കമടക്കം നിരവധി ഹാർഡ്‌വെയറുകൾ ചേർന്നതാണ് ഇസിഎൽഎസ്എസ്. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കുന്ന നൂതനമായ ഡി ഹ്യുമിഡിഫൈയറടക്കം ഇതിന്റെ പ്രധാന ഘടകമാണ്. യൂറിൻ പ്രൊസസർ അസംബ്ലി എന്ന യൂണിറ്റ് വാക്വം ഡിസ്റ്റിലേഷൻ എന്ന പ്രക്രിയയിലൂടെയാണ് മൂത്രം ശുദ്ധീകരിച്ച് ശുദ്ധജലം ഉണ്ടാക്കുന്നു. ആദ്യഘട്ട ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം ജലത്തോടൊപ്പം ലവണങ്ങളടങ്ങിയ മൂത്രവും ( യൂറിൻ ബ്രൈൻ) ലഭിക്കും. യൂറിൻ ബ്രൈനിൽ ശേഷിക്കുന്ന ജലത്തെ ശുദ്ധീകരിക്കാൻ ബ്രൈൻ പ്രോസസ്സർ അസംബ്ലി (ബി പി എ ) യൂണിറ്റിലൂടെ കടത്തി വിടും. ഇങ്ങനെ 98 ശതമാനം വരെ ജലം വീണ്ടെടുക്കാം.

ദൈർഘ്യമേറിയ ബഹിരാകാശ പദ്ധതികളിൽ വലിയ പ്രയോജനം ചെയ്തേക്കാവുന്ന നേട്ടമാണ് നാസ കൈവരിച്ചിരുക്കുന്നത്.

logo
The Fourth
www.thefourthnews.in