'ഡാർട്ട്' കൂട്ടിയിടിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

'ഡാർട്ട്' കൂട്ടിയിടിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ജെയിംസ് വെബ്, ഹബ്ബിൾ ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്
Updated on
1 min read

ഡാർട്ട് പദ്ധതിയുടെ ആദ്യ പരീക്ഷണത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കുന്നതിന്റെ കൂടുതൽ വിശദമായ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയും പകർത്തിയ ചിത്രങ്ങളാണ് ഇവ.

ഭൂമിയിൽ നിന്ന് 68 ലക്ഷം മൈൽ അകലെയുള്ള ഡിഡിമോസ് ഇരട്ടഛിന്നഗ്രഹത്തിലെ ചെറിയ ഡിമോർഫോസിലാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്. ഇടിയുടെ ആഘാതത്തിൽ ഡിമോർഫോസിന്റെ പ്രവേഗം ( വെലോസിറ്റി) മാറുകയും അങ്ങനെ സഞ്ചാരപാദയിൽ വ്യത്യാസം വരുത്തുകയും ചെയ്യുന്നതാണ് പരീക്ഷണം. ലക്ഷ്യസ്ഥാനത്ത് കൃത്യമായി കൂട്ടിയിടി സാധിച്ചെന്ന് നാസ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ വിശദമായ ചിത്രങ്ങളാണ് പുറത്തു വന്നത്.

നാസയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ആനിമേഷനുകൾക്കൊപ്പം, കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള നിരവധി നിശ്ചല ചിത്രങ്ങളും ഉണ്ട്. ആനിമേഷനുകൾക്കൊപ്പം കൂട്ടിയിടിയുടെ ആഘാതത്തിൽ ഉണ്ടായ പൊടിപടലങ്ങളുടെ ചിത്രവും ഉണ്ട്. ആദ്യമായാണ് ജെയിംസ് വെബ്- ഹബ്ബിൾ ദൂരദർശിനികൾ ഒരേ സമയം ഒരേ പ്രക്രിയയുടെ ചിത്രങ്ങൾ പകർത്തിയത്.

'ഡാർട്ട്' കൂട്ടിയിടിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാസ

ഒമ്പതു മാസം മുമ്പാണ് നാസ പേടകം വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കിയത്. അവസാന അഞ്ചുമണിക്കൂർ ഭൂമിയിൽ നിന്നുള്ള നിയന്ത്രണം ഇല്ലാതെയാണ് ഡാർട്ട് പേടകം പ്രവർത്തിച്ചത്. ഭൂമിയെ ഛിന്ന​ഗ്രത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവെയ്പാണ് ഈ പരീക്ഷണം.

logo
The Fourth
www.thefourthnews.in