ചൊവ്വയുടെ ഉപരിതലത്തില്‍ റെക്കോഡ് പഴങ്കഥയാക്കി  നാസയുടെ  ഹെലികോപ്റ്റര്‍; ഇന്‍ജെന്യൂറ്റി മറികടക്കുന്നത് വൻ വെല്ലുവിളികൾ

ചൊവ്വയുടെ ഉപരിതലത്തില്‍ റെക്കോഡ് പഴങ്കഥയാക്കി നാസയുടെ ഹെലികോപ്റ്റര്‍; ഇന്‍ജെന്യൂറ്റി മറികടക്കുന്നത് വൻ വെല്ലുവിളികൾ

ഭൂമിയില്‍ നിന്ന് നിയന്ത്രിച്ച് മറ്റൊരു ഗ്രഹത്തില്‍ പറക്കാന്‍ സാധിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഹെലികോപ്ടറാണ് ഇന്‍ജെന്യൂറ്റി
Updated on
2 min read

ചൊവ്വയുടെ ഉപരിതലത്തില്‍ ഏറ്റവും മികവോടെ പറക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്റര്‍ എന്ന ലോക റെക്കോര്‍ഡ് മറികടന്ന് നാസയുടെ ഇന്‍ജെന്യൂറ്റി. രണ്ട് വര്‍ഷംകൊണ്ട് ചൊവ്വയുടെ ഉപരിതലത്തില്‍ ഇന്‍ജെന്യൂറ്റി പിന്നിട്ടത് 11 കിലോമീറ്ററാണ്. ഭൂമിയെ സംബന്ധിച്ച് ഇത് ഒരു വലിയ ദൂരമല്ലെങ്കിലും ചൊവ്വയില്‍ ലോക റെകോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഇന്‍ജെന്യൂറ്റി. ദൗത്യം വിജയിച്ചതോടെ ഭൂമിയില്‍നിന്ന് നിയന്ത്രിച്ച് മറ്റൊരു ഗ്രഹത്തില്‍ പറക്കാന്‍ സാധിക്കുന്ന ചരിത്രത്തിലെ ആദ്യ ഹെലികോപ്റ്ററെന്ന ഖ്യാതിയും ഇന്‍ജെന്യൂറ്റിക്ക് സ്വന്തം.

ഭൂമിയില്‍ നിന്ന് നിയന്ത്രിച്ച് അന്യഗ്രഹത്തില്‍ പറക്കാന്‍ ശേഷിയുള്ള എയര്‍ക്രാഫ്റ്റുകളുടെ രണ്ട് ലോക റെക്കോര്‍ഡാണ് ഇന്‍ജെന്യൂറ്റി മറികടന്നത്. ഇന്‍ജെന്യൂറ്റിയുടെ നാല്‍പത്തിയൊമ്പതാമത് ഹെലികോപ്റ്ററാണ് ഏപ്രില്‍ 2ന് റെക്കോഡുകള്‍ മറികടന്നത്. ഇന്‍ജെന്യൂറ്റി ഹെലികോപ്റ്റര്‍ 16 മീറ്റര്‍ ഉയരത്തില്‍ 23.4 കിലോമീറ്റര്‍/മണിക്കൂര്‍ വേഗതയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ പറന്നത്. 282 മീറ്റര്‍ ദൂരം 142.7 സെക്കന്‍ഡ്‌കൊണ്ടാണ് ഈ വാഹനം പറന്നത്.

ചൊവ്വയുടെ ഉപരിതലത്തില്‍ റെക്കോഡ് പഴങ്കഥയാക്കി  നാസയുടെ  ഹെലികോപ്റ്റര്‍; ഇന്‍ജെന്യൂറ്റി മറികടക്കുന്നത് വൻ വെല്ലുവിളികൾ
'ചൊവ്വ'യിൽ ജീവിക്കാൻ അവർ നാല് പേർ

ഇന്‍ജെന്യൂറ്റിയുടെ മുന്‍പത്തെ ഹെലികോപ്റ്ററുകള്‍ 14 മീറ്റര്‍ ഉയരത്തില്‍ പറന്നുവെന്നതാണ് 2022 ഡിസംബര്‍ 23 ന് നേടിയ റെക്കോര്‍ഡ്. 19.8 കിലോമീറ്റര്‍/ മണിക്കൂര്‍ വേഗതയിലായിരുന്നു അടുത്ത റെക്കോര്‍ഡ്. 2022 ഏപ്രില്‍ എട്ടിനാണ് ഇന്‍ജെന്യൂറ്റിയുടെ രണ്ടാമത്തെ ഹെലികോപ്റ്റര്‍ ഏറ്റവും ഉയരത്തില്‍ പറന്ന് റെക്കോഡ് മറികടന്നത്. 704 മീറ്റര്‍ ഉയരത്തിലാണ് ഇന്‍ജെന്യൂറ്റി പറന്നത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഇന്‍ജെന്യുറ്റി 49 എന്ന വാഹനം മറികടന്നത്.

നാസയുടെ ചൊവ്വ ദൗത്യമായ പെര്‍സിവറന്‍സ് റോവര്‍ ദൗത്യത്തിന്‍റെ ഭാഗമായി 2021 ഫെബ്രവരി 18 ന് ചൊവ്വയിലേക്ക് അയച്ചതാണ് ചെറിയ ഇന്‍ജെന്യൂറ്റി. സൗരോര്‍ജത്താല്‍ സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവയെ ഭൂമിയില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം വഴിയാണ് നിയന്ത്രിക്കുക. മനുഷ്യ ചരിത്രത്തില്‍ തന്നെ ആദ്യത്തെ അന്യഗ്രഹ വാഹനമാണ് ഇത്.

ചൊവ്വയുടെ ഉപരിതലത്തില്‍ റെക്കോഡ് പഴങ്കഥയാക്കി  നാസയുടെ  ഹെലികോപ്റ്റര്‍; ഇന്‍ജെന്യൂറ്റി മറികടക്കുന്നത് വൻ വെല്ലുവിളികൾ
മംഗൾയാൻ : ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ

ഭൂമില്‍ ഈ ഉയരത്തില്‍ ഒരു ബഹിരാകാശ വാഹനം പറക്കുന്നത് വലിയൊരു കാര്യമല്ലെങ്കിലും ചൊവ്വ ഭൂമിയില്‍ നിന്ന് 225 മില്യൺ കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നത്കൊണ്ട് തന്നെ ഈ ദൂരത്തില്‍ രണ്ട് ഗ്രഹങ്ങള്‍ക്കിടയിലും ഒരു സിഗ്നല്‍ സഞ്ചരിക്കണമെങ്കില്‍ 5 മുതല്‍ 20 മിനിറ്റ് സമയമെടുക്കും. ഇത്തരത്തില്‍ സിഗ്നല്‍ വൈകുന്നതിന് കാരണമായ ചൊവ്വയിലെ അന്തരീക്ഷത്തെ ഇന്‍ജ്യൂനിറ്റിക്ക് അതിജീവിക്കേണ്ടതുണ്ട്.

ചൊവ്വയിലെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷത്തില്‍ ഒരു ഹെലികോപ്ടറിന് പറക്കാന്‍ ഭൂമിയിലേതിനേക്കാള്‍ ബുദ്ധിമുട്ടുണ്ട്. ഇന്‍ജെന്യുനിറ്റിക്ക് ഭൂഖണ്ഡത്തേക്കാള്‍ വലിയ പൊടിക്കാറ്റുകളെയും മറ്റ് അപകടങ്ങളെയും ചൊവ്വയുടെ ഉപരിതലത്തില്‍ അതിജീവിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in