വോയേജർ-2 സുരക്ഷിതം; പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചെന്ന് നാസ

വോയേജർ-2 സുരക്ഷിതം; പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചെന്ന് നാസ

സിഗ്നൽ ലഭിച്ചെങ്കിലും ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല
Updated on
1 min read

വോയേജര്‍-2 മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നാസയെ തേടി സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നു. വോയേജര്‍-2 ലെ സിഗ്നലുകള്‍ ലഭിച്ചതായി നാസ അറിയിച്ചു. പേടകം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അബദ്ധത്തില്‍ തെറ്റായ കമാന്റ് നല്‍കിയതോടെ ജൂലൈ 21 നാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്. ഭൂമിയില്‍ നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയുള്ള പേടകത്തെ കണ്ടെത്താന്‍ നാസ ശ്രമം തുടരുകയായിരുന്നു. ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമം ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ നടത്തുന്നതായി വോയേജര്‍ പ്രോജക്ട് മാനേജര്‍ സൂസന്‍ ഡോഡ് പറഞ്ഞു.

വോയേജർ-2 സുരക്ഷിതം; പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചെന്ന് നാസ
നിർദേശം നൽകുമ്പോൾ നാസയ്ക്ക് അബദ്ധം പറ്റി; വോയേജർ-2 പേടകവുമായുള്ള ബന്ധം നഷ്ടമായി

''വോയേജര്‍ -2 ല്‍ നിന്ന് സിഗ്നലുകള്‍ ഉണ്ടോ എന്നറിയാന്‍ ഞങ്ങള്‍ പരിശോധനകള്‍ തുടരുകയാണ്. ഇതില്‍ വിജയിച്ചു. പേടകത്തില്‍ നിന്ന് ഹൃദയമിടിപ്പ് ലഭിച്ചു. പേടകത്തിന് കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായി,'' സൂസന്‍ ഡോസ് പറഞ്ഞു. എന്നാല്‍ കമാന്റുകള്‍ക്ക് പേടകം പ്രതികരിക്കുന്നില്ല.

1977 ല്‍ വിക്ഷേപിച്ച വോയേജര്‍- 2 ഭൂമിക്ക് അകലെയുള്ള മനുഷ്യ നിര്‍മിത വസ്തുക്കളില്‍ ദൂരം കൊണ്ട് രണ്ടാം സ്ഥാനത്താണ്. തെറ്റായ കമാന്റുകള്‍ നല്‍കുക വഴി, പേടകത്തിന്റെ ആന്റിനയുടെ ദിശ മാറിയതാണ് പ്രശ്‌നമായത്. തുടര്‍ന്ന് ആന്റിനയും ഭൗമകേന്ദ്രവും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ തുടങ്ങിയ ബാഹ്യ ഗ്രഹങ്ങളെ കുറിച്ചും സൗരയൂഥത്തിന്റെ അവസാന ഭാഗങ്ങത്തെ കുറിച്ച് പഠിക്കുകയാണ് വോയേജര്‍-2 ന്റെ ദൗത്യം. 2018 ലാണ് നക്ഷത്രാന്തരീയ മേഖലയില്‍ ( interstellar space) വോയേജര്‍-2 എത്തിയത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിര്‍മിത വസ്തുവായ വോയേജര്‍-1, 2,400 കോടി കിലോമീറ്റര്‍ അകലെയാണ്. ഇതിപ്പോഴും വിവരങ്ങള്‍ കൈമാറുന്നുണ്ട്.

logo
The Fourth
www.thefourthnews.in