നെപ്റ്റ്യൂണിലെ മേഘങ്ങൾ അപ്രത്യക്ഷമാകുന്നെന്ന് കണ്ടെത്തൽ

നെപ്റ്റ്യൂണിലെ മേഘങ്ങൾ അപ്രത്യക്ഷമാകുന്നെന്ന് കണ്ടെത്തൽ

മൂന്ന് പതിറ്റാണ്ട് കാലത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം കണ്ടെത്തിയിരിക്കുന്നത്
Updated on
1 min read

സൗരയൂഥത്തില്‍ സൂര്യന് ഏറ്റവും അകലെയുള്ള ഗ്രഹമായ നെപ്റ്റിയൂണിന്‌റെ മേഘങ്ങള്‍ ദുരൂഹമായി അപ്രത്യക്ഷമാകുനെന്ന് കണ്ടെത്തല്‍. സോളാര്‍ സൈക്കിള്‍, സൗരപ്രതിഭാസങ്ങള്‍ എന്നിവ ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മൂന്ന് പതിറ്റാണ്ട് കാലത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം കണ്ടെത്തിയിരിക്കുന്നത്.

നെപ്റ്റ്യൂണിലെ മേഘങ്ങൾ അപ്രത്യക്ഷമാകുന്നെന്ന് കണ്ടെത്തൽ
പാട്ടെഴുത്തുകാരുടെ 'ചന്ദ്രയാൻ'

വര്‍ഷങ്ങളായി ഹബ്ബിള്‍സ് ടെലസ്‌കോപ് പകര്‍ത്തിയ നെപ്റ്റിയൂണിന്‌റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മേഘവിന്യാസത്തിലെ മാറ്റം വ്യക്തമാകും. 11 വര്‍ഷം നീളുന്ന സോളാര്‍ സൈക്കിളും അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന കാന്തിക മണ്ഡലത്തിന്‌റെ ഏറ്റക്കുറച്ചിലും മേഘങ്ങള്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തെ സ്വാധീനിക്കുന്നുവെന്നാണ് നിഗമനം.

നെപ്റ്റ്യൂണിലെ മേഘങ്ങൾ അപ്രത്യക്ഷമാകുന്നെന്ന് കണ്ടെത്തൽ
'ചന്ദ്രയാന്‍ 3 അടുത്തുകണ്ട ചന്ദ്രന്‍', ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

സൂര്യന് ഏറ്റവും അകലെയുള്ള ഗ്രഹമാണ്, ഭൂമിയില്‍ ലഭിക്കുന്നതിന്‌റെ 0.1% സൂര്യപ്രകാശം മാത്രമേ നെപ്റ്റിയൂണില്‍ പതിക്കുന്നുള്ളൂ എന്നീ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴും സൗരപ്രതിഭാസങ്ങളെ എങ്ങനെ ഗ്രഹത്തിന് മേല്‍ ഇത്ര സ്വാധീനം ചെലുത്തുന്നു എന്നതാണ് ശാസ്ത്രജ്ഞരെ കൗതുകത്തിലാക്കുന്നത്. നെപ്റ്റിയൂണിലെ വിവിധ കാലങ്ങള്‍ക്ക്(seasons) േേമഘങ്ങളുടെ അപ്രത്യക്ഷമാകലുമായി ബന്ധമില്ലെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

ഹബിള്‍സ് ടെലസ്‌കോപിന് പുറമെ ഹവായിയിലെ ഡബ്ല്യൂ എം കെക്ക് ഒബ്‌സര്‍വേറ്ററി, കാലിഫോര്‍ണിയയിലെ ലിക്ക് ഒബ്‌സെര്‍വേറ്ററി എന്നിവയും പഠനത്തില്‍ ഭാഗവാക്കായി. നിലവില്‍ നെപ്റ്റിയൂണിനെ ചുറ്റിയുള്ള മേഘ വിന്യാസം വളരെ നേര്‍ത്തതാണ്. ഗ്രഹത്തിന്‌റെ ദക്ഷിണധ്രുവത്തിന് മീതെ മാത്രമാണ് കാര്യമായി മേഘങ്ങള്‍ ഇപ്പോഴുള്ളൂ. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരുടെ സംഘമാണ് ഗ്രഹത്തിന്റെ മധ്യ അക്ഷാംശങ്ങളില്‍ സാധാരണ കാണാറുള്ള മേഘങ്ങള്‍ മങ്ങിത്തുടങ്ങുന്നതായി 2019 ല്‍ ആദ്യമായി കണ്ടെത്തുന്നത്. 2002 മുതല്‍ 2022 വരെ കെക്ക് ഒബ്‌സര്‍വേറ്ററി എടുത്ത ചിത്രങ്ങളും 1994 മുതല്‍ ഹബ്ബിള്‍ സ്പെയ്സ് ടെലസ്‌കോപ് നടത്തിയ നിരീക്ഷണങ്ങളും 2018 മുതല്‍ 2019 വരെ ലിക്ക് ഒബ്‌സര്‍വേറ്ററി കണ്ടെത്തിയ വിവരങ്ങളും പിന്നീട് പഠനവിധേയമാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in