പ്രപഞ്ചാരംഭം മുതൽ തമോഗര്‍ത്തങ്ങൾ ഉണ്ടായിരുന്നതായി പുതിയ പഠനം, ഗാലക്‌സി രൂപംകൊള്ളുന്നതിലും സഹായിച്ചു; തീരാത്ത നിഗൂഢതകള്‍

പ്രപഞ്ചാരംഭം മുതൽ തമോഗര്‍ത്തങ്ങൾ ഉണ്ടായിരുന്നതായി പുതിയ പഠനം, ഗാലക്‌സി രൂപംകൊള്ളുന്നതിലും സഹായിച്ചു; തീരാത്ത നിഗൂഢതകള്‍

അതിബൃഹത്തായ നക്ഷത്രങ്ങളുടെ തകര്‍ച്ചയ്ക്കുശേഷമാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതാണ് നേരത്തെയുള്ള പ്രബലമായ സിദ്ധാന്തം
Updated on
2 min read

തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പുതിയ പഠനമാണ് ശാസ്ത്ര ലോകത്തെ നിലവിലെ ചര്‍ച്ചാവിഷയം. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ജയിംസ്‌ വെബ് സ്‌പേസ് ടെലസ്‌കോപ്പില്‍ നിന്നുമുള്ള ഡേറ്റകളില്‍ നിന്നും ലോകാംരംഭം മുതല്‍ തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോൾ) ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിരിയിക്കുകയാണ് ശാസ്ത്രജ്ഞര്‍. പുതിയ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നതിനും ആകാശഗംഗ (ഗാലക്‌സി) രൂപംകൊള്ളുന്നതിനും തമോഗര്‍ത്തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേര്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ആദ്യത്തെ നക്ഷത്രങ്ങളും ഗാലക്‌സികളും സൃഷ്ടിക്കപ്പെട്ടശേഷമാണ് തമോഗര്‍ത്തങ്ങളുണ്ടായതെന്ന നിലവിലെ ധാരണയ്ക്കു വിരുദ്ധമാണ് പുതിയ പഠനം. പ്രപഞ്ചത്തിന്റെ ആദ്യ അഞ്ച് കോടി വര്‍ഷങ്ങളില്‍ പുതിയ നക്ഷത്രങ്ങളുടെ ജനനത്തെ തമോഗര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തിയിരുന്നെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. മില്‍ക്കിവേയ്ക്ക് സമീപമുള്ള ഗ്യാലക്‌സികളുടെ മധ്യഭാഗത്തായാണ് ഈ തമോഗര്‍ത്തങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്ന് അറിയാമെങ്കിലും ഇവ പ്രപഞ്ചത്തിന്റെ ആദ്യ സമയം മുതലുണ്ടെന്നത് ആശ്ചര്യമുളവാക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പ്രൊഫസര്‍ ജോസഫ് സില്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെബ് ടെലസ്‌കോപ്പ് പ്രപഞ്ചത്തില്‍ നേരത്തെയുണ്ടായ ഗാലക്‌സികളിലേക്കുള്ള മികച്ച കാഴ്ചകള്‍ പ്രദാനം ചെയ്യുന്നുണ്ട്. അതേസമയം ഇവ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതിലും തിളക്കമേറിയാണ് കാണപ്പെടുന്നത്. കൂടാതെ അസാധാരണമാംവിധം നിരവധി ചെറിയ നക്ഷത്രങ്ങളെയും തമോഗര്‍ത്തങ്ങളെയും വെബ് കാണിച്ചുതരുന്നു.

പ്രപഞ്ചാരംഭം മുതൽ തമോഗര്‍ത്തങ്ങൾ ഉണ്ടായിരുന്നതായി പുതിയ പഠനം, ഗാലക്‌സി രൂപംകൊള്ളുന്നതിലും സഹായിച്ചു; തീരാത്ത നിഗൂഢതകള്‍
'ചൊവ്വ ഒരിക്കല്‍ വാസയോഗ്യമായിരുന്നിരിക്കാം'; നിര്‍ണായക കണ്ടെത്തലുമായി നാസ

അതിബൃഹത്തായ നക്ഷത്രങ്ങളുടെ തകര്‍ച്ചയ്ക്കുശേഷമാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതെന്നാണ് നേരത്തെയുള്ള പ്രബലമായ സിദ്ധാന്തം. മാത്രവുമല്ല, ആദ്യകാല ഇരുണ്ട പ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ രൂപംകൊണ്ടശേഷമാണ് ഗാലക്‌സികള്‍ രൂപപ്പെട്ടതെന്നുമാണ് സിദ്ധാന്തം. എന്നാല്‍ തമോഗര്‍ത്തങ്ങളും ഗാലക്‌സികളും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നതാണെന്നും പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ആദ്യ 10 കോടി വര്‍ഷങ്ങളിലെ വളര്‍ച്ചയില്‍ ഇവ പരസ്പരം പ്രചോദനമായിട്ടുണ്ടെന്നും പുതിയ പഠനത്തില്‍ പറയുന്നു. തമോഗര്‍ത്തങ്ങളില്‍നിന്നുള്ള പ്രവാഹം വാതക മേഘങ്ങളെ നശിപ്പിച്ച് നക്ഷത്രങ്ങളാക്കി മാറ്റുന്നുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നിഗൂഢ നിറഞ്ഞ തമോഗര്‍ത്തങ്ങള്‍

തമോഗര്‍ത്തങ്ങള്‍ പൊതുവേ നിഗൂഢത നിറഞ്ഞവയാണ്. പ്രപഞ്ചത്തില്‍ ഏറ്റവും സാധ്യമായ വേഗതയുള്ള പ്രകാശത്തിന് പോലും പുറത്തേക്ക് കടക്കാനാകാത്തത്ര ശക്തമായ ഗുരുത്വാകര്‍ഷണമാണ് തമോഗര്‍ത്തങ്ങള്‍ക്കുള്ളത്. ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണം മനസിലാക്കിയാണ് തമോഗര്‍ത്തങ്ങളില്‍ ഏതെങ്കിലും ഒന്ന് നിലനില്‍ക്കുന്നുണ്ടോയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. തമോഗര്‍ത്തങ്ങളില്‍ വലുപ്പമേറിയവയെ സൂപ്പര്‍മാസീവ് തമോഗര്‍ത്തങ്ങളെന്നാണ് വിളിക്കുന്നത്. ഇവ പല ഗാലക്‌സികളുടെയും മധ്യത്തിലിരുന്ന് ഗാലക്‌സി രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

പ്രപഞ്ചാരംഭം മുതൽ തമോഗര്‍ത്തങ്ങൾ ഉണ്ടായിരുന്നതായി പുതിയ പഠനം, ഗാലക്‌സി രൂപംകൊള്ളുന്നതിലും സഹായിച്ചു; തീരാത്ത നിഗൂഢതകള്‍
ഇനി മീന്‍കറി തയാറാക്കാം 'മെയ്ഡ് ഇന്‍ ലാബ്' നെയ്മീന്‍, ആവോലി മാംസം ഉപയോഗിച്ച്‌!

ഭൂമിയില്‍നിന്ന് നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന പ്രപഞ്ചത്തില്‍ (Observable universe) ഏകദേശം 40 ക്വാഡ്രില്യണ്‍ തമോഗര്‍ത്തങ്ങളുണ്ടെന്നും വലിയ നക്ഷത്രങ്ങള്‍ മരിക്കുമ്പോഴാണ് ഇവ രൂപീകരിക്കപ്പെടുന്നതെന്നും നേരത്തെയുള്ള ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഗവേഷണങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ശാസ്ത്രീയമായ മനസിലാക്കലിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്.

തുടക്കത്തില്‍ നക്ഷത്രങ്ങള്‍ വാതകങ്ങളില്‍ നിന്നും ധാതുക്കളില്‍ നിന്നും രൂപം കൊള്ളുന്നു. പിന്നീട് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം ഈ നക്ഷത്രങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പതുക്കെ ഗാലക്‌സികള്‍ രൂപീകരിക്കുന്നു. അവസാന സമയങ്ങളില്‍ ഈ നക്ഷത്രങ്ങള്‍ തകര്‍ന്ന് തമോഗര്‍ത്തങ്ങളുണ്ടാകുന്നു. ഒരു നക്ഷത്രത്തിന്റെ മരണം സൂപ്പര്‍നോവയെ ഉത്തേജിപ്പിക്കുകയും വാതകങ്ങളും ധാതുക്കളും പുറപ്പെടുവിക്കുകയും പുതിയ നക്ഷത്രങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ തമോഗര്‍ത്തങ്ങള്‍, പ്രത്യേകിച്ചും സൂപ്പര്‍മാസീവ് തമോഗര്‍ത്തങ്ങള്‍ ഗ്യാലക്‌സികള്‍ സന്തുലിതമാക്കാന്‍ സഹായിക്കുന്നു... എന്നിങ്ങനെയാണ് ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാൽ പുതിയ പഠനത്തില്‍ പല വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രപഞ്ചാരംഭം മുതൽ തമോഗര്‍ത്തങ്ങൾ ഉണ്ടായിരുന്നതായി പുതിയ പഠനം, ഗാലക്‌സി രൂപംകൊള്ളുന്നതിലും സഹായിച്ചു; തീരാത്ത നിഗൂഢതകള്‍
കാലാവസ്ഥാ പ്രവചനം ഇനി കിറുകൃത്യമാകും; ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

തമോഗര്‍ത്തങ്ങള്‍ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നുവെന്ന ആശയം വളരെക്കാലമായി നിലനിൽക്കുന്നതാണ്. ഒറ്റയ്ക്ക് നിലനിൽക്കുന്നതും ഗാലക്‌സിയില്‍ നിന്ന് പുറന്തള്ളപ്പെട്ടതുമായ ഒരു സൂപ്പര്‍മാസീവ് തമോഗര്‍ത്തത്തെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in