പണ്ട് പണ്ട്... ഡ്രാഗണെ പോലുള്ള ദിനോസറുകള്‍ ഉണ്ടായിരുന്നു! സ്‌കോട്‌ലന്‍ഡില്‍
ഫോസിൽ കണ്ടെത്തി

പണ്ട് പണ്ട്... ഡ്രാഗണെ പോലുള്ള ദിനോസറുകള്‍ ഉണ്ടായിരുന്നു! സ്‌കോട്‌ലന്‍ഡില്‍ ഫോസിൽ കണ്ടെത്തി

ദിനോസറുകളിൽ ടെറോസർ വിഭാഗത്തിൽ പെടുന്നവ പറക്കാൻ കഴിയുന്നവയാണ്. ഈ വിഭാഗത്തിൽ നിന്ന് പരിണാമം സംഭവിച്ചാണ് പക്ഷികളുണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു
Updated on
1 min read

166 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള, പറക്കുന്ന ഭീമൻ ദിനോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്‌കോട്‌ലന്‍ഡിലെ സ്കെയി എന്ന ദ്വീപ് പ്രദേശത്താണ് ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയത്. നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിന്റെയും, യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിന്റെയും, യൂണിവേഴ്സിറ്റി ഓഫ് ലേസസ്റ്ററിന്റെയും യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെയും ഗവേഷകരാണ് ഫോസിലുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

പണ്ട് പണ്ട്... ഡ്രാഗണെ പോലുള്ള ദിനോസറുകള്‍ ഉണ്ടായിരുന്നു! സ്‌കോട്‌ലന്‍ഡില്‍
ഫോസിൽ കണ്ടെത്തി
കാലാവസ്ഥാ പ്രവചനം ഇനി കിറുകൃത്യമാകും; ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

ജേർണൽ ഓഫ് വെർടിബ്രേറ്റ് പാലിയന്റോളജിയിൽ ഫെബ്രുവരി അഞ്ചിനാണ് ഗവേഷകർ ഫോസിലിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത്. 166-168 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ടെറോസോർ വിഭാഗത്തിൽപ്പെടുന്ന ദിനോസര്‍ വംശത്തിന് സിയോപ്ടെറ ഇവാൻസെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പറക്കുന്ന നട്ടെല്ലുള്ള ആദ്യത്തെ ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്.

2006 ല്‍ സ്ട്രാതൈർഡ് പെനിൻസുലയിലെ സ്‌കൈ ദ്വീപിൽ സിയോപ്ടെറ ഇവാൻസെയുടെ പൂർണ്ണമല്ലാത്ത ഫോസിലുകൾ കണ്ടെത്തുന്നത്. ഫോസിലുകളില്‍ ചിറകിന്റെയും, നട്ടെല്ലിന്റെയും, കാലിന്റെയും ഭാഗങ്ങൾ ഡിജിറ്റൽ സ്കാനിംഗ് കൂടി ചെയ്താണ് കൂടുതൽ പഠനങ്ങൾ നടത്തിയത്.

ലഭിച്ച ഭാഗങ്ങൾ വച്ച് ഡിജിറ്റൽ സാങ്കേതികവിദ്യയുപയോഗിച്ച് മുഴുവൻ ഭാഗങ്ങൾ തയ്യാറാക്കിയ ആദ്യത്തെ ടെറോസോർ വിഭാഗത്തിലുള്ള ദിനോസറായിരിക്കും സിയോപ്ടെറ ഇവാൻസെ. ഗവേഷകർ പറയുന്നതനുസരിച്ച് ചൈനയിലുണ്ടായിരുന്ന ഡാർവിനൊപ്റ്റെറ എന്ന ടെറോസോർ വിഭാഗത്തിൽ നിന്നാണ് ഇവ രൂപപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.

സ്‌കോട്‌ലന്‍ഡിലെ ഗവേഷണങ്ങള്‍ പ്രകാരം ഡാർവിനോപ്റ്റെറ വിഭാഗത്തിൽപ്പെടുന്ന ദിനോസറുകൾ ഇപ്പോൾ കണക്കാക്കുന്ന സമയത്തേക്കാൾ 25 ദശലക്ഷം വർഷങ്ങൾ അധികം ജീവിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ആദിമ ജുറാസിക് കാലഘട്ടം മുതൽ ഈ ദിനോസറുകളുണ്ടായിരുന്നതായാണ് ഇപ്പോഴത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പണ്ട് പണ്ട്... ഡ്രാഗണെ പോലുള്ള ദിനോസറുകള്‍ ഉണ്ടായിരുന്നു! സ്‌കോട്‌ലന്‍ഡില്‍
ഫോസിൽ കണ്ടെത്തി
'ചൊവ്വ ഒരിക്കല്‍ വാസയോഗ്യമായിരുന്നിരിക്കാം'; നിര്‍ണായക കണ്ടെത്തലുമായി നാസ

ദിനോസറുകളിൽ ടെറോസർ വിഭാഗത്തിൽ പെടുന്നവ പറക്കാൻ കഴിയുന്നവയാണ്. ഈ വിഭാഗത്തിൽ നിന്ന് പരിണാമം സംഭവിച്ചാണ് പക്ഷികളുണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ടെറോസർ വിഭാഗത്തിന്റെ പരിണാമം കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in