'നീലത്തിമിംഗലത്തിനിതാ ഒരു എതിരാളി'; ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ള ജീവജാലത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

'നീലത്തിമിംഗലത്തിനിതാ ഒരു എതിരാളി'; ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ള ജീവജാലത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

കശേരു- സസ്തനി വിഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ അസ്ഥികൂടമാണ് പെറുവിൽ നിന്ന് കണ്ടെത്തിയത്
Updated on
1 min read

ഭൂമിയിലുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ ജീവജാലത്തിന്റെ അസ്ഥിപഞ്ജരം കണ്ടെത്തി. 40 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന തിമിംഗലത്തിന്റെ ഭീമാകാരമായ ഫോസിൽ തെക്കൻ പെറുവിലെ ഈക മരുഭൂമിയിൽ നിന്നാണ് കണ്ടെത്തിയത്. പൂർണവളർച്ചയെത്തുന്ന ഈ ഇനത്തിൽ പെടുന്ന തിമിംഗലങ്ങൾക്ക് നൂറുകണക്കിന് ടൺ ഭാരമുണ്ടാകുമെന്നാണ് കരുതുന്നത്. 'പെറുസീറ്റസ് കൊളോസസ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

കശേരു- സസ്തിനി വിഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ അസ്ഥികൂടമാണ് പെറുവിൽ നിന്ന് കണ്ടെത്തിയതെന്ന് പിസ സർവകലാശാലയിലെ പാലിയന്റോളോജിസ്റ്റ് ആൽബർട്ടോ കൊളറെറ്റ പറഞ്ഞു. നിലവിൽ നീലത്തിമിംഗലത്തെയാണ് ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ ജീവജാലമായി കണക്കാക്കുന്നത്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ വച്ചിട്ടുള്ള ജയന്റ് സ്കെലിട്ടൻ ഓഫ് ഹോപ്പ് എന്നറിയപ്പെടുന്ന നീലത്തിമിംഗലത്തിന്റെ ഫോസിലിന് 25 മീറ്റർ നീളവും 4.5 ടൺ ഭാരവുമാണുള്ളത്. എന്നാൽ പുതുതായി കണ്ടെത്തിയ പെറുസീറ്റസ് കൊളോസസിന് നീലത്തിമിംഗലത്തേക്കാൾ രണ്ടു മുതൽ മൂന്നിരട്ടി വലിപ്പം വയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. 85 മുതൽ 340 ടൺ ഭാരം ഉണ്ടായിരുന്നിരിക്കാമെന്നും കരുതുന്നു. പലയിനം തിമിംഗലങ്ങളുടെ അസ്ഥികളുമായി താരതമ്യം ചെയ്താണ് ഗവേഷകർ ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്.

'നീലത്തിമിംഗലത്തിനിതാ ഒരു എതിരാളി'; ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ള ജീവജാലത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ
ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ ഭര്‍ത്താവ്

കൊളോസസുകളെ കടൽത്തീരത്ത് നടക്കാൻ സഹായിക്കുന്ന മുൻകാലുകളും ചെറിയ പിൻകാലുകളും ഉണ്ടായിരുന്നതായും ഗവേഷകർ പറഞ്ഞു. 13 വർഷങ്ങൾക്ക് മുൻപാണ് അസ്ഥിപഞ്ജരം കണ്ടെത്തിയതെങ്കിലും പഠനം പൂർത്തിയാക്കുന്നതിന് കാലതാമസമുണ്ടാകുകയായിരുന്നു. ഇരതേടുന്ന കാര്യത്തിലും മറ്റ് തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തനാണ് കൊളോസസെന്ന് ആൽബർട്ടോ കൊളറെറ്റ പറഞ്ഞു. മറ്റുള്ള തിമിംഗലങ്ങളുടെ ഭാരം കുറഞ്ഞ അസ്ഥി, വേഗം കൂടുതലുള്ള മീനുകളെ പിടികൂടാൻ അവയെ പ്രാപ്തമാക്കുന്നുണ്ട്. എന്നാൽ കൊളോസസിന്റെ കാര്യത്തിൽ എല്ലുകളുടെ ഉയർന്ന ഭാരം അവയെ പതിയെ നീന്തി ഇരതേടുന്ന ജീവിയായി മാറ്റുന്നു. നീലത്തിമിംഗലങ്ങളും അവയുടെ പൂർവ്വികരും സാധാരണയായി തുറന്ന കടൽ പരിതസ്ഥിതികളിൽ കാണപ്പെടുമ്പോൾ, പുതുതായി കണ്ടെത്തിയ ഇനത്തിലുള്ളവ ആഴം കുറഞ്ഞ തീരദേശ ജലത്തിലാണ് കാണപ്പെട്ടിരുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഡോൾഫിനുകളും തിമിംഗലങ്ങളും ഉൾപ്പെടുന്ന സിറ്റേഷൻ വിഭാഗത്തിലുള്ള ജീവജാലങ്ങൾ വലിയ ശരീരഘടനയിലേക്ക് പരിണമിച്ചത് 30 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നാണ് കരുതിയിരുന്നത്. എന്നാൽ കൊളോസസിന്റെ കണ്ടുപിടിത്തത്തോടെ അതിൽ മാറ്റം വന്നിരിക്കുകയാണ്. ജീവജാലങ്ങളെക്കുറിച്ചുള്ള ഗവേഷണ ലോകത്ത് പുതിയൊരു വാതിൽകൂടി തുറന്നിടുന്നതാണ് കൊളോസസിന്റെ കണ്ടുപിടുത്തം.

logo
The Fourth
www.thefourthnews.in