ഭൗതികശാസ്ത്ര നൊബേല്‍ ജോൺ ഹോപ്‌ഫീൽഡിനും ജെഫ്രി ഹിന്റണും; അംഗീകാരം നിർമിതബുദ്ധിക്ക് അടിസ്ഥാനമായ കണ്ടുപിടിത്തത്തിന്

ഭൗതികശാസ്ത്ര നൊബേല്‍ ജോൺ ഹോപ്‌ഫീൽഡിനും ജെഫ്രി ഹിന്റണും; അംഗീകാരം നിർമിതബുദ്ധിക്ക് അടിസ്ഥാനമായ കണ്ടുപിടിത്തത്തിന്

നിർമിത ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കിയ മൗലികമായ കണ്ടെത്തലുകൾക്കാണ് ബഹുമതി നൽകുന്നതെന്ന് നൊബേൽ അക്കാദമി അറിയിച്ചു
Updated on
1 min read

ഭൗതികശാസ്ത്രത്തിനുള്ള 2024ലെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട് രണ്ട് ശാസ്ത്രജ്ഞർ. അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. നിർമിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് അർഹമായത്.

നിർമിത ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കിയ മൗലികമായ കണ്ടെത്തലുകൾക്കും നൂതനാവിഷ്കാരങ്ങൾക്കുമാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്ന് നൊബേൽ അക്കാദമി അറിയിച്ചു. ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് മെഷീൻ ലേണിങ്ങിന്റെ അടിസ്ഥാനരീതികൾ ഇരുവരും വികസിപ്പിച്ചത്.

ഭൗതികശാസ്ത്ര നൊബേല്‍ ജോൺ ഹോപ്‌ഫീൽഡിനും ജെഫ്രി ഹിന്റണും; അംഗീകാരം നിർമിതബുദ്ധിക്ക് അടിസ്ഥാനമായ കണ്ടുപിടിത്തത്തിന്
വൈദ്യശാസ്ത്ര നൊബേല്‍ വിക്ടർ ആംബ്രോസിനും ഗാരി റവ്കുനും; പുരസ്കാരം മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിന്

ഡേറ്റയിൽ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി ജോൺ ഹോപ്പ്ഫീൽഡ് സൃഷ്ടിച്ചു. ജെഫ്രി ഹിൻ്റണാവട്ടെ, ഡേറ്റയിൽ സ്വയമേവ വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതുപോലുള്ള ജോലികൾ ചെയ്യാനും കഴിയുന്ന രീതി ആവിഷ്കരിച്ചു.

യു എസ് ന്യൂജേഴ്സി പ്രിൻസെറ്റൺ സർവകലാശാലയിലെ ഗവേഷകനാണ് ജോൺ ജെ ഹോപ്‌ഫീൽഡ്. ജെഫ്രി ഇ ഹിന്റൺ കാനഡ ടൊറന്റോ സർവകലാശാലയിലെ ഗവേഷകനും

ഭൗതികശാസ്ത്രത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേൽ മൂന്നുപേർ പങ്കിടുകയായിരുന്നു. പിയറെ അഗോസ്റ്റിനി, ഫെറെൻസ് ക്രൗസ്‌, ആൻ ലുലിയെ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് ബഹുമതിക്ക് ഇവർ അർഹരായത്.

ഭൗതികശാസ്ത്ര നൊബേല്‍ ജോൺ ഹോപ്‌ഫീൽഡിനും ജെഫ്രി ഹിന്റണും; അംഗീകാരം നിർമിതബുദ്ധിക്ക് അടിസ്ഥാനമായ കണ്ടുപിടിത്തത്തിന്
ലോകത്തെമ്പാടും നദികൾ വരളുന്നു, 30 വർഷത്തെ ഏറ്റവും വേഗതയിൽ

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റവ്കുനുമാണ് ബഹുമതിക്ക് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ട്രാൻസ്‌ക്രിപ്ഷനുശേഷം ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ അതിന്റ പങ്കും സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്കാരത്തിന് അർഹമായതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

logo
The Fourth
www.thefourthnews.in