ചൊവ്വയിൽ വൈവിധ്യമാർന്ന കാർബണിക തന്മാത്രകൾ കണ്ടെത്തി നാസ

ചൊവ്വയിൽ വൈവിധ്യമാർന്ന കാർബണിക തന്മാത്രകൾ കണ്ടെത്തി നാസ

ചുവന്ന ഗ്രഹത്തിലെ ജീവന്റെ സാധ്യത തേടിയുള്ള ഗവേഷണങ്ങൾക്ക് വലിയ സ്വാധീനമാകുന്നതാണ് പുതിയ കണ്ടെത്തലുകളെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്
Updated on
1 min read

ചൊവ്വാ ഗ്രഹത്തിൽ ജീവന്റെ സാധ്യതകൾക്ക് ബലം പകരുന്ന കണ്ടെത്തലുമായി നാസ. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെര്‍വറന്‍സാണ് വൈവിധ്യമാര്‍ന്ന കാര്‍ബണിക തന്മാത്രകള്‍ ഉപരിതലത്തില്‍ കണ്ടെത്തിയത്. ജെസിറൊ ഗര്‍ത്തത്തിലാണ് കാര്‍ബണിക പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം. ഇത് ജൈവീകമാകാം എന്ന് വിലയിരുത്തലാണ് ഗവേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഒരുകാലത്ത് വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു എന്ന് കരുതപ്പെടുന്ന ഗര്‍മാണ് ജെസീറൊ. ബ്രിട്ടീഷ് ജേര്‍ണലായ 'നേച്ചര്‍' ആണ് കണ്ടെത്തലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ചുവന്ന ഗ്രഹത്തിലെ ജീവന്റെ സാധ്യത തേടിയുള്ള ഗവേഷണങ്ങൾക്ക് വലിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്താലാണ് ഇപ്പോഴത്തേത്. കാർബണും ഹൈഡ്രജനും പ്രധാന ഘടകങ്ങളായ തന്മാത്രകളാണ് കാർബണിക തന്മാത്രകൾ. ഇവയ്ക്ക് പുറമെ ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, സൾഫർ തുടങ്ങിയ മറ്റ് മൂലകങ്ങൾ ചേർന്നാണ് കാർബണിത തന്മാത്രകൾ ഉണ്ടാകുന്നത്. ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ചിട്ടുള്ള ഉൾക്കകളിലും ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിലുമെല്ലാം നേരത്തെ കാർബണിക തന്മാത്രകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് ചൊവ്വയിൽ ജീവനുണ്ടായിരുന്നതിന്റെ ഫലമാണെന്ന് ഉറപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല.

ചൊവ്വയിൽ വൈവിധ്യമാർന്ന കാർബണിക തന്മാത്രകൾ കണ്ടെത്തി നാസ
അശോക സ്തംഭവും ഐഎസ്ആർഒ മുദ്രയും ചന്ദ്രോപരിതലത്തിൽ പതിക്കാൻ ചന്ദ്രയാൻ 3

എല്ലാ കാർബണിക പദാർത്ഥങ്ങളുടെയും ഉത്ഭവം ജൈവീകമല്ല. ഇത് തിരിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണ്. ജലവും പൊടിപടലങ്ങളും തമ്മിലുള്ള പ്രവർത്തനം മൂലമോ ഉൾക്കകളിൽ നിന്നോ ആകാം ഈ പദാർഥങ്ങൾ ചൊവ്വയുടെ ഉപരിതലത്തിൽ എത്തിയിട്ടുണ്ടാകുക. ഇത്തരത്തിൽ വിവിധ സിദ്ധന്തങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. അതിനാൽ ജീവന്റെ സാന്നിധ്യം ഉറപ്പിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്.

2021 ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങിയത് മുതൽ കൂറ്റൻ ജെസീറോ ഗർത്തത്തിൽ വൈവിധ്യമാർന്ന ജൈവ സംയുക്തങ്ങളുടെ തെളിവുകൾ പെർസീവറെൻസ് റോവർ കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in