'ആദ്യ വിളി' കേട്ടില്ല; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആ‍ർഒ

'ആദ്യ വിളി' കേട്ടില്ല; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആ‍ർഒ

16 ഭൗമദിനങ്ങളിൽ ലാൻഡറും റോവറും 'സ്ലീപ്പ് മോഡിൽ' വച്ച ശേഷം വീണ്ടും സജീവമാക്കാനായിരുന്നു പദ്ധതി
Updated on
1 min read

ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചതായി ഐഎസ്ആ‍ർഒ. സി​ഗ്നൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരിശ്രമം തുടരുമെന്നും ഐഎസ്ആ‍ർഒ സാമൂഹ്യ മാധ്യമമായ എക്സിലൂടെ അറിയിച്ചു. 16 ഭൗമദിനങ്ങളിൽ ലാൻഡറും റോവറും 'സ്ലീപ്പ് മോഡിൽ' വച്ച ശേഷം ഇന്ന് വീണ്ടും സജീവമാക്കാനായിരുന്നു ഐഎസ്ആ‍ർഒയുടെ പദ്ധതി.

"വിക്രം ലാൻഡറും പ്രഗ്യാൻ റോവറുമായും ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ല. ശ്രമം തുടരും', ഐഎസ്ആ‍ർഒ എക്സിൽ കുറിച്ചു. ഇന്ന് വൈകുന്നേരം നടത്താനിരുന്ന 'ഉണര്‍ത്തല്‍' പ്രക്രിയ ചില കാരണങ്ങളാൽ നാളത്തേക്ക് മാറ്റിവച്ചതായി സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചിരുന്നു.

'ആദ്യ വിളി' കേട്ടില്ല; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആ‍ർഒ
ഇന്ന് ഉണരുമോ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും?; കൊടുംതണുപ്പ് മാറിയാല്‍ ഉടന്‍ വേക്ക് അപ്പ് കോള്‍

ഇന്ന് ലാൻഡറിനെയും റോവറിനെയും ഉണർത്തിയ ശേഷം റോവറിന്റെ സ്ഥാനം ഏകദേശം 300-350 മീറ്റർ നീക്കാനായിരുന്നു പദ്ധതി. പത്ത് ​​ദിവസങ്ങളിലായി റോവറിന്റെ സ്ഥാനം 105 മീറ്ററാണ് നീക്കിയത്. 14 ഭൗമദിനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ച റോവറും ലാൻഡറും യഥാക്രമം സെപ്റ്റംബർ രണ്ടിനും സെപ്റ്റംബർ നാലിനുമാണ് 'സ്ലീപ്പ് മോഡി'ലേക്ക് പ്രവേശിച്ചത്. റോവർ ശേഖരിച്ച വിവരങ്ങൾ ആർക്കൈവ് ചെയ്തത് ശാസ്ത്രജ്ഞർ അതിൽ പഠനം നടത്തിവരികയാണ്.

ചന്ദ്രനിലെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് പത്തിനും ഇടയിൽ എത്തിയാൽ റോവറിനെയും ലാന്‍ഡറിനെയും ഉണര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ചന്ദ്രനിലെ രാത്രികാല താപനില -200° സെൽഷ്യസ് വരെ കുറവായതാണ് പ്രധാന വെല്ലുവിളി.

'ആദ്യ വിളി' കേട്ടില്ല; ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആ‍ർഒ
ചന്ദ്രനില്‍ സൂര്യോദയം; ലാന്‍ഡറിനെയും റോവറിനെയും ഉണർത്താൻ ശ്രമമാരംഭിച്ച് ഐഎസ്ആർഒ

ഓഗസ്റ്റ് 23നാണ് പ്രഗ്യാന്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് ചന്ദ്രനിൽ പകൽ അവസാനിക്കുന്നുതുവരെ അവിടെ പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറി. ഏകദേശം മൈനസ് 200 ഡിഗ്രിയില്‍ താഴെ രാത്രികാല ശൈത്യനിലയുള്ള പ്രദേശത്താണ് ചന്ദ്രയാന്‍-3 ഇറക്കിയിരിക്കുന്നത്. അത്രയും അധികം തണുപ്പിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ല്‍ ഒരുക്കിയിട്ടില്ല.

എങ്കിലും ചന്ദ്രയാന്‍ 3 പ്രധാനലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തില്‍ ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ തേടുകയാണ് ഐഎസ്ആര്‍ഒ.

logo
The Fourth
www.thefourthnews.in