'ചന്ദ്രനിൽ ഇന്ത്യ ചുവടുവച്ചു'; ലാൻഡർ മൊഡ്യൂളിൽ നിന്ന് റോവർ പുറത്തിറങ്ങിയത് സ്ഥിരീകരിച്ച് ഇസ്രോ
ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ്ങിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രനിൽ ഇന്ത്യ ചുവടുവയ്ച്ചുവെന്ന് ഐഎസ്ആർഒ എക്‌സിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ സോഫ്റ്റ് ലാൻഡിങ് പൂർത്തിയായിരുന്നെങ്കിലും റോവർ പുറത്തിറങ്ങിയ കാര്യം ഇസ്രോ സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം 'പ്രഗ്യാൻ' റോവർ വിജയകരമായി പുറത്തിറങ്ങിയെന്ന വിവരം ആദ്യം പുറത്തുവിട്ടത് രാഷ്‌ട്രപതി ദ്രൗപതി മുർമു ആയിരുന്നു. ഇസ്രോയെ അഭിനന്ദിച്ച് വ്യാഴാഴ്ച രാവിലെ എക്സില്‍ പങ്കുവച്ച പോസ്റ്റിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
തൊട്ടുപിറകെ വിവരം സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒയും ട്വീറ്റ് പങ്കുവച്ചു. 'ചന്ദ്രനുവേണ്ടി ഇന്ത്യയിൽ നിർമിച്ചത്. ഇന്ത്യ ചന്ദ്രനിൽ ചുവടുവയ്ച്ചു' എന്നായിരുന്നു ഇസ്രോ എക്‌സിൽ പങ്കുവച്ച പോസ്റ്റ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാമെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ലാൻഡിങ് പ്രക്രിയ മുൻകൂട്ടി തീരുമാനിച്ച പോലെ വൈകിട്ട് 6.04ന് തന്നെ നടന്നിരുന്നു. തുടർന്ന് നാല് മണിക്കൂറുകൾക്ക് ശേഷം വാതിൽ തുടർന്ന് റോവർ പുറത്തേക്ക് വന്നെങ്കിലും പൊടിപടലങ്ങൾ അധികമായതിനാൽ കുറച്ചുനേരം കാത്തുനിന്ന ശേഷമാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അപ്പോഴും ഇസ്രോയുടെ സ്ഥിരീകരണം വന്നിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന ലാൻഡിങ് പ്രക്രിയ മുൻകൂട്ടി തീരുമാനിച്ച പോലെ വൈകിട്ട് 6.04ന് തന്നെ നടന്നിരുന്നു. തുടർന്ന് നാല് മണിക്കൂറുകൾക്ക് ശേഷം റോവർ പുറത്തേക്ക് വന്നു. റോവറിനായുള്ള ലാൻഡർ മോഡ്യൂളിലെ വാതിൽ തുറന്നെങ്കിലും പൊടിപടലങ്ങൾ അധികമായതിനാൽ കുറച്ചുനേരം കാത്തുനിന്ന ശേഷമാണ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്.
ചന്ദ്രനെക്കുറിച്ചുള്ള ധാരണകൾ സമ്പന്നമാക്കാൻ പ്രഗ്യാൻ സഹായിക്കുമെന്ന പോസ്റ്റ് രാഷ്‌ട്രപതി പങ്കുവച്ചതും എക്‌സിലൂടെയായൊരുന്നു. കുറിച്ചു. "വിക്രം ഇറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രഗ്യാൻ പുറത്തിറങ്ങിയത് ചന്ദ്രയാൻ 3ന്റെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നു. ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും നമ്മുടെ ധാരണകൾ പ്രഗ്യാൻ സമ്പന്നമാക്കുന്നതിനായി എന്റെ സഹ പൗരന്മാർക്കും ശാസ്ത്രജ്ഞർക്കും ഒപ്പം ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു." പ്രസിഡന്റ് കുറിച്ചു.
ആറ് ചക്രങ്ങളുള്ള, ഒരു കോഫീ ടേബിളിന്റെ വലുപ്പമുള്ള ചെറുവാഹനമാണ് പ്രഗ്യാൻ റോവർ. 26 കിലോഗ്രാം ഭാരം, 50 വാട്സ് പവർ, രണ്ടു പേ ലോഡുകൾ എന്നിവയാണ് റോവറിനുള്ളത്. ചന്ദ്രോപരിതലത്തിൽ നിന്നുള്ള ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ ഭൂമിയിലെത്തിക്കുകയെന്നതാണ് റോവറിന്റെ കർത്തവ്യം. 14 ദിവസം ആയുസുള്ള റോവർ, സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. സൗരോർജ്ജത്തിലാണ് റോവർ പ്രവർത്തിക്കുന്നത്. 14 ദിവസം കഴിയുമ്പോഴേക്കും ഒരു ചാന്ദ്രദിവസം പൂർത്തിയാക്കുകയും ചന്ദ്രനിൽ ഇരുട്ട് പരക്കുകയും ചെയ്യും. ഇതോടെ റോവറിന്റെ പ്രവർത്തനവും അവസാനിക്കും.
ലാൻഡറിലും റോവറിലും പ്രൊപ്പൽഷൻ മൊഡ്യൂളിലുമുള്ള ഏഴ് പഠനോപകരണങ്ങൾ ചന്ദ്രനിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്കയക്കും. ഒരു ചാന്ദ്ര പകൽ കഴിഞ്ഞ് ചന്ദ്രനിലെ ഒരു രാത്രിയും അതിശൈത്യവും അതിജീവിക്കാൻ ലാൻഡറിനും റോവറിനും സാധിച്ചാൽ വീണ്ടും ഇവ പ്രവർത്തിക്കാനുള്ള സാധ്യതയുണ്ട്.