ചന്ദ്രനിൽ ഇന്ത്യൻ മുദ്ര; ലാൻഡറിൽനിന്ന് ഉപരിതലത്തിൽ ഇറങ്ങി പ്രഗ്യാൻ റോവർ

ചന്ദ്രനിൽ ഇന്ത്യൻ മുദ്ര; ലാൻഡറിൽനിന്ന് ഉപരിതലത്തിൽ ഇറങ്ങി പ്രഗ്യാൻ റോവർ

ആറ് ചക്രങ്ങളുള്ള ചെറുവാഹനമാണ് പ്രഗ്യാൻ റോവർ
Updated on
1 min read

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി. ഇതോടെ ഇന്ത്യയുടെ ദേശീയ മുദ്രയായ അശോകസ്തംഭവും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു. വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി നാല് മണിക്കൂറിനുശേഷമാണ് ലാൻഡറിന്റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങിയത്.

ചന്ദ്രനിൽ ഇന്ത്യൻ മുദ്ര; ലാൻഡറിൽനിന്ന് ഉപരിതലത്തിൽ ഇറങ്ങി പ്രഗ്യാൻ റോവർ
ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നിരപ്പായ സ്ഥലത്ത്; ചിത്രം പുറത്തുവിട്ട് ഇസ്രോ

ചന്ദ്രോപരിതലത്തിൽ ഇറങ്ങിയെങ്കിലും വിക്രം ലാൻഡർ ലാൻഡിങ് നടത്തിയപ്പോഴുണ്ടായ പൊടിപടലങ്ങൾ കാരണം റോവറിന് മുന്നോട്ടുനീങ്ങാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭ്യമായ വിവരം. പൊടിയടങ്ങുന്നതോടെ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ ആരംഭിക്കും.

ആറ് ചക്രങ്ങളുള്ള ചെറുവാഹനമാണ് പ്രഗ്യാൻ റോവർ. 26 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. ലക്ഷ്യം ചന്ദ്രോപരിതലത്തിൽനിന്ന് ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ ഭൂമിയിലെത്തിക്കുക.

ചന്ദ്രനിൽ സെക്കൻഡിൽ ഒരു സെന്റിമീറ്ററാണ് റോവർ സഞ്ചരിക്കുക. 14 ദിവസങ്ങൾ കൊണ്ട് അവിടെ 500 മീറ്റർ (1600 അടി) ഇത് നിരങ്ങിനീങ്ങും. പതിനാല് ദിവസത്തെ പര്യവേഷണം പൂർത്തിയാകുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇരുട്ട് പരക്കുകയും റോവറും ലാൻഡറും തണുത്തുറയുകയും പ്രവർത്തന രഹിതമാകുകയും ചെയ്യും.

സൗരോര്‍ജത്തിലാണ് റോവറിന്റെയും ലാൻഡറിന്റെയും പ്രവര്‍ത്തനമെന്നതിനാലാണ് 14 ദിവസം കഴിയുമ്പോൾ ഇവ പ്രവർത്തനരഹിതമാകുന്നത്. ഒരു ചാന്ദ്രപകലെന്നത് ഭൂമിയിലെ 14 ദിവസമാണ്.

ലാന്‍ഡറിലും റോവറിലും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമുള്ള ഏഴ് പഠനോപകരണങ്ങള്‍ ചന്ദ്രനിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്കയക്കും. ഒരു ചാന്ദ്ര പകല്‍ കഴിഞ്ഞ് ചന്ദ്രനിലെ ഒരു രാത്രിയും അതിശൈത്യവും അതിജീവിക്കാന്‍ ലാന്‍ഡറിനും റോവറിനും സാധിച്ചാല്‍ വീണ്ടും ഇവ പ്രവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.

ചന്ദ്രനിൽ ഇന്ത്യൻ മുദ്ര; ലാൻഡറിൽനിന്ന് ഉപരിതലത്തിൽ ഇറങ്ങി പ്രഗ്യാൻ റോവർ
ലാൻഡിങ്ങിൽ അഭിമാന നേട്ടം, ഇനി കാത്തിരിപ്പ് റോവർ പുറത്തുവരാൻ; പര്യവേഷണത്തിന് 7 പേലോഡ്, പഠനത്തിന് 14 ദിനം

റോവറിന്റെ രണ്ട് ചക്രങ്ങളിലാണ് അശോക സ്തംഭവും ഐഎസ്ആർഒയുടെ മുദ്രയും പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ റോവർ സഞ്ചരിക്കുമ്പോൾ ഈ മുദ്രകൾ ചന്ദ്രോപരിതലത്തിൽ പതിയും. ഈ രീതിയിലാണ് പ്രഗ്യാൻ റോവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇദാത്യമാണ് ഇന്ത്യൻ മുദ്രകൾ ചന്ദ്രനിൽ പതിയുന്നത്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇതിന് മുൻപ് ദേശീയപതാക ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചിട്ടുണ്ട്.

ജൂലൈ 14 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ചന്ദ്രയാൻ3 നാൽപ്പത്തി ഒന്നാം ദിവസമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇന്ന് വൈകീട്ട് 6.04നായിരുന്നു സോഫ്റ്റ് ലാൻഡിങ്.

logo
The Fourth
www.thefourthnews.in